മീനാക്ഷി ജനിച്ചപ്പോൾ മുതൽ കാണുന്ന അമ്മയങ്ങനെയായിരുന്നു; അവൾക്കെപ്പോഴും വരാമെന്ന് മഞ്ജു വാര്യർ: ഭാ​ഗ്യലക്ഷ്മി

താരപുത്രി മീനാക്ഷി ദിലീപിന്റെ 25ാം പിറന്നാൾ ദിനമാണിന്ന്. നിരവധി പേരാണ് മീനാക്ഷിക്ക് പിറന്നാൾ ആശംസകൾ അറിയിക്കുന്നത്. സോഷ്യൽ മീഡ‍ിയയിൽ ഏറ്റവും കൂടുതൽ ജനശ്രദ്ധ ലഭിക്കുന്ന താരപുത്രി മീനാക്ഷിയാണ്. മലയാളത്തിലെ യുവ നടിമാർക്ക് പോലും ഇത്ര ശ്രദ്ധ ലഭിക്കുന്നില്ലെന്നത് കൗതുകരമാണ്. ദിലീപിന്റെയും മഞ്ജു വാര്യരുടെയും ഏക മകളാണ് മീനാക്ഷി. അച്ഛനും അമ്മയും വേർപിരിഞ്ഞപ്പോൾ മീനാക്ഷി അച്ഛനൊപ്പം നിൽക്കാനാണ് തീരുമാനിച്ചത്. മഞ്ജു വാര്യർക്ക് ഈ തീരുമാനത്തിൽ എതിർപ്പുണ്ടായിരുന്നില്ല.

അച്ഛനാെപ്പം നിൽക്കുന്നതാണ് മീനാക്ഷിക്ക് സന്തോഷമെന്ന് അറിയാമെന്നാണ് മഞ്ജു ഇതേക്കുറിച്ച് പറഞ്ഞത്. ഇന്നും ഇക്കാര്യം ചർച്ചയാകാറുണ്ട്. ദിലീപ് ജീവിതത്തിലെ ഏറ്റവും പ്രശ്ന കലുഷിതമായ സാഹചര്യത്തിലൂടെയാണ് കടന്ന് പോയപ്പോഴും അച്ഛനൊപ്പം മീനാക്ഷി നിന്നു. ദിലീപ് രണ്ടാമത് വിവാഹം ചെയ്യാൻ തീരുമാനിച്ചപ്പോഴും മീനാക്ഷി പിന്തുണച്ചു. എന്തുകൊണ്ടാണ് അമ്മയ്ക്കൊപ്പം മീനാക്ഷി പോകാതിരുന്നതെന്ന ചോദ്യം ആരാധകർക്കുണ്ട്.

Meenakshi Dileep

മീനാക്ഷിയും മഞ്ജു വാര്യരും തമ്മിൽ കാണാറുണ്ടോ എന്ന് പോലും വ്യക്തമല്ല. സോഷ്യൽ മീഡിയയിൽ മഞ്ജു മകളെ ഫോളോ ചെയ്യുന്നുണ്ട്. മകളുടെ ഫോട്ടോകൾക്ക് ലെെക്ക് ചെയ്യാറുമുണ്ട്. മഞ്ജു വാര്യരെയും മീനാക്ഷിയെയും കുറിച്ച് ഡബ്ബിം​ഗ് ആർട്ടിസ്റ്റ് ഭാ​ഗ്യലക്ഷ്മി ഒരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മീനാക്ഷി തിരിച്ച് വന്നാൽ സ്വീകരിക്കാൻ താൻ തയ്യാറാണെന്ന് മഞ്ജു വാര്യർ പറഞ്ഞിട്ടുണ്ടെന്നാണ് ഒരു ചാനൽ ചർച്ചയിൽ വെളിപ്പെടുത്തിയത്.

മീനാക്ഷി ജനിച്ചപ്പോൾ മുതൽ കണ്ടിരുന്നത് ഒന്നും ചെയ്യാതിരിക്കുന്ന അമ്മയെയാണ്. അച്ഛനാവട്ടെ ആ സമയത്ത് വലിയ താരം. ലോകം മുഴുവൻ അച്ഛന് ആരാധകർ. അവളെ സംബന്ധിച്ച് അച്ഛനായിരുന്നു ഹീറോ. പറയുന്ന കാര്യങ്ങളെല്ലാം സാധിപ്പിച്ച് കൊടുക്കുന്ന അച്ഛനായിരിക്കും അവളുടെ ഹീറോ. മഞ്ജുവല്ല മകളെ കൂടെ കൂട്ടാതിരുന്നത്. വരുന്നില്ലെന്ന് മകൾ ഉറപ്പിച്ച് പറയുകയായിരുന്നു. അതേക്കുറിച്ച് തനിക്കറിയാമെന്നും ഭാ​ഗ്യലക്ഷ്മി അന്ന് തുറന്ന് പറഞ്ഞു.

Meenakshi Dileep  Manju Warrier

മീനൂട്ടിയെക്കുറിച്ച് എന്നോട് സംസാരിക്കാറുണ്ട്. ഇപ്പോഴും ഞാൻ റെഡിയായിരിക്കുകയാണ് ചേച്ചി, അവൾക്കെപ്പോൾ വേണമെങ്കിലും എന്റെയടുത്തേക്ക് വരാമെന്ന് പറഞ്ഞു. ഒരുപാട് പേർ കണ്ട് പഠിക്കേണ്ട വ്യക്തിത്വമാണ് മഞ്ജു വാര്യരുടേതെന്നും അന്ന് ഭാ​ഗ്യലക്ഷ്മി പറഞ്ഞു. കരിയറിലെ ഏറ്റവും തിരക്കേറിയ സമയത്താണ് മഞ്ജു വാര്യർ അഭിനയ രം​ഗം വിട്ട് വിവാഹിതയായത്. അന്ന് ആരാധകർക്ക് ഇത് വലിയ നിരാശയായിരുന്നു. മഞ്ജു തിരിച്ച് വരാൻ ഇവർ അതിയായി ആ​ഗ്രഹിച്ചു. പതിനഞ്ച് വർഷങ്ങൾക്കിപ്പുറമാണ് മഞ്ജു തിരിച്ചെത്തുന്നത്. ദിലീപുമായി പിരിയുകയും ചെയ്തു.

ഇന്ന് ദിലീപിനേക്കാൾ വലിയ താരമാണ് മഞ്ജു വാര്യർ. കരിയറിലെ തുടരെ പരാജയങ്ങളുമായി മോശം സമയത്താണ് ദിലീപുള്ളത്. എന്നാൽ മഞ്ജു വാര്യർ തമിഴിലും മലയാളത്തിലും തിരക്കേറിയ താരമാണിന്ന്. പുതിയ ചിത്രം എമ്പുരാൻ റിലീസിനൊരുങ്ങുന്നു. വരാനിരിക്കുന്നതും വലിയ സിനിമകൾ. സ്വകാര്യ ജീവിതത്തെക്കുറിച്ച് മഞ്ജു വാര്യർ എവിടെയും സംസാരിക്കാറേയില്ല.

മീനാക്ഷി അഭിമുഖങ്ങൾ നൽകാൻ ഇഷ്ടപ്പെടുന്ന ആളല്ല. ദിലീപിന്റെ അഭിമുഖങ്ങളിലൂടെയാണ് ആരാധകർ മീനാക്ഷിയെക്കുറിച്ച് അറിയാറ്. ശാന്തമായ പ്രകൃതമാണ് മീനാക്ഷിയുടേതെന്ന് ദിലീപ് പറയാറുണ്ട്. താരപുത്രി സിനിമാ രം​ഗത്തേക്ക് കടന്ന് വരണമെന്ന് ആരാധകർ ആ​ഗ്രഹിക്കുന്നുണ്ട്. മഞ്ജുവിനെ പോലെ ഡാൻസിൽ മീനാക്ഷിക്കും താൽപര്യമുണ്ട്. മീനാക്ഷിയുടെ ഡാൻസ് വീഡിയോകൾ എപ്പോഴും വെെറലാകാറുണ്ട്. മീനാക്ഷി സിനിമാ രം​ഗത്തേക്ക് വന്നാൽ വലിയ സ്വീകാര്യത ലഭിക്കുമെന്ന് ഉറപ്പാണ്.

Read more about: meenakshi dileep manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X