'ഒറ്റ നോട്ടത്തിൽ ദീപിക പദുകോണാണോയെന്ന് തോന്നിപ്പോയി... ഇനി നായിക വേഷമൊക്കെ മീനൂട്ടിക്ക് ട്രൈ ചെയ്യാവുന്നതാണ്'

മലയാളത്തിൽ ഇതുവരെ നിരവധി താരപുത്രന്മാരും താരപുത്രിമാരും അഭിനയത്തിലേക്കും സിനിമയുടെ പിന്നണി പ്രവർത്തനങ്ങളിലേക്കും എത്തിയിട്ടുണ്ട്. അവരിൽ പലരും ഇന്ന് പാൻ ഇന്ത്യൻ തലത്തിൽ അറിയപ്പെടുന്ന താരങ്ങളും ടെക്നീഷ്യന്മാരുമാണ്. മുൻനിരയിൽ നിൽക്കുന്ന താരങ്ങൾക്ക് മക്കൾ ജനിക്കുമ്പോൾ മുതൽ അവരുടെ സിനിമാപ്രവേശനവുമായി ബന്ധപ്പെട്ടുള്ള ചർച്ചകളും ആരംഭിക്കും. പിന്നീട് അവർ‌ സിനിമയിലേക്ക് എത്തുമ്പോൾ ആരാധകർ അത് വലിയ ആഘോഷമാക്കുകയും ചെയ്യും.

പ്രണവ് മോഹൻലാൽ, ദുൽഖർ സൽമാൻ, കാളിദാസ് ജയറാം, കല്യാണി പ്രിയദർശൻ അടക്കമുള്ള യുവതാരങ്ങൾക്ക് അത്തരത്തിലൊരു വലിയ സ്വീകരണം ലഭിച്ചത് നമ്മളെല്ലാം കണ്ടതുമാണ്. ഇതിനോടകം കീർത്തി സുരേഷ് അടക്കം നിരവധി താരപുത്രിമാർ അഭിനയത്തിലേക്ക് എത്തിയിട്ടുണ്ടെങ്കിലും പ്രേക്ഷകർ കാത്തിരിക്കുന്നത് മറ്റൊരാളുടെ സിനിമാ എൻട്രി കാണാനാണ്. അത് മറ്റാരുമല്ല ജനപ്രിയ നായകൻ ദിലീപിന്റെ മാനസപുത്രി മീനാക്ഷിയാണ്.

Meenakshi Dileep

ജനിച്ച അന്ന് മുതൽ ഇന്ന് വരെ ദിലീപിനോടും മഞ്ജു വാര്യരോടും കാണിക്കുന്ന സ്നേഹം അതേ അളവിൽ തന്നെ മീനാക്ഷിക്കും ലഭിക്കുന്നുണ്ട്. മീനൂട്ടി എന്ത് ചെയ്താലും അത് ട്രെന്റിങ്ങാകും. നാല് വർഷം മുമ്പാണ് മീനാക്ഷി സോഷ്യൽമീഡിയയിൽ അരങ്ങേറിയത്. ഇൻസ്റ്റ​ഗ്രാമിലാണ് താരപുത്രി കൂടുതൽ സജീവം. അക്കൗണ്ട് തുറന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഫോളോവേഴ്സ് ലക്ഷങ്ങൾ കടന്നു. ആറ് ലക്ഷത്തിന് അടുത്താണ് മീനാക്ഷിയുടെ ഇൻസ്റ്റ​ഗ്രാമിലെ ഫോളോവേഴ്സ്.

മൈ ലൈഫ് ഇൻ പിക്ചേഴ്സ് എന്ന് ബയോയിൽ എഴുതിയിരിക്കുന്നത് പോലെ തന്നെയാണ് താരപുത്രിയുടെ സോഷ്യൽമീഡിയ പേജ്. മീനാക്ഷി എന്താണെന്നത് താരപുത്രിയുടെ പോസ്റ്റുകളിൽ നിന്ന് വ്യക്തം. അമ്മ മഞ്ജു വാര്യരും മീനാക്ഷിയുടെ ഫോളോവേഴ്സ് ലിസ്റ്റിലുണ്ട്. അടുത്തിടെ വരെ അമ്മയെ മീനാക്ഷിയും ഫോളോ ചെയ്യുന്നുണ്ടായിരുന്നു.

എന്നാൽ അത് വാർത്തയായതോടെ മീനാക്ഷി അമ്മയെ അൺഫോളോ ചെയ്തു. ഇപ്പോൾ വെറും മീനാക്ഷിയല്ല താരപുത്രി ഡോക്ടർ മീനാക്ഷി ​ഗോപാലകൃഷ്ണനാണ്. അടുത്തിടെയാണ് മീനാക്ഷി എംബിബിഎസ് പഠനം പൂർത്തിയാക്കി ബിരുദം നേടിയത്. ചെന്നൈ രാമചന്ദ്ര ഇൻസ്റ്റിട്യൂട്ടിൽ നിന്നുമാണ് മീനാക്ഷി ബിരുദമെടുത്തത്. ബിരുദം സ്വീകരിക്കുന്ന മീനാക്ഷിയുടെ ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലായിരുന്നു.

മീനാക്ഷിയുടെയും കാവ്യയുടെ മകൾ മ​ഹാലക്ഷ്മിയുടെയും പഠനത്തിന് വേണ്ടിയാണ് ദിലീപ് കുടുംബസമേതം ചെന്നൈയിൽ സെറ്റിൽഡായത്. ഡോക്ടർ പഠനവുമായി ബന്ധപ്പെട്ടുള്ള എല്ലാ തിരക്കുകളും അവസാനിച്ചതോടെ മീനാക്ഷി മോഡലിങ്ങിലേക്ക് ഇറങ്ങിയിട്ടുണ്ട്. മറ്റാർക്കും വേണ്ടിയല്ല കാവ്യയുടെ ലക്ഷ്യ എന്ന വസ്ത്രബ്രാന്റിന് വേണ്ടിയാണ് താരപുത്രി മോഡലായത്. സാരി, ദാവണി, സൽവാറുകൾ എന്നിവയുടെ വിപുലമായ കലക്ഷനാണ് ലക്ഷ്യയിലുള്ളത്.

Meenakshi Dileep

ദാവണികൾക്കാണ് മീനാക്ഷി മോഡലായത്. പൊതുപരിപാടികളിൽ പങ്കെടുക്കാൻ എത്തുമ്പോൾ മീനാക്ഷിയും കാവ്യയും മഹാലക്ഷ്മിയും എപ്പോഴും ധരിക്കാറുള്ളത് ലക്ഷ്യയുടെ ഡിസൈനർ വെയറുകളാണ്. മകൾ മോഡലിങിലേക്ക് ഇറങ്ങിയത് മഞ്ജുവിനും ഇഷ്ടപ്പെട്ടു. ആദ്യം ലൈക്കുമായി എത്തിയത് മഞ്ജുവാണ്. ഇപ്പോഴിതാ തന്റെ ഫോട്ടോഷൂട്ടിന്റെ വീഡിയോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് മീനാക്ഷി. ചുവന്ന റോസാപ്പൂവിന്റെ ഇമോജി തലക്കെട്ട് നൽകിയാണ് മീനാക്ഷി വീഡിയോ പങ്കിട്ടത്. പതിവ് പോലെ ഇതും വൈറലായി.

'ഒറ്റ നോട്ടത്തിൽ ദീപിക പദുകോണാണോയെന്ന് തോന്നിപ്പോയി എന്നാണ് ഏറെയും കമന്റുകൾ. മുമ്പും മീനാക്ഷിക്ക് ദീപിക പദുകോണിന്റെ ഛായയുണ്ടെന്ന് കമന്റുകൾ വരാറുണ്ട്. ഒരു പ്രൊഫഷണൽ മോഡലിനെപ്പോലെയാണ് വീഡിയോയിൽ മീനാക്ഷിയുടെ ചേഷ്ഠകൾ. ഇനിയൊരു നായിക വേഷമൊക്കെ മീനൂട്ടിക്ക് ട്രൈ ചെയ്യാവുന്നതാണെന്നും ഭാവങ്ങൾ മുഖത്ത് മിന്നി മറയുന്നുണ്ടെന്നും കമന്റുകളുണ്ട്.

പഠനത്തിന്റെ തിരക്കുകൾ ഒഴിഞ്ഞതുകൊണ്ടാകാം മീനാക്ഷി മോഡലിങിന് തയ്യാറായത്. അതോ സിനിമയിലേക്കുള്ള ചുവടുവെപ്പിന്റെ മുന്നോടിയാണോയെന്ന സംശയവും ആരാധകർക്കുണ്ട്. ടിക്ക് ടോക്ക് കാലത്ത് അച്ഛന്റെ സിനിമാ ഡയലോ​ഗുകൾക്ക് ഡബ്സ്മാഷ് ചെയ്ത് വൈറലായിരുന്നു മീനാക്ഷി.

Read more about: meenakshi dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X