മീനാക്ഷി മഞ്ജു വാര്യര്‍ക്കരികില്‍, അതും ദിലീപിന്റെ സമ്മതത്തോടെ! ഇതിനിത്ര ചൊറിയാനെന്തിരിക്കുന്നു!

നിമിഷ

എഴുത്തും വായനയും യാത്രയും സിനിമയും ഇഷ്ടപ്പെടുന്ന നിമിഷ ഫില്‍മിബീറ്റില്‍ സീനിയര്‍ സബ് എഡിറ്ററാണ്. ഏറ്റവും പുതിയ ചലച്ചിത്ര വിവരങ്ങളും സ്‌പെഷല്‍ സ്റ്റോറികളുമൊക്കെയായി ഈ മേഖലയില്‍ സജീവമാണ്.

താരപുത്രികളില്‍ പ്രധാനികളിലൊരാളാണ് മീനാക്ഷി ദിലീപ്. ജനപ്രിയ നായകന്റെയും ലേഡി സൂപ്പര്‍ സ്റ്റാറിന്റെയും പാത പിന്തുടര്‍ന്ന് ഈ താരപുത്രിയും സിനിമയിലേക്കെത്തുമോയെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഇടക്കാലത്ത് സജീവമായിരുന്നു. അഭിനയമല്ല മെഡിക്കല്‍ മേഖലയിലെ ഉപരിപഠനമാണ് തന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കി മീനൂട്ടിയെത്തിയതോടെയാണ് ഈ ചര്‍ച്ച അവസാനിച്ചത്. സിനിമയിലെ നിലനില്‍പ്പിനെക്കുറിച്ചും പിന്നണി കാര്യങ്ങളെക്കുറിച്ചുമൊക്കെ കൃത്യമായി അറിയാവുന്ന ദിലീപ് പഠിച്ച് മുന്നേറാനുള്ള ഉപദേശമായിരുന്നു മകള്‍ക്ക് നല്‍കിയത്. ചെന്നൈയില്‍ എംബിബിഎസിന് ചേര്‍ന്നിരിക്കുകയാണ് മകളെന്നും ദിലീപ് പറഞ്ഞിരുന്നു.

ദിലീപും മഞ്ജു വാര്യരും വിവാഹമോചിതരായപ്പോള്‍ മകള്‍ ആര്‍ക്കൊപ്പം പോവുമെന്നറിയാനായിരുന്നു എല്ലാവരും കാത്തിരുന്നത്. അച്ഛനൊപ്പം പോവാനാണ് തനിക്ക് താല്‍പര്യമെന്നായിരുന്നു മീനാക്ഷി പറഞ്ഞത്. മകളുടെ തീരുമാനത്തെ മഞ്ജു വാര്യരും പിന്തുണയ്ക്കുകയായിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായി പരസ്പരമുള്ള പഴിചാരലുകളോ കുറ്റപ്പെടുത്തലുകളോ ഇല്ലാതെയായിരുന്നു വിവാഹമോചനം. സോഷ്യല്‍ മീഡിയയിലൂടെ പല തരത്തിലുള്ള കിവംദന്തികള്‍ പ്രചരിച്ചിരുന്നുവെങ്കിലും ഇരുവരും മൗനം പാലിക്കുകയായിരുന്നു.

Meekashi, Dileep

സിനിമയിലേക്ക് തിരിച്ചെത്തിയ മഞ്ജു വാര്യരുടെ രണ്ടാം വരവിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. അവധിയാഘോഷിക്കാനായി മീനാക്ഷി മഞ്ജു വാര്യര്‍ക്ക് അരികിലേക്കെത്തിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ദിലീപിന്റെ സമ്മതത്തോടെയാണ് മകള്‍ എത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയായി പല തരത്തിലുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ അരങ്ങേറുന്നത്.

അമ്മയ്ക്കരികിലേക്ക് മകളെത്തിയതുമായി ബന്ധപ്പെട്ട് ഇത്രയധികം ചര്‍ച്ചകളുടെ ആവശ്യമുണ്ടോയെന്നാണ് സുപ്രധാനമായ കാര്യം. അച്ഛന്റെ സമ്മതത്തോടെ അമ്മയ്ക്കരികിലേക്ക് മീനാക്ഷി എത്തിയെങ്കില്‍ അതൊരു നല്ല കാര്യമായല്ലേ വിലയിരുത്തേണ്ടത്. മറ്റ് വിഷയങ്ങളുമായി കൂട്ടിച്ചേര്‍ത്ത് ചര്‍ച്ച ചെയ്ത് രസിക്കാനും മാത്രമുള്ള എന്ത് കാര്യമാണ് ഇതിലുള്ളതെന്ന് എത്രയാലോചിച്ചിട്ടും പിടികിട്ടുന്നുമില്ല. എന്തിനും ഏതിനും നെഗറ്റീവ് കാണുന്നവരുടെ കണ്ണില്‍ ഇതും അങ്ങനെയായില്ലെങ്കിലേ അത്ഭുതമുള്ളൂയെന്നതാണ് വാസ്തവം.

അമ്മയുടെ അച്ഛനായ മാധവവാര്യര്‍ അന്തരിച്ചപ്പോള്‍ ദിലീപിന്റെ കൈപിടിച്ച് മീനാക്ഷി എത്തിയിരുന്നു. അമ്മയെ ആശ്വസിപ്പിക്കാനും അപ്പൂപ്പനെ അവസാനമായി കാണാനുമായാണ് മീനാക്ഷി എത്തിയത്. ഇവരുടെ വരവിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ദിലീപിന്റെ തീരുമാനത്തിന് നിറഞ്ഞ കൈയ്യടിയായിരുന്നു അന്ന് ലഭിച്ചത്. വിവാഹമോചനത്തിന് ശേഷവും സുഹൃത് ബന്ധം സൂക്ഷിക്കുന്ന, അവശ്യ ഘട്ടത്തില്‍ ഓടിയെത്തുന്ന ശൈലിയാണ് ബോളിവുഡ് താരങ്ങളുടേത്. അതേ വഴി തന്നെയായിരുന്നു ദിലീപും പിന്തുടര്‍ന്നത്. എന്നത്തേയും പോലെ അന്നും താരത്തിനെതിരെ കുപ്രചാരണങ്ങളും കടുത്ത വിമര്‍ശനങ്ങളുമൊക്കെ ഉയര്‍ന്നുവന്നിരുന്നു. എന്തിനേയും ഏതിനേയും വിമര്‍ശിക്കുന്ന മലയാളിയുടെ മോശം സ്വഭാവമായിരുന്നു അന്ന് ചിലര്‍ പുറത്തെടുത്തത്.

Manju Warrier, Dileep

അമ്മ-മകള്‍ കൂടിക്കാഴ്ചയിലും മഞ്ഞയും പച്ചയും തിരയുകയും സീരിയല്‍ കൊച്ചമ്മമാരെ വെല്ലുന്ന തരത്തിലുമുള്ള വിമര്‍ശനങ്ങളും ഉന്നയിച്ചെത്തുന്നവരോട് തോന്നുന്ന വികാരം സഹതാപം മാത്രമാണ്. ഒപ്പമൊരു ഉപദേശവും. ഇത്തരത്തിലുള്ള മനസ്ഥിതിയുമായാണ് മുന്നോട്ടേക്കുള്ള പോക്കെങ്കില്‍ ലക്ഷ്യമില്ലാ യാത്രയായി ജീവിതം മാറും. താരങ്ങളും മനുഷ്യരാണ്. ക്യാമറയ്ക്ക് മുന്നില്‍ കഥാപാത്രങ്ങളായി പകര്‍ന്നാടുമെങ്കിലും അവരും സാധാരണക്കാരായി ജീവിക്കാനിഷ്ടപ്പെടുന്നവരാണ്. സ്വകാര്യതയും സ്വാതന്ത്ര്യവും ആഗ്രഹിക്കുന്നവരാണ് അവരും. അവരെ ആ വഴിക്ക് വിടാനുള്ള സന്മനസ്സ് ഇനിയെങ്കിലും കാണിക്കൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X