'കാമറ കാണുമ്പോൾ മാത്രമാണ് ​ഗൗരവം... മീനാക്ഷി ഇത്ര ഫ്രീയായിരുന്നോ?'; സുഹൃത്തിനൊപ്പം ബീച്ചിൽ ആടി പാടി മീനാക്ഷി

എപ്പോഴും ആരാധകർക്ക് മീനാക്ഷി ദിലീപിന്റെ വിശേഷങ്ങൾ കേൾക്കാൻ താൽപര്യമാണ്. ചെന്നൈയിൽ എംബിബിഎസിന് പഠിക്കുന്ന മീനാക്ഷി വളരെ വിരളമായി മാത്രമാണ് മാധ്യമങ്ങൾക്ക് മുമ്പിൽ പ്രത്യക്ഷപ്പെടുന്നത്. പഠനം പൂർത്തിയാക്കിയ താരപുത്രി ഹൗസ് സർജൻസി ചെയ്യുകയാണ്. സ്കൂൾ കാലഘട്ടം കഴിഞ്ഞശേഷമാണ് മീനാക്ഷി സോഷ്യൽമീഡിയയിൽ സജീവമായത്. തന്റെയും കുടുംബത്തിന്റെയും കൂട്ടുകാരുടെയും വിശേഷങ്ങൾ പങ്കിടാനാണ് മീനാക്ഷി സോഷ്യൽമീഡിയയിൽ എത്തുന്നത്.

ആരാധകർക്ക് അത്ര പെട്ടന്ന് റീച്ച് ചെയ്യാൻ പറ്റാത്ത താരപുത്രിയായതുകൊണ്ട് താരത്തിന്റെ ഓരോ ഫോട്ടോയും വീഡിയോയും വലിയ തോതിൽ ഫാൻ ​ഗ്രൂപ്പുകളിൽ ആഘോഷിക്കപ്പെടുകയും ചെയ്യാറുണ്ട്. മഞ്ജു വാര്യർ-ദിലീപ് ദമ്പതികളുടെ മകളായതിനാൽ മീനാക്ഷിയുടെ സിനിമാപ്രവേശനം ഉണ്ടാകുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.

Meenakshi Dileep

സിനിമയിൽ അരങ്ങേറിയിട്ടില്ലെങ്കിലും മലയാളത്തിലെ യുവതാരങ്ങളെല്ലാം മീനാക്ഷിയുടെ അടുത്ത ചങ്ങാതിമാരാണ്. സലീംകുമാറിന്റെ മകൻ ചന്തുവിനും ദിലീപിനേക്കാൾ സൗഹൃദം മീനാക്ഷിയുമായാണ്. നമിത പ്രമോദ്, കുഞ്ഞാറ്റ, മാളവിക ജയറാം തുടങ്ങിയവരെല്ലാമായും നല്ല സൗഹൃദം മീനാക്ഷി സൂക്ഷിക്കുന്നുണ്ട് കുറിച്ച് ഇവരെല്ലാം പല അഭിമുഖങ്ങളിലും തുറന്ന് സംസാരിച്ചിട്ടുണ്ട്.

അമ്മ ഉർവശിക്കൊപ്പം സമയം ചിലവഴിക്കാൻ ചെന്നൈയിൽ പോകുമ്പോഴെല്ലാം മീനാക്ഷിയെ കാണാനും കുറച്ച് സമയം സ്പെന്റ് ചെയ്യാനും കുഞ്ഞാറ്റയെന്ന തേജാലക്ഷ്മി ശ്രമിക്കാറുണ്ട്. അടുത്തിടെയായി അച്ഛന്റെ സിനിമകളുടെ ഓഡിയോ ലോഞ്ച് ഫങ്ഷനിലും മീനാക്ഷി എത്താറുണ്ട്. മാളവിക ജയറാമിന്റെ വിവാഹ​ത്തിൽ ഏറെ തിളങ്ങിയ വ്യക്തിയും മീനാക്ഷിയായിരുന്നു.

സോഷ്യൽമീഡിയയിൽ സജീവമായ മീനാക്ഷി കഴിഞ്ഞ ദിവസം ഇൻസ്റ്റ​ഗ്രാമിൽ പങ്കിട്ട വീഡിയോയാണ് വൈറലാകുന്നത്. കൂട്ടുകാരിക്കൊപ്പം ബീച്ചിൽ ആടി പാടി ആഘോഷിക്കുന്ന മീനാക്ഷിയാണ് വീഡിയോയിലുള്ളത്. സുഹൃത്തായ കൃഷ്ണയ്‌ക്കൊപ്പമുള്ള വീഡിയോയാണ് വൈറലാവുന്നത്. ബീച്ചില്‍ ആടിപ്പാടി ആഘോഷിക്കുന്ന താരപുത്രിയ്‌ക്കൊപ്പമുള്ള വീഡിയോ ആര്‍ക്കിടെക്ടായ കൃഷ്ണ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെയ്ക്കുകയായിരുന്നു. മീനാക്ഷിയെ കൊളാബ് ചെയ്തിട്ടുണ്ട്.

ഷോര്‍ട്ട് ട്രൗസറും ടി ഷര്‍ട്ടുമാണ് മീനാക്ഷിയുടെ വേഷം. ലൂസ് ഹെയറില്‍ സിംപിള്‍ ലുക്കിലുള്ള താരപുത്രിയുടെ വീഡിയോ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. വീഡിയോ വൈറലായതോടെ നിരവധി രസകരമായ കമന്റുകളും വരുന്നുണ്ട്. കൂട്ടുകാര്‍ക്കിടയില്‍ മീനാക്ഷി ഇത്ര ഫ്രീയായിരുന്നോ മാധ്യമങ്ങളെ കാണുമ്പോള്‍ മാത്രമാണോ ഗൗരവ ഭാവം എന്നൊക്കെയുള്ള സംശയങ്ങൾ ആരാധകർ കുറിക്കുന്നുമുണ്ട്.

Meenakshi Dileep

ക്യാമറയിൽപെടാതെ ഒഴിഞ്ഞ് മാറി നിൽക്കാൻ ഇഷ്ടപ്പെടുന്നയാളാണ് മീനാക്ഷി. ഉറ്റ സുഹൃത്ത് നമിതയുടെ സമ്മർ ടൗൺ എന്ന കഫേയുടെ ഉദ്ഘാടനത്തിന് വന്നപ്പോൾ ആശംസ പറയാൻ നമിത മീനാക്ഷിക്ക് നേരെ മൈക്ക് നീട്ടിയെങ്കിലും താരപുത്രി ഒഴിഞ്ഞുമാറി. അഭിനയിക്കാന്‍ നിലവില്‍ മീനാക്ഷിയ്ക്ക് താത്പര്യമില്ലത്രെ. മകള്‍ അഭിനയിക്കാന്‍ താത്പര്യം കാണിച്ചാല്‍ തനിക്ക് വിരോധമില്ല എന്നാണ് ദിലീപ് മുമ്പൊരിക്കൽ പറഞ്ഞത്.

സിനിമയോട് താൽപര്യമില്ലെങ്കിലും മീനാക്ഷിയ്ക്ക് ഡാന്‍സും റീല്‍സും ചെയ്യുന്നതിനോട് താൽപര്യമാണ്. താരപുത്രിയുടെ ഡാന്‍സ് വീഡിയോ പലതും മുമ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ടിക്ക് ടോക്ക് ഉണ്ടായിരുന്ന സമയത്ത് അച്ഛന്റെ സിനിമയിലെ കോമഡി സീനുകൾ റീക്രിയേറ്റ് ചെയ്ത് പോസ്റ്റ് ചെയ്തിട്ടുമുണ്ട് താരം.

Read more about: meenakshi dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X