'മഞ്ജു വാര്യരാണെന്നാ വിചാരം..., ബ്യൂട്ടി വിത്ത് ബ്രെയിൻ എന്നാൽ ഇതാണ്'; മീനാക്ഷിയുടെ പുതിയ ചിത്രങ്ങൾ വൈറൽ
എംബിബിഎസ് പൂർത്തിയാക്കിയതോടെ പഠനവുമായി ബന്ധപ്പെട്ടുള്ള തിരക്കുകളിൽ നിന്നെല്ലാം മീനാക്ഷി ദിലീപ് ഫ്രീയായി. ഇത്രയും കാലം പഠനവും ഹൗസ് സർജൻസിയും എല്ലാമായി തിരക്കിലായിരുന്നു താരപുത്രി. അതുകൊണ്ട് തന്നെ വളരെ വിരളമായി മാത്രമാണ് മീനാക്ഷി പൊതു ചടങ്ങുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. അല്ലെങ്കിൽ ദിലീപോ മീനാക്ഷി തന്നെയോ സോഷ്യൽമീഡിയ വഴി വിശേഷങ്ങൾ പങ്കുവെക്കുമ്പോഴാണ് ആരാധകർ അറിഞ്ഞിരുന്നത്.
ഇപ്പോൾ കാര്യങ്ങളെല്ലാം മാറി സിനിമാക്കാരുമായി ബന്ധപ്പെട്ട ഫങ്ഷനുകളിലും അച്ഛന്റെ സിനിമയുടെ ഓഡിയോ ലോഞ്ച് ചടങ്ങിൽ അടക്കം മീനാക്ഷി സജീവ സാന്നിധ്യമായി തുടങ്ങി. ഒപ്പം അമ്മ കാവ്യ മാധവന്റെ ലക്ഷ്യ ബ്രാന്റിന്റെ സ്വന്തം മോഡലുമാണ് മീനാക്ഷി. കുടുംബത്തോടൊപ്പമല്ലാതെ ഫോട്ടോഷൂട്ടുകളിലൊന്നും പ്രത്യക്ഷപ്പെടുന്നയാളായിരുന്നില്ല താരപുത്രി.

പക്ഷെ ഇപ്പോൾ ലക്ഷ്യ ബ്രാന്റ് കൗമരക്കാരായ പെൺകുട്ടികൾക്ക് വേണ്ടി ഡിസൈൻ ചെയ്യുന്ന വസ്ത്രങ്ങൾക്കെല്ലാം മോഡൽ മീനാക്ഷിയാണ്. ആദ്യമായി ചെയ്യുന്നതാണെങ്കിലും പ്രൊഫഷണൽ മോഡലിനെപ്പോലെ ചുരുങ്ങിയ കാലം കൊണ്ട് മീനാക്ഷിയും മാറി. ജനിച്ചപ്പോൾ മുതൽ മീനാക്ഷി ഒരു സെലിബ്രിറ്റിയാണ്.
മഞ്ജു വാര്യരുടെയും ദിലീപിന്റേയും മകൾ എന്നത് തന്നെയാണ് മീനാക്ഷിയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്കുള്ള ആകാംഷയ്ക്ക് പിന്നിൽ. എല്ലാ അഭിമുഖങ്ങളിലും ദിലീപ് കേൾക്കേണ്ടി വരാറുള്ള ഒരു ചോദ്യമാണ് മീനാക്ഷിയുടെ സിനിമാ അരങ്ങേറ്റം. എന്നാൽ താൻ ഒന്നിനും മകളെ നിർബന്ധിക്കാറില്ലെന്നും അവൾക്ക് താൽപര്യമുണ്ടെങ്കിൽ സിനിമയിലേക്ക് എത്തട്ടേയെന്നുമായിരുന്നു ദിലീപിന്റെ മറുപടി.
ടിക്ക് ടോക്കിലൊക്കെ സജീവമായിരുന്നുവെങ്കിലും നൃത്തം ചെയ്യുമെങ്കിലും സിനിമ മീനാക്ഷിയെ ഭ്രമിപ്പിച്ചിട്ടെല്ലെന്നാണ് താരുപത്രിയുടെ ജീവതത്തോടുള്ള സമീപനത്തിൽ നിന്നും മനസിലാകുന്നത്.
കരിയറിനെ കുറിച്ച് കൃത്യമായ പ്ലാനിങ്ങ് ഉണ്ടായിരുന്നതുകൊണ്ട് തന്നെയാവും മെഡിസിൻ പഠിച്ചതും ഡോക്ടറായതും. അടുത്തിടെയായി സോഷ്യൽമീഡിയയിൽ വളരെ സജീവമായി നിൽക്കുന്ന മീനാക്ഷി പങ്കിട്ട പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. കഴിഞ്ഞ ദിവസം കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ഉടമയായ ടി.എസ് കല്യാണരാമനും കുടുംബവും തൃശ്ശൂരില്‍ നടത്തിയ നവരാത്രി ആഘോഷത്തില്‍ പങ്കെടുക്കാൻ ബോളിവുഡില്‍ നിന്നും ദക്ഷിണേന്ത്യന്‍ സിനിമാരംഗത്ത് നിന്നുമുള്ള പ്രമുഖര്‍ എത്തിയിരുന്നു. ദിലീപും കുടുംബസമേതം എത്തിയിരുന്നു.
ഒരു കാലത്ത് കല്യാൺ ജ്വല്ലേഴ്സിന്റെ ബ്രാന്റ് അംബാസിഡർമാരിൽ ഒരാളായിരുന്നു ദിലീപ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കല്യാൺ ജ്വല്ലേഴ്സിന്റെ നവരാത്രി ആഘോഷങ്ങൾ ദിലീപ് മുടക്കാറില്ല. കഴിഞ്ഞ തവണ സാരിയിൽ ബോളിവുഡ് ലുക്കിലാണ് പ്രത്യക്ഷപ്പെട്ടതെങ്കിൽ ഇത്തവണ നവരാത്രി ആഘോഷത്തിൽ പങ്കെടുക്കാൻ ബ്രൊക്കേഡ് മെറ്റീരിയലിൽ തീർത്ത റോയൽ ലുക്കുള്ള ഗൗണിലാണ് മീനാക്ഷി എത്തിയത്.

ഗൗണിന് ഇണങ്ങുന്ന ബൺ ഹെയർ സ്റ്റൈലും ഹെവി ഇയറിങ്സും മോതിരവും താരപുത്രി ധരിച്ചിരുന്നു. ഗൗണിലുള്ള തന്റെ ചിത്രങ്ങളാണ് മീനാക്ഷി പുതുതായി പങ്കിട്ടത്. ഫോട്ടോ പ്രത്യക്ഷപ്പെടേണ്ട താമസം ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഗൗണിൽ മീനാക്ഷി അതീവ സുന്ദരിയായിരിക്കുന്നുവെന്നാണ് കമന്റുകൾ ഏറെയും. ഒരാൾ തമാശയായി മഞ്ജു വാര്യരാണെന്നാ വിചാരം... എന്ന കമന്റ് കുറിച്ചു.
കമന്റ് തമാശയായി കുറിച്ചതാണെങ്കിലും അത് പിന്നീട് ദിലീപിന്റെയും മഞ്ജു വാര്യരുടെയും ഫാൻസ് തമ്മിലുള്ള വഴക്കിന് കാരണമായി. തന്റെ കമന്റ് ബോക്സിൽ ഏത് തരത്തിലുള്ള കമന്റുകൾ വന്നാലും മീനാക്ഷി അവയോടൊന്നും പ്രതികരിക്കാറില്ല. പുതിയ ലുക്കിൽ മീനാക്ഷിയെ കാണാൻ നടി കൃതി ഷെട്ടിയുടെ ഛായ തോന്നുന്നുവെന്നും കമന്റുകളുണ്ട്. ചിലർ മമിത ബൈജുവിനെപ്പോലെയാണ് മീനാക്ഷിയെന്നും കുറിച്ചിട്ടുണ്ട്.
ബ്യൂട്ടി വിത്ത് ബ്രെയിൻ എന്നതിന് ഉദാഹരണമാണ് മീനാക്ഷിയെന്നും കമന്റുകളുണ്ട്. ഇത്തവണ ലക്ഷ്യയല്ല രശ്മി മുരളീധരനാണ് മീനാക്ഷിക്കായി വസ്ത്രം ഡിസൈൻ ചെയ്തത്. മുമ്പും രശ്മി ഡിസൈൻ ചെയ്ത വസ്ത്രങ്ങളിൽ മീനാക്ഷി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.


Click it and Unblock the Notifications