ദിലീപിന്റെ മീനൂട്ടി ഞെട്ടിച്ചു, അച്ഛന്റെ ഡയലോഗുമായി താരപുത്രി, വീഡിയോ വൈറല്‍, കാണൂ!

മലയാള സിനിമയ്ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളുടെ മകളായാണ് മീനാക്ഷി ജനിച്ചത്. ജനനം മുതല്‍ തന്നെ സെലിബ്രിറ്റി ഇമേജ് ഈ താരപുത്രിക്ക് ലഭിച്ചിരുന്നു. ഇടയ്ക്ക് വെച്ച് അച്ഛനും അമ്മയും വേര്‍പിരിയാന്‍ തീരുമാനിച്ചപ്പോള്‍ അച്ഛനൊപ്പം നില്‍ക്കാനാണ് ഈ താരപുത്രി തീരുമാനിച്ചത്. മകളുടെ തീരുമാനത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കുകയായിരുന്നു ലേഡി സൂപ്പര്‍ സ്റ്റാര്‍. അഭിമുഖങ്ങളിലെല്ലാം മകളെക്കുറിച്ച് വാചാലനാവാറുണ്ട് ദിലീപ്. മകളുടെ പിന്തുണയെക്കുറിച്ച് ആരാധകര്‍ക്കും കൃത്യമായി അറിയാം. അടുത്തിടെയായിരുന്നു ഈ താരപുത്രി 18ാം പിറന്നാള്‍ ആഘോഷിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ പിറന്നാള്‍ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു.


താരങ്ങളുടെ പാത പിന്തുടര്‍ന്ന് മക്കളും സിനിമയിലേക്കെത്താറുണ്ട്. ദിലീപിന് പിന്നാലെ മീനാക്ഷിയും സിനിമയില്‍ തുടക്കം കുറിക്കുമോയെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഇടക്കാലത്ത് നടന്നിരുന്നു. എന്നാല്‍ അനുകൂലമായ ഒരു സൂചനയും ഈ താരപുത്രി നല്‍കിയിരുന്നില്ല. മാത്രമല്ല അഭിനയത്തോടല്ല പഠനത്തോടാണ് ഇപ്പോള്‍ കൂടുതല്‍ താല്‍പര്യമെന്ന് വ്യക്തമാക്കുകയും ചെയ്തു. മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് എഴുതി റിസല്‍ട്ടിനായി കാത്തിരിക്കുകയാണ് മീനാക്ഷി. നേരത്തെ ഒരഭിമുഖത്തിനിടയില്‍ ദിലീപ് തന്നെ ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയിരുന്നു. മീനാക്ഷിയുടെ പുതിയ വിശേഷത്തെക്കുറിച്ച് അറിയാന്‍ തുടര്‍ന്നുവായിക്കൂ.

 അച്ഛന്റെ ഡയലോഗുമായി മീനാക്ഷി

അച്ഛന്റെ ഡയലോഗുമായി മീനാക്ഷി

ദിലീപിന്റെ ഡയലോഗുമായാണ് ഇത്തവണ മീനാക്ഷി എത്തിയത്. കുട്ടികളുടെയും കുടുംബപ്രേക്ഷകരുടെയും പ്രിയതാരമായ ദിലീപിന്റെ സിനിമകളിലെ പല ഹാസ്യരംഗങ്ങളും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. കല്യാണരാമനിലെയും മൈ ബോസ്സിലെയുമൊക്കെ ഡയലോഗുകള്‍ ഒരുമിച്ച് ചേര്‍ത്ത ഡബ്‌സ്മാഷ് വീഡിയോയുമായാണ് മീനാക്ഷി എത്തിയത്. കൃത്യമായ ടൈമിങ് നിലനിര്‍ത്തിയിട്ടുണ്ട് താരപുത്രി എന്ന് വീഡിയോ കാണുമ്പോള്‍ മനസ്സിലാവും.

മീനൂട്ടിക്കൊപ്പം ഐഷയും

മീനൂട്ടിക്കൊപ്പം ഐഷയും

ദിലീപും നാദിര്‍ഷയും അടുത്ത സുഹൃത്തുക്കളാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇവര്‍ മാത്രമല്ല കുടുംബാംഗങ്ങള്‍ തമ്മിലും അടുത്ത സൗഹൃദമാണ്.നാദിര്‍ഷയുടെ മകളായ ഐഷയും മീനാക്ഷിയും ബെസ്റ്റ് ഫ്രണ്ട്‌സാണ്. മീനാക്ഷി മാത്രമല്ല ഡബ്‌സ്മാഷുമായി എത്തിയത്. ഒപ്പം ഐഷയുമുണ്ട്. കൗണ്ടര്‍ കൃത്യമായി അനുകരിച്ചിട്ടുണ്ട് ഐഷ. സാരിയണിഞ്ഞ് നില്‍ക്കുന്ന ഐഷയുടെയും മീനാക്ഷിയുടെയും ചിത്രം നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും വീണ്ടും എത്തിയത്.

പാട്ട് മാത്രമല്ല

പാട്ട് മാത്രമല്ല

നേരത്തെ ഗിറ്റാറില്‍ വിസ്മയം തീര്‍ത്ത് മീനാക്ഷി എത്തിയിരുന്നു. ഗിറ്റാര്‍ വായിക്കുന്ന വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്. പാട്ട് മാത്രമല്ല അഭിനയവും തനിക്ക് വഴങ്ങുമെന്ന് ഇപ്പോള്‍ മീനാക്ഷി തെളിയിച്ചിരിക്കുകയാണ്. അച്ഛന്റെ മകളല്ലേ, അപ്പോള്‍ പിന്നെ ടൈമിങ് നിനലനിര്‍ത്തിയില്ലെങ്കിലേ അത്ഭുതമുള്ളൂവെന്നാണ് ആരാധകര്‍ പറയുന്നത്. ഡബ്‌സ്മാഷില്‍ മികവ് തെളിയിച്ച് താരപുത്രി എത്തിയപ്പോള്‍ മുതല്‍ വീണ്ടും സിനിമാപ്രവേശത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിക്കൊണ്ടിരിക്കുകയാണ്.

നീറ്റ് റിസല്‍ട്ടിനായി കാത്തിരിക്കുന്നു

നീറ്റ് റിസല്‍ട്ടിനായി കാത്തിരിക്കുന്നു

ഡോക്ടര്‍ പഠനത്തിന് മുന്നോടിയായി നീറ്റ് എഴുതി റിസല്‍ട്ട് കാത്തിരിക്കുകയാണ് മീനാക്ഷി. എല്ലാം നീറ്റായി എഴുതിയിട്ടുണ്ടെന്നാണ് അവള്‍ പറഞ്ഞത്. അഭിനയത്തില്‍ നിന്നും എപ്പോള്‍ വേണമെങ്കിലും റിട്ടയര്‍ ചെയ്യാമെന്നും പേരിന് മുന്നില്‍ മിസ്സിസിനെക്കാളും നല്ലത് ഡോക്ടറാണെന്നും അതെന്നും നിലനില്‍ക്കുമെന്നും താന്‍ മീനൂട്ടിയോട് പറഞ്ഞിരുന്നുവെന്ന് ദിലീപ് വ്യക്തമാക്കിയിരുന്നു.

 മകളുടെ പിന്തുണ

മകളുടെ പിന്തുണ

സിനിമാജീവിതത്തില്‍ ഇതുവരെയില്ലാത്ത നേട്ടങ്ങള്‍ ഓരോന്ന് സ്വന്തമാക്കി മുന്നേറുമ്പോഴും വ്യക്തി ജീവിതത്തില്‍ അത്ര നല്ല അനുഭവമായിരുന്നില്ല പോയവര്‍ഷത്തില്‍ ദിലീപിനെ കാത്തിരുന്നത്. ആരാധകര്‍ മാത്രമല്ല കുടുംബാംഗങ്ങളും ശക്തമായ പിന്തുണ നല്‍കി താരത്തിനൊപ്പമുണ്ടായിരുന്നു. അച്ഛന്റെ പ്രതിസന്ധി ഘട്ടത്തില്‍ ആത്മസംയമനം കൈവിടാതെ ശക്തമായ പിന്തുണയുമായി നിന്ന മകളെ അഭിനന്ദിച്ച് ആരാധകരും രംഗത്തെത്തിയിരുന്നു.

മീനൂട്ടി പൊളിച്ചടുക്കി

മീനൂട്ടി പൊളിച്ചടുക്കി

ദിലീപ് ഓണ്‍ലൈന്‍ ഫേസ്ബുക്ക് പേജില്‍ മീനാക്ഷിയുടെ ഡബ്‌സ്മാഷ് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്തിട്ടുള്ളത്. മീനാക്ഷി പൊളിച്ചടുക്കിയെന്നാണ് ആരാധകര്‍ പറയുന്നത്. അച്ഛനൊപ്പം മകള്‍ സന്തോഷവതിയാണെന്ന് തെളിയിക്കുന്ന വീഡിയോയാണെന്നും ഇതിലും മികച്ചത് ഇനി പ്രതീക്ഷിക്കുന്നുവെന്നുമൊക്കെയാണ് ആരാധകര്‍ പറയുന്നത്.

 സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നു

സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നു

ജനിക്കുമ്പോള്‍ തന്നെ സെലിബ്രിറ്റി ടാഗ് ലഭിക്കുന്നവരാണ് താരങ്ങളുടെ മക്കള്‍. വളര്‍ന്നുവരുന്നതിനൊപ്പം തന്നെ ഇവരുടെ സിനിമാപ്രവേശനത്തിനായാണ് ആരാധകരുടെ കാത്തിരിപ്പ്. അത്തരത്തില്‍ ബാലതാരമായും പിന്നീട് നായകനും നായികയുമായി എത്തുമ്പോള്‍ ഇവര്‍ക്ക് മികച്ച സ്വീകാര്യത ലഭിക്കുന്നതിന് പിന്നിലെ കാരണം ഇതാണ്. മീനാക്ഷിയുടെ ഡബ്‌സ്മാഷ് വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

വീഡിയോ കാണാം

മീനാക്ഷിയുടെ ഡബ്‌സ്മാഷ് വീഡിയോ കാണൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X