മീനാക്ഷി മഞ്ജുവിനെപ്പോലെ തന്നെ, കാവ്യയ്ക്കൊപ്പം വേദിയിലെത്തി ആയിഷക്ക് മധുരം നല്‍കി, ചിത്രങ്ങള്‍ വൈറല്‍

ദിലീപും കാവ്യ മാധവനും മീനാക്ഷിയും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. നാദിര്‍ഷയുടെ മകളായ ആയിഷ നാദിര്‍ഷയുടെ പ്രീ വെഡ്ഡിങ് ചടങ്ങില്‍ പങ്കെടുക്കാനായാണ് ഇവര്‍ എത്തിയത്.

അതീവ ഗ്ലാമറസായി ഷംന കാസിം, ചിത്രങ്ങള്‍ കാണാം

ഇരു കുടുംബാംഗങ്ങള്‍ തമ്മിലും അടുത്ത സൗഹൃദമുണ്ട്. വിവാഹനിശ്ചയത്തിലും പിന്നീട് നടന്ന ചടങ്ങിലുമെല്ലാം ഇവര്‍ പങ്കെടുത്തിരുന്നു. കാവ്യ മാധവനും ദിലീപിനും മുന്‍പായി മീനാക്ഷി എത്തിയിരുന്നു. നമിത പ്രമോദിന് അരികിലിരുന്ന് കുശലം പറയുന്ന താരപുത്രിയെ വീഡിയോയില്‍ കാണാം. കാവ്യ മാധവനും ദിലീപും എത്തിയപ്പോള്‍ സ്വീകരിക്കാനായി പോയതും മീനാക്ഷിയായിരുന്നു. പുറകിലുള്ള കാവ്യ മാധവനെ കാത്തിരുന്നതിന് ശേഷമായാണ് ദിലീപ് നടന്നത്. ഇവരുടെ വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

മീനാക്ഷി തിളങ്ങി

മീനാക്ഷി തിളങ്ങി

കാവ്യ മാധവനും ദിലീപും എത്തിയെന്നറിഞ്ഞപ്പോള്‍ മീനാക്ഷി സ്വീകരിക്കാനായി പോവുന്നതും വീഡിയോയില്‍ കാണാം. തനിക്ക് അരികിലേക്കെത്തിയ മീനൂട്ടിയോട് കാവ്യ കുശലം ചോദിക്കുന്നുണ്ട്. ആയിഷയ്ക്ക് മധുരം നല്‍കാനും ഫോട്ടോയെടുക്കാനുമൊക്കെയായി ഇവരൊരുമിച്ചായിരുന്നു പോയത്. ആയിഷ തിരിച്ച് മീനാക്ഷിക്കും മധുരം നല്‍കുന്നതും വീഡിയോയില്‍ കാണാം.

വീഡിയോ വൈറല്‍

വീഡിയോ വൈറല്‍

പ്രീ വെഡ്ഡിങ് വീഡിയോ നിമിഷനേരം കൊണ്ടായിരുന്നു വൈറലായി മാറിയത്. നിരവധി പേരാണ് വീഡിയോയ്ക്ക് കീഴില്‍ കമന്റുകളുമായെത്തിയത്. മീനാക്ഷി മഞ്ജു വാര്യരെ ഓര്‍മ്മിപ്പിക്കുന്നുവെന്നുള്ള കമന്റുകളുമായും ആരാധകരെത്തിയിരുന്നു. അമ്മയുടെ ഫോട്ടോ കോപ്പിയാണ് ഈ മകളെന്നാണ് ആരാധകര്‍ പറയുന്നത്. അമ്മയെപ്പോലെ അഭിനയ രംഗത്തേക്ക് എത്തുമോയെന്നുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

കുടുംബസമേതം

കുടുംബസമേതം

പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം താരമായി മാറുന്നവരാണ് ദിലീപും കുടുംബവും. മഞ്ജു വാര്യരില്‍ നിന്നും വേര്‍പിരിഞ്ഞതിന് ശേഷം മകള്‍ക്കൊപ്പമായിരുന്നു ദിലീപ് കഴിഞ്ഞത്. മകളുടെ സമ്മതത്തോടെയായിരുന്നു കാവ്യ മാധവനെ വിവാഹം ചെയ്തത്. മീനാക്ഷിക്ക് കൂട്ടായാണ് മഹാലക്ഷ്മി എത്തിയത്. പിറന്നാള്‍ ദിനത്തിലായിരുന്നു മകളുടെ മുഖം വ്യക്തമാവുന്ന ചിത്രങ്ങള്‍ പുറത്തുവന്നത്. അനിയത്തിക്കായി ഈ പേര് കണ്ടെത്തിയത് മീനാക്ഷിയാണെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു.

സിനിമയില്‍

സിനിമയില്‍

മാതാപിതാക്കള്‍ക്ക് പിന്നാലെയായി മീനാക്ഷിയും സിനിമയിലേക്ക് എത്തിയേക്കുമെന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍. മെഡിക്കല്‍ മേഖലയില്‍ ഉപരിപഠനം നടത്താനാണ് താല്‍പര്യമെന്നായിരുന്നു മീനാക്ഷി പറഞ്ഞത്. ചെന്നൈയില്‍ എംബിബിഎസിന് ചേരുകയായിരുന്നു പിന്നീട്. അടുത്തിടെയായിരുന്നു താരപുത്രി ഇന്‍സ്റ്റഗ്രാമില്‍ സജീവമായത്. മീനൂട്ടിയെ വെല്‍കം ചെയ്ത് ആയിഷ നാദിര്‍ഷയും നമിത പ്രമോദും എത്തിയിരുന്നു.

Read more about: dileep kavya madhavan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X