മഞ്ജു വാര്യരേയും കാവ്യയേയും ഓർമിപ്പിച്ച് മീനാക്ഷി, താരപുത്രിയുടെ നൃത്ത വീഡിയോ വൈറലാകുന്നു

സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്ന താരപുത്രിയാണ് ദിലീപിന്റേയും മഞ്ജുവാര്യരുടേയും മകളായ മീനാക്ഷി സിനിമയിൽ അഭിനയിക്കുന്നില്ലെങ്കിൽ പോലും മീനാക്ഷിയുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകാറുണ്ട്. ഈ അടുത്തകാലത്താണ് മീനാക്ഷി ഇൻസ്റ്റഗ്രാമിൽ സജീവമായത്. തന്റെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇവയ്ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയും ലഭിക്കാറുണ്ട്.

സ്റ്റൈലൻ ലുക്കിൽ എസ്തർ അനിൽ, ചിത്രങ്ങൾ കാണാം

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് മീനാക്ഷിയുടെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. നൃത്തം ചെയ്യുന്ന വീഡിയോയാണ് മീനാക്ഷി പങ്കുവെച്ചിരിക്കുന്നത്. ഇതാദ്യമായിട്ടാണ് നൃത്ത വീഡിയോ മീനാക്ഷി തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കവെച്ചിരിക്കുന്നത്. താരപുത്രിയുടെ വീഡിയോ സോഷ്യമീഡിയയിൽ വൈറലായിട്ടുണ്ട്.

അഭിനയവും നൃത്തവും

താരങ്ങളായ അച്ഛന്റേയും അമ്മയുടേയും പാതപിന്തുടർന്ന് മക്കളും സിനിമയിൽ എത്താറുണ്ട്. എന്നാൽ മീനാക്ഷിയ്ക്ക് സിനിമയോട് അത്ര താൽപര്യമില്ല. ബിഗ് സ്ക്രിനിൽ പ്രത്യക്ഷപ്പെടാൻ താരപുത്രിയ്ക്ക് താൽപര്യമില്ലെങ്കിൽ കൂടിയും അച്ഛൻ ദിലീപിന്റേയും അമ്മ മഞ്ജുവിന്റേയും കലാപരമായ കഴിവുകൾ മീനാക്ഷിയ്ക്ക് അതുപോലെ ലഭിച്ചിട്ടുണ്ട്. സിനിമ താൽപര്യമില്ലെന്ന് പറയുമ്പോഴും തനിക്ക് അത് വഴങ്ങുമെന്ന് ടിക്ക് ടോക്ക് വീഡിയോകളിലൂടെയും മറ്റും തെളിയിച്ചിട്ടുണ്ട്. അഭിനയത്തിൽ മാത്രമല്ല നൃത്തത്തിലും ഒട്ടും പിന്നിൽ അല്ലയെന്ന് പുതിയ നൃത്ത വീഡിയോയിലൂടെ തെളിയിച്ചിരിക്കുകയാണ് .

നാദിർഷയുടെ മകളുടെ  വിവാഹം

നാദിർഷയുടെ മകൾ ആയിഷയുടെ വിവാഹ ആഘോഷങ്ങളിൽ സജീവമായിരുന്നു മീനാക്ഷി. സുഹത്തുക്കളോടൊപ്പം ഗംഭീര നൃത്തവുമായി മീനാക്ഷിയും എത്തിയിരുന്നു. താരപുത്രിയുടെ നൃത്ത വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലും ആയിരന്നു. അതിന് ശേഷം ഇപ്പോഴിത ഒറ്റയ്ക്ക് പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് മീനാക്ഷി. പുതിയ ഡാൻസ് വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

ദീപിക പദികോണിന്റെ ഗാനം

ദീപിക പദുകോൺ , ഷാഹിദ് കപൂർ, രൺവീർ സീങ്ങ് എന്നിവർ പ്രധാന വേഷത്തിലെത്തിയ പദ്മാവത് എന്ന ചിത്രത്തിലെ 'നൈനോവാലെ നെ' എന്ന് തുടങ്ങുന്ന ഗാനത്തിനാണ് മീനാക്ഷി ചുവട് വെച്ചിരിക്കുന്നത്. ചിത്രത്തിലെ ഏറ്റവും മനോഹരമായഗാനങ്ങളിൽ ഒന്നാണിത്. താരപുത്രി നൃത്തത്തിനോട് നൂറ് ശതമാനം നീതി പുലർത്തിയിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്. വെളിച്ചം പതിക്കാതെ നിഴൽ പോലെ ആളെക്കാണാവുന്ന പശ്ചാത്തലത്തിലാണ് മീനാക്ഷി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇത് തന്നെയാണ് ആ വീഡിയോയുടെ ഒരു ഹൈലൈറ്റും. ആരാധകരെ പോലെ മീനാക്ഷിയെ അഭിനന്ദിച്ച് അടുത്ത സുഹൃത്തായ നടി നമിത പ്രമോദ് രംഗത്തെത്തിയിട്ടുണ്ട്. ചെന്നൈയിൽ മെഡിസിന് പഠിക്കുകയാണ് മീനാക്ഷി.

സിനിമയുമായി നേരിട്ട് ബന്ധമില്ല

സിനിമയുമായി നേരിട്ട് ബന്ധമല്ലെങ്കിലും ഒരു മികച്ച പ്രേക്ഷകയാണ് മീനാക്ഷി. സിനിമകളിലെ സ്ക്രിപ്റ്റ് തിരഞ്ഞെടുക്കാൻ മീനാക്ഷിക്ക് ഒരു കഴിവുണ്ട്. പിതാവ് ദിലീപ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചില സന്ദർഭങ്ങളിൽ ഒരു സ്ക്രിപ്റ്റ് ഒറ്റനോട്ടത്തിൽതന്നെ നല്ലതാണോ അല്ലയോ എന്ന് മനസ്സിലാകും. അത്തരത്തിൽ മീനാക്ഷി 'വേണ്ട' എന്നു പറഞ്ഞ ചില സിനിമകൾ ഒഴിവാക്കിയിട്ടുണ്ടെന്നും നടൻ ഒരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. സോഷ്യൽ മീഡിയയിൽ മാത്രമല്ല ഇപ്പോൾ പൊതുവേദികളിൽ അച്ഛനോടൊപ്പം മീനാക്ഷിയും പ്രത്യക്ഷപ്പെടാറുണ്ട്.

Recommended Video

കുഞ്ഞേ നീ വിവാഹിതയായെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് നമിത

നൃത്ത വീഡിയോ കാണാം

Read more about: meenakshi dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X