കല്യാണത്തിന് ചുക്കാൻ പിടിച്ചയാൾ ആ ദിവസം മറന്നു, മറുപടിയായി വന്നത് ചിരി, മകളെ അകലെ നിന്ന് സ്നേഹിച്ച് മഞ്ജുവും!

കഴിഞ്ഞ ദിവസമായിരുന്നു നടൻ ദിലീപിന്റെയും കാവ്യ മാധവന്റെയും വിവാഹ വാർഷികം. ഇരുവരും ഒരുമിച്ചുള്ള ജീവിതം ആരംഭിച്ചിട്ട് എട്ട് വർഷങ്ങൾ പിന്നിടുന്നു. ഇതുവരെ മലയാളത്തിൽ നടന്നിട്ടുള്ള സെലിബ്രിറ്റി വിവാ​ഹങ്ങളിൽ ഏറ്റവും കൂടുതൽ കോളിളക്കം സൃഷ്ടിച്ചതും ചർച്ചയായതുമായ വിവാഹമായിരുന്നു 2016ൽ നടന്ന ദിലീപിന്റെയും കാവ്യ മാധവന്റെയും വിവാഹം. വലിയ ആഢംബരവും ആഘോഷവുമില്ലാതെ അടുത്ത സഹപ്രവർത്തകരുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ ഒരു താലികെട്ട് ചടങ്ങ് മാത്രമാണ് നടന്നത്.

രണ്ടുപേരുടെയും രണ്ടാം വിവാഹമായിരുന്നു. പുലർച്ചെയാണ് വിവാഹം കഴിക്കാൻ പോവുകയാണെന്നും കാവ്യയാണ് വധുവെന്നുമുള്ള വിവരം നടൻ പരസ്യമാക്കിയത്. താലികെട്ടിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് സഹപ്രവർത്തകരെ ചടങ്ങിലേക്ക് ക്ഷണിച്ചതും.

Meenakshi Dileep  Kavya Madhavan  manju warrier

ദിലീപ് വീണ്ടും വിവാഹിതനാകുന്നുവെന്ന് അറിഞ്ഞപ്പോൾ എല്ലാവരുടെയും ആകുലത നടന്റെ മകൾ മീനാക്ഷിയെ കുറിച്ചായിരുന്നു. മഞ്ജു വാര്യരുമായുള്ള ബന്ധം വേർപ്പെടുത്തിയശേഷം ദിലീപിനൊപ്പമാണ് മകൾ മീനാക്ഷി. കാവ്യ ദിലീപിന്റെ ജീവിതത്തിലേക്ക് വന്നാൽ മീനാക്ഷി ഒറ്റപ്പെടുമോ എന്നുള്ള തോന്നലുകൾ വരെ ആ സമയത്ത് ആരാധകർക്കും പ്രേക്ഷകർക്കും ഉണ്ടായിരുന്നു.

എന്നാൽ അതിനെല്ലാമുള്ള മറുപടി അന്ന് മുതൽ ഇന്ന് വരെയുള്ള ജീവിതത്തിലൂടെ ദിലീപും കാവ്യയും പ്രേക്ഷകർക്ക് നൽകി കഴിഞ്ഞു. മാത്രമല്ല ദിലീപ്-കാവ്യ വിവാഹത്തിന് ചുക്കാൻ പിടിച്ചതും എല്ലാത്തിനും മുന്നിലുണ്ടായിരുന്നതും മീനാക്ഷിയായിരുന്നു. സ്വന്തം മകൾ മഹാലക്ഷ്മിയെപ്പോലെ തന്നെയാണ് കാവ്യയ്ക്ക് ഇപ്പോൾ മീനാക്ഷിയും. കാവ്യയുടെ പിറന്നാൾ ദിനത്തിൽ ആശംസ പോസ്റ്റുകൾ മീനാക്ഷി പങ്കുവെക്കാറുണ്ട്.

മാത്രമല്ല കാവ്യയുടെ വസ്ത്ര ബ്രാന്റായ ലക്ഷ്യയുടെ പ്രധാന മോഡലും മീനാക്ഷി തന്നെയാണ്. എട്ടാം വിവാ​ഹ വാർഷിക ദിനത്തിൽ അച്ഛനും കാവ്യ ചേച്ചിക്കും മീനാക്ഷി ആശംസകൾ നേർന്ന് എത്തുന്നത് കാണാൻ കാത്തിരിക്കുകയായിരുന്നു ആരാധകർ. എന്നാൽ താരപുത്രി ദിലീപിന്റെയും കാവ്യ മാധവന്റെയും വിവാഹ വാർഷിക ദിനത്തിൽ പോസ്റ്റൊന്നും പങ്കുവെച്ചില്ല. കാവ്യ വൈകീട്ടായപ്പോൾ പ്രിയതമനൊപ്പമുള്ള കപ്പിൾ ഫോട്ടോ പങ്കുവെച്ച് എട്ടാം വിവാഹ​ വാർഷികം ആ​ഘോഷിക്കുന്ന സന്തോഷം പങ്കിട്ടിരുന്നു.

ഒരു ഹൃദയത്തിന്റെ ഇമോജിയും ഒരു കേക്കിന്റെ ഇമോജിയും മാത്രം അടിക്കുറിപ്പായി നൽകിയാണ് കാവ്യ മാധവൻ വിവാഹവാർഷിക ദിനത്തെ അടയാളപ്പെടുത്തിയത്. ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് ഇരുവരും ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ബ്ലാക്ക് ആന്റ് വൈറ്റ് കളർ തീമിൽ പാന്റും ഷർട്ടും ധരിച്ചാണ് ദിലീപ് എത്തിയത്.

Meenakshi Dileep  Kavya Madhavan  manju warrier

വെള്ള ചുരിദാറിൽ സുന്ദരിയായാണ് കാവ്യ ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടത്. കല്യാണത്തിന് ചുക്കാൻ പിടിച്ചയാളായിരുന്നിട്ടും എന്തുകൊണ്ട് ദിലീപിനും കാവ്യയ്ക്കും മീനാക്ഷി ആശംസകളൊന്നും നേർന്നില്ലെന്ന ചിന്തയിലായിരുന്നു ആരാധകർ. അതിനിടയിൽ മീനാക്ഷി ഇൻസ്റ്റ​ഗ്രാമിൽ പുതിയ പോസ്റ്റുമായി എത്തി. എന്നാൽ അത് ആശംസയായിരുന്നില്ല. സിംപിൾ ലുക്കിലുള്ള മീനാക്ഷിയുടെ തന്നെ രണ്ട് ചിത്രങ്ങളായിരുന്നു.

സാരിയിൽ അതീവ സുന്ദരിയായി പൊട്ടിച്ചിരിക്കുന്ന മീനാക്ഷിയാണ് ഫോട്ടോയിലുള്ളത്. ഇതോനടകം അരലക്ഷത്തിന് മുകളിൽ ഹാർട്ട് ഇമോജികളാണ് മീനാക്ഷിയുടെ പുതിയ പോസ്റ്റിന് ലഭിച്ചത്. ഇതോടെ ദിലീപ്-കാവ്യ വിവാഹ വാർഷികം താരപുത്രി മനപൂർവം മറന്നതാണോയെന്ന സംശയവും ആരാധകരിൽ ഉയർന്നു. മീനൂട്ടിയുടെ പുതിയ ചിത്രങ്ങൾക്ക് സ്നേഹം അറിയിച്ച് എത്തിയവരിൽ അമ്മ മഞ്ജു വാര്യരുമുണ്ട്.

അടുത്തിടെ മുതലാണ് മഞ്ജു വാര്യർ മീനാക്ഷിയെ സോഷ്യൽമീ‍ഡിയയിൽ ഫോളോ ചെയ്ത് തുടങ്ങിയത്. മീനാക്ഷിയും അമ്മയെ തിരികെ ഫോളോ ചെയ്തിരുന്നുവെങ്കിലും സംഭവം വാർത്തയായതോടെ അൺഫോളോ ചെയ്തു. അച്ഛന്റെ പൊന്നുമോള്‍, ദിലീപേട്ടന്റെ സ്വന്തം രാജകുമാരി, അമ്മയുടെ അതേ ലുക്ക് എന്നിങ്ങനെ നിരവധി കമന്റുകളും മീനാക്ഷിയുടെ പുതിയ ഫോട്ടോയ്ക്ക് ലഭിച്ചിട്ടുണ്ട്.

മഞ്ജുവും മീനാക്ഷിയും അകൽച്ചയിലാണെന്നാണ് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്. എന്നാൽ അമ്മയും മകളും സോഷ്യൽമീഡിയയ്ക്ക് പുറത്ത് അതിതീവ്ര സ്നേഹത്തോടെ സംസാരിക്കുകയും ഇടപഴകുകയും ചെയ്യുന്നുണ്ടാകുമെന്ന് വേണം മഞ്ജു മകളുടെ സോഷ്യൽമീഡിയ പോസ്റ്റുകളോട് പ്രതികരിക്കുന്ന രീതിയിൽ നിന്നും മനസിലാക്കാൻ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X