അനിയത്തിക്കൊപ്പം പൂക്കളമിട്ട് മീനാക്ഷി, മഹാലക്ഷ്മിക്കൊപ്പമുളള ചിത്രം വൈറല്‍, അല്‍പ്പം വൈകിപ്പോയെന്ന് താരപുത്രി
മലയാളി പ്രേക്ഷകര്‍ക്ക് ഒന്നടങ്കം ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്‌റെത്. നടനൊപ്പം കാവ്യ, മീനാക്ഷി, മഹാലക്ഷ്മി തുടങ്ങിയവരുടെ വിശേഷങ്ങള്‍ അറിയാനും എല്ലാവരും കാത്തിരിക്കാറുണ്ട്. ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തില്‍ ദിലീപിന് പിന്തുണയുമായി ആരാധകര്‍ ഒപ്പമുണ്ടായിരുന്നു. ദിലീപിന്‌റെയും കുടുംബത്തിന്‌റെയും വിശേഷങ്ങള്‍ ആരാധക ഗ്രൂപ്പുകളിലൂടെയും പുറത്തുവരാറുണ്ട്. മീനാക്ഷിയാണ് സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ ആക്ടീവാകാറുളളത്.
നടി നിവേദയുടെ പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍, കാണാം
ദിലീപും കാവ്യയും സോഷ്യല്‍ മീഡിയയില്‍ എത്താറുളളത് കുറവാണ്. പുതിയ സിനിമകളുടെ വിശേഷങ്ങളും സഹതാരങ്ങള്‍ക്ക് പിറന്നാള്‍ ആശംസകളുമൊക്കെ നേര്‍ന്നാണ് ദിലീപ് എത്താറുളളത്. മീനാക്ഷി ദിലീപ് മുന്‍പ് പങ്കുവെച്ച ഡാന്‍സ് വീഡിയോകളും ചിത്രങ്ങളുമെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ താരപുത്രി പങ്കുവെച്ച ഓണോഘോഷ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

കുറച്ച് വൈകി എങ്കിലും നിങ്ങള്‍ക്ക് എന്റെ ഓണാശംസകള്‍ എന്നാണ് മീനാക്ഷി ദിലീപ് പുതിയ പോസ്റ്റില്‍ കുറിച്ചത്. രണ്ട് ചിത്രങ്ങള്‍ പങ്കുവെച്ചാണ് താരപുത്രിയുടെ ഓണം പോസ്റ്റ് വന്നത്. സെറ്റ് സാരിയുടുത്തുളള ഒരു മനോഹര ചിത്രമാണ് മീനാക്ഷി ആദ്യം പോസ്റ്റ് ചെയ്തത്. സാരി ലുക്കിലുളള ചിത്രങ്ങള്‍ മുന്‍പും മീനാക്ഷി പങ്കുവെച്ചിട്ടുണ്ട്. പതിവ് പോലെ ഇത്തവണയും അതിസുന്ദരിയായിട്ടുളള ഒരു ചിത്രമാണ് മീനാക്ഷി പോസ്റ്റ് ചെയ്തത്.

അനിയത്തി മഹാലക്ഷ്മിക്കൊപ്പം പൂക്കളമിടുന്ന ചിത്രമാണ് മീനാക്ഷി പങ്കുവെച്ച രണ്ടാമത്തെ ചിത്രം. ആദ്യമായാണ് അനിയത്തിക്കൊപ്പമുളള ഒരു ചിത്രം മീനാക്ഷി പോസ്റ്റ് ചെയ്തത്. ലിറ്റില്‍ ഡോറയുടെ ബുജി റിപ്പോര്‍ട്ടിംഗ് എന്നാണ് മീനാക്ഷിയുടെ അടുത്ത സുഹൃത്തായ നമിത പ്രമോദ് ചിത്രത്തിന് താഴെ കമന്റിട്ടത്. ഇതിന് മറുപടിയായി ചിരിച്ചുകൊണ്ടുളള ഒരു ഇമോജി മീനാക്ഷി പോസ്റ്റ് ചെയ്തു. മീനാക്ഷിക്കൊപ്പം മഹാലക്ഷ്മിയുടെ ചിത്രങ്ങളും വീഡിയോസും എപ്പോഴും വൈറലാകാറുണ്ട്.

അടുത്തിടെ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് ദിലീപും കാവ്യയും പിറന്നാള്‍ ആശംസകള്‍ നേരുന്ന സമയത്ത് മഹാലക്ഷ്മിയും ഒപ്പമുണ്ടായിരുന്നു. അന്ന് മഹാലക്ഷ്മിയുടെ കുസൃതികള്‍ നിറഞ്ഞ ആ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. അതേസമയം ഓണപ്പൂക്കളത്തിന് മുന്നില്‍ നിന്ന് ആശംസകള്‍ നേര്‍ന്നുളള ദിലീപിന്‌റെ വീഡിയോയും കഴിഞ്ഞ ദിവസം ആരാധകര്‍ ഏറ്റെടുത്തു. പൂക്കളുളള ഷര്‍ട്ടും മുണ്ടും ധരിച്ചാണ് ദിലീപ് വീഡിയോയില്‍ എത്തുന്നത്.

ഇത്തവണ ഓണപരിപാടികളില്‍ പങ്കെടുത്ത് ചാനലുകളിലും ദിലീപ് എത്തി. അതേസമയം പൂക്കളമിടുന്ന കാവ്യമാധവന്‌റെ ഒരു ചിത്രവും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. കാവ്യയുടെ ആരാധക ഗ്രൂപ്പുകളിലൂടെയാണ് ഈ ചിത്രം വ്യാപകമായി പ്രചരിക്കുന്നത്. സെറ്റ് സാരിയുടുത്ത് പൂക്കളത്തിന് മുന്നിലിരിക്കുന്ന കാവ്യയുടെ ഒരു മനോഹര ചിത്രമാണ് പുറത്തുവന്നത്. സിനിമ വിട്ട് ഇപ്പോള്‍ കുടുംബജീവിതത്തിന് പ്രാധാന്യം നല്‍കുകയാണ് കാവ്യ മാധവന്‍.
Recommended Video

പിന്നെയും എന്ന ചിത്രത്തിലാണ് നടി അവസാനമായി അഭിനയിച്ചത്. ദിലീപ് നായകനായ സിനിമ അടൂര്‍ ഗോപാലകൃഷ്ണനാണ് സംവിധാനം ചെയ്തത്. അതേസമയം ദിലീപ് ഇപ്പോഴും സിനിമയില്‍ സജീവമാണ്. നാദിര്‍ഷ സംവിധാനം ചെയ്ത കേശു ഈ വീടിന്‌റെ നാഥനാണ് നടന്റെ എറ്റവും പുതിയ ചിത്രം. ഓണം റിലീസായി പ്രഖ്യാപിച്ചിരുന്ന സിനിമ കോവിഡ് സാഹചര്യത്തില്‍ വീണ്ടും മാറ്റിവെച്ചു. സിനിമയുടെതായി ദിലീപ് പാടിയ ഒരു പാട്ട് ഓണത്തിന് പുറത്തുവന്നിരുന്നു. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ഒരു ചിത്രമാണ് ദിലീപ്-നാദിര്‍ഷ കൂട്ടുകെട്ടില്‍ വരുന്നത്.


Click it and Unblock the Notifications











