മലയാളത്തിലെ ദീപിക പദുകോണാവുമോ; വൈറലായി മീനാക്ഷിയുടെ ചിത്രങ്ങൾ; ജൂനിയർ ദീപിക പദുകോണെന്ന് കമന്റുകൾ
താരങ്ങളുടെ മക്കൾക്ക് എന്നും പ്രേക്ഷ ശ്രദ്ധ തുടക്കത്തിലേ ലഭിക്കും. സിനിമാ രംഗത്തേക്ക് കാലെടുത്ത് വെക്കുന്നതിന് മുമ്പ് തന്നെ പ്രേക്ഷക മനസ്സിൽ ഇവർക്കൊരു സ്ഥാനമുണ്ടാവും. അതിനാൽ തന്നെ അഭിനയ രംഗത്തേക്കുള്ള ഇവരുടെ കടന്ന് വരവ് താരതമ്യേന എളുപ്പമാണ്. ജനശ്രദ്ധ ലഭിക്കുന്നതിനാൽ തന്നെ ഇവരെ വെച്ച് സിനിമ ചെയ്യാൻ നിർമാതാക്കളും തയ്യാറാണ്. മലയാള സിനിമയിലെ വലിയൊരു പക്ഷവും സിനിമാ കുടുംബ പശ്ചാത്തലമുള്ളവരാണ്.
സിനിമയിൽ ഇതുവരെ മുഖം കാണിക്കാതിരുന്നിട്ടും ഒരു സിനിമാ താരത്തിന് ലഭിക്കുന്ന ജനശ്രദ്ധയുള്ള ആളാണ് മീനാക്ഷി ദിലീപ്. ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകളെന്നതിനാൽ തന്നെ ചെറുപ്പ കാലം മുതൽ മീനാക്ഷിയെ ജനങ്ങൾ കാണുന്നുണ്ട്. അച്ഛന്റെയും അമ്മയുടെയും ജീവിതം നാടകീയ പല ഘട്ടങ്ങളിലൂടെ പോയപ്പോഴും മീനാക്ഷിയും ഇതിനോടനുബന്ധിച്ച് വാർത്തകളിൽ നിറഞ്ഞു. മഞ്ജു ദിലീപുമായുള്ള വിവാഹ ബന്ധം ഉപേക്ഷിച്ച് പോയപ്പോഴും അച്ഛനൊപ്പം നിൽക്കാനാണ് മീനാക്ഷി തീരുമാനിച്ചത്.
അച്ഛന്റെ രണ്ടാം വിവാഹത്തിനും മീനാക്ഷി പിന്തുണ നൽകി. വിവാഹക്കാര്യം പറഞ്ഞപ്പോൾ മീനാക്ഷി തന്നെ പിന്തുണച്ചെന്നാണ് ദിലീപ് മുമ്പൊരു അഭിമുഖത്തിൽ പറഞ്ഞത്. കാവ്യ മാധവനും ദിലീപും ഒന്നിച്ചപ്പോൾ ഇവർക്കൊപ്പം മീനാക്ഷിയും നിന്നു. ദിലീപിന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നാളുകളിലും ഒപ്പം മീനാക്ഷിയുണ്ട്. നടിയെ ആക്രമിച്ച കേസിൽ ദിലീപ് എട്ടാം പ്രതി സ്ഥാനത്താണ്.
വർഷങ്ങളായി കേസ് തുടർന്ന് വരികയാണ്. കരിയറിലും ജീവിതത്തിലും തിരിച്ചടികളുകളുടെ കാലമാണ് ദിലീപിന്. എന്നാൽ അച്ഛനൊപ്പം ഇന്നും മീനാക്ഷിയുണ്ട്. പൊതുവെ സ്വകാര്യത ഇഷ്ടപ്പെടുന്ന വ്യക്തിയാണ് മീനാക്ഷി. പൊതുവേദികളിൽ എത്തിയാലും മാധ്യമങ്ങളോടൊന്നും സംസാരിക്കാറില്ല. സോഷ്യൽ മീഡിയയിലും മീനാക്ഷി സജീവമല്ല. വല്ലപ്പോഴുമാണ് ഒരു ഫോട്ടോ മീനാക്ഷി പങ്കുവെക്കാറ്.

ഇപ്പോഴിതാ തന്റെ ഫ്രാൻസ് യാത്രയുടെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മീനാക്ഷി. ഫോട്ടോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുമായെത്തിയിരിക്കുന്നത്. പലരും ബോളിവുഡ‍് നടി ദീപിക പദുകോണുമായി മീനാക്ഷിയെ താരതമ്യം ചെയ്തു. ജൂനിയർ ദീപിക എന്നാണ് കമന്റുകൾ. നേരത്തെയും ദീപിക പദുകോണുമായി മീനാക്ഷിക്ക് സാമ്യമുണ്ടെന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. മീനാക്ഷി എന്നാണ് സിനിമാ രംഗത്തേക്ക് വരികയെന്നാണ് ആരാധകരുടെ ചോദ്യം. എന്നാൽ സിനിമാ രംഗത്തേക്കുള്ള മീനാക്ഷി വരവുണ്ടാകില്ലെന്നാണ് വിവരം.
പൊതുവെ ലൈം ലൈറ്റ് ജീവിതത്തോട് താൽപര്യമുള്ള വ്യക്തിയല്ല മീനാക്ഷി. മകളുടെ സിനിമാ പ്രവേശനത്തെക്കുറിച്ച് ചോദിച്ചപ്പോൾ ദിലീപ് പറഞ്ഞത് ഇപ്പോൾ മകൾ പഠിക്കുകയാണെന്നും സിനിമയിലേക്ക് വരുന്നത് അവളുടെ താൽപര്യമനുസരിച്ചായിരിക്കുമെന്നുമാണ്. സിനിമാ ലോകത്ത് മീനാക്ഷിക്ക് അധികം സുഹൃത്തുക്കളുമില്ല. നമിത പ്രമോദാണ് മീനാക്ഷിയുടെ അടുത്ത കൂട്ടുകാരി. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്.

നടിയല്ലെങ്കിലും ഗോസിപ്പ് കോളങ്ങളിൽ പലപ്പോഴും മീനാക്ഷിയും ഉൾപ്പെടാറുണ്ട്. എന്നാൽ ഇതൊന്നും മീനാക്ഷി ഗൗനിക്കാറില്ലെന്നാണ് നമിത പ്രമോദ് മുമ്പൊരിക്കൽ പറഞ്ഞത്. നടൻമാരായ മോഹൻലാൽ, മമ്മൂട്ടി, ജയറാം തുടങ്ങിയവരുടെയൊക്കെ മക്കൾ സിനിമാ രംഗത്തേക്ക് കടന്നു. എന്നാൽ മീനാക്ഷി ഇതുവരെ സിനിമയിലേക്ക് വന്നിട്ടില്ല. മീനാക്ഷിയുടെ അമ്മ മഞ്ജു വാര്യർ ഇന്ന് മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാറാണ്. അച്ഛൻ ദിലീപിന് കരിയറിൽ ഒരു ഹിറ്റ് ലഭിച്ചിട്ട് നാളുകളായി.
വെള്ളരിപട്ടണമാണ് ഒടുവിൽ പുറത്തിറങ്ങിയ മഞ്ജു വാര്യർ ചിത്രം. തമിഴിൽ ചെയ്ത തുനിവും വൻ ഹിറ്റായി. തമിഴകത്ത് നിന്നും നിരവധി അവസരങ്ങൾ മഞ്ജുവിനെ തേടി വരുന്നുണ്ടെന്നാണ് വിവരം. അസുരൻ, തുനിവ് എന്നീ രണ്ട് സിനിമകളാണ് തമിഴിൽ ഇതുവരെ മഞ്ജു ചെയ്തത്.


Click it and Unblock the Notifications