ദിലീപിന്റെ കൈകളിൽ മീനാക്ഷിയും മഹാലക്ഷ്മിയും, രണ്ട് പേരും ഒരുപോലെ, താരപുത്രിമാരുടെ ചിത്രം ചർച്ചയാകുന്നു

സിനിമയിൽ എത്തിയിട്ടില്ലെങ്കിലും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരപുത്രിയാണ് ദിലീപിന്റേയും മഞ്ജുവിന്റേയും മകൾ മീനാക്ഷി. താരങ്ങളുടെ വിവാഹ മോചനത്തിന് ശേഷം ദിലീപിനോടൊപ്പമാണ് മീനാക്ഷി താമസിക്കുന്നത്. സിനിമയിൽ എത്തിയില്ലെങ്കിലും കലയുമായും താരപുത്രയ്ക്ക് അടുത്ത ബന്ധമുണ്ട്. മീനാക്ഷിയുടെ നൃത്ത വീഡിയോയും ടിക്ക് ടോക്കുമെല്ലാം ഇത് സൂചിപ്പിക്കുന്നതാണ്.

സമൂഹമാധ്യമങ്ങളിൽ അച്ഛൻ ദിലീപ് സജീവമല്ലെങ്കിലും മീനാക്ഷി സോഷ്യൽ മീഡിയയിൽ സജീവമാണ്. ഈ അടുത്ത കാലത്താണ് താരപുത്രി ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് ആരംഭിക്കുന്നത്. തന്റെ ചിത്രങ്ങളും സൗഹൃദങ്ങളുമെല്ലാം ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കാറുണ്ട്. ഇൻസ്റ്റഗ്രാമിൽ പബ്ലിക് അക്കൗണ്ടാണ് മീനാക്ഷിക്കുള്ളത്.

കുഞ്ഞ് മീനാക്ഷി

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മീനാക്ഷി ദിലീപിന്റ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. അച്ഛൻ ദിലീപിനോടൊപ്പമുള്ള ചിത്രമാണ് മീനാക്ഷി ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി പങ്കുവെച്ചിരിക്കുന്നത്. കുട്ടിക്കാലത്തെ ചിത്രമാണിത്. അച്ഛൻ ദിലീപിന്റെ കൈകളിൽ ഇരിക്കുന്ന മീനാക്ഷിയെയാണ് കാണുന്നത്. താരപുത്രി പങ്കുവെച്ച ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ദിലീപ് ഫാൻസ് ഗ്രൂപ്പും കാവ്യ മാധവന്റെ ഫാൻസും ചിത്രം ഏറ്റെടുത്തിട്ടുണ്ട്. അച്ഛന്റെയും മകളുടേയും ചിത്രം വൈറവലായിട്ടുണ്ട്.

മഹാലക്ഷ്മിക്കൊപ്പം  ദിലീപ്

അതുപോലെ തന്നെ ഇളയ മകൾ മഹാലക്ഷ്മിക്കൊപ്പമുള്ള ദിലീപിന്റെ ചിത്രവും വൈറലായിട്ടുണ്ട്. കാവ്യമാധവൻ ദിലീപ് ഫാൻസ് ഗ്രൂപ്പുകളിലാണ് ചിത്രം വൈറലായിട്ടുള്ളത്. ദിലീപിന്റെ കൈകളിൽ ഇരിക്കുന്ന മഹാലക്ഷ്മിയുടെ ചിത്രങ്ങൾ ചേർത്തൊരു കൊളാഷാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഈ ചിത്രങ്ങൾക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. മഹലക്ഷ്മിയുടെ കുറച്ച് ചിത്രങ്ങൾ മാത്രമാണ് ഇതിനോടകം പുറത്ത് വന്നത്. ഒന്നാം പിറന്നാൾ ദിവസമായിരുന്നു ഔദ്യോഗികമായി താരങ്ങൾ കുഞ്ഞിന്റ ചിത്രം പങ്കുവെച്ചത്. സോഷ്യൽ മീഡിയയിൽ മഹാലക്ഷ്മിയുടേതെന്ന് പറഞ്ഞ് നിരവധി ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്.

അച്ഛനെ പോലെ  രണ്ട്  മക്കളും

താരപുത്രിമാരുടെ ചിത്രങ്ങൾക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. രണ്ട് പേരും അച്ഛനെ പോലെയുണ്ടെന്നാണ് ആരാധകർ പറയുന്നത്. മഹാലക്ഷ്മിയ്ക്കും മീനാക്ഷിക്കും രൂപത്തിൽ നിരവധി സാമ്യതകളുണ്ടെന്നും ആരാധകർ പറയുന്നുണ്ട്. ചെറുപ്പത്തിലെ മീനാക്ഷിയുടെ ആ കവിളും നോട്ടവുമെല്ലാം മഹാലക്ഷ്മിക്കും ലഭിച്ചിട്ടുണ്ടെന്നും താരപുത്രിമാരെ കുറിച്ചുള്ള അഭിപ്രായം ഉയരുന്നുണ്ട്. ദിലീപിനോടൊമുള്ള ചിത്രങ്ങൾ മീനാക്ഷി ഇതിന് മുൻപും പങ്കുവെച്ചിട്ടുണ്ട്.

Recommended Video

സോഷ്യല്‍ മീഡിയയില്‍ വൈറലായി ദിലീപിന്റെ മകള്‍
 മീനാക്ഷിയുടെ പോസ്റ്റ്

മീനാക്ഷിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റുകൾ നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മീനാക്ഷി നൃത്തം ചെയ്യുന്ന ഒരു വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. വീഡിയോ വൈറലാവുകയായിരുന്നു, ഇതാദ്യമായിട്ടാണ് ഒറ്റയ്ക്ക് നൃത്തം ചെയ്യുന്ന വീഡിയോ മീനാക്ഷി പങ്കുവെയ്ക്കുന്നത്. നാദിർഷയുടെ മകളുടെ വിവാഹത്തോടനുബന്ധിച്ച് മീനാക്ഷിയും സുഹൃത്തുക്കളും നൃത്തം ചെയ്യുന്ന വീഡിയോ പുറത്തു വന്നിരുന്നു. മീനാക്ഷിയുടെ നൃത്തത്തെ പുകഴ്ത്തി ആരാധകർ രംഗത്ത് എത്തിയിരുന്നു.

More from Filmibeat

Read more about: meenakshi dileep kavya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X