ദിലീപിനോട് മീനാക്ഷി ചോദിച്ച് വാങ്ങിയ സമ്മാനം, അർജുൻ മുതൽ സാനിയ വരെ ഉണ്ടായിട്ടും താരമായത് മീനൂട്ടി, വീഡിയോ!
ക്യാമറ കണ്ണുകളിൽ വളരെ വിരളമായി മാത്രം പ്രത്യക്ഷപ്പെടുന്ന താരപുത്രിയാണ് മീനാക്ഷി ദിലീപ്. അതുകൊണ്ട് മീനൂട്ടി സെലിബ്രിറ്റി ഫങ്ഷനുകളിൽ പ്രത്യക്ഷപ്പെടുമ്പോൾ ക്യാമറകളുടെ മുഴുവൻ ഫോക്കസും മീനാക്ഷിയുടെ മേലായിരിക്കും. മെഡിസിന് പഠിക്കുന്ന മീനാക്ഷി കുടുംബസമേതം ഇപ്പോൾ ചെന്നൈയിലാണ് താമസം. മീനാക്ഷിയുടെ വിശേഷങ്ങൾ സോഷ്യൽമീഡിയ പേജുവഴിയാണ് ആരാധകർ അറിയാറുള്ളത്. തന്റെ ചിത്രങ്ങളും ചില ഡാൻസ് വീഡിയോകളും ഇടയ്ക്ക് സോഷ്യൽമീഡിയ പേജുവഴി മീനാക്ഷി പങ്കിടാറുണ്ട്.
ഇപ്പോഴിതാ മീനാക്ഷിയുടെ ഏറ്റവും പുതിയ വീഡിയോയാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. മീനാക്ഷിയുടെ ഉറ്റ സുഹൃത്താണ് യുവനടി നമിത പ്രമോദ്. ഇരുവരും തമ്മിൽ സൗണ്ട് തോമയ്ക്ക് ശേഷമാണ് സൗഹൃദമുണ്ടായത്. ഒരു ഫ്ലൈറ്റ് യാത്രയിലാണ് തങ്ങൾ കൂടുതൽ സൗഹൃദത്തിലായതെന്ന് നമിത തന്നെ മുമ്പ് പറഞ്ഞിട്ടുണ്ട്.

അന്നും ഇന്നും നമിതയും മീനാക്ഷിയും നാദിർഷയുടെ മക്കളായ ഖദീജയും ആയിഷയുമാണ് അടുത്ത സുഹൃത്തുക്കൾ. നമിതയുടെ ഏറ്റവും പുതിയ സംരംഭമായ പെപ്പ്രിക ഓൺലൈൻ മെൻസ് ക്ലോത്തിങ് സ്റ്റോറിന്റെ ലോഞ്ചിങ് ചടങ്ങിൽ പങ്കെടുക്കാനാണ് മീനാക്ഷി ദിലീപ് എത്തിയത്. സുഹൃത്ത് ഖദീജയ്ക്കൊപ്പമാണ് മീനാക്ഷി എത്തിയത്.
നമിതയുടെ ഏത് ഉയർച്ചയിലും താഴ്ചയിലും മീനാക്ഷി എപ്പോഴും ഒപ്പമുണ്ടാകാറുണ്ട്. അടുത്തിടെ നമിത സമ്മർ ടൗൺ എന്ന കഫേ ആരംഭിച്ചപ്പോഴും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ മീനാക്ഷി എത്തിയിരുന്നു. കൂട്ടുകാരിയുടെ പുതിയ കാൽവെയ്പ്പിന് സാക്ഷ്യം വഹിക്കാൻ എത്തിയ മീനാക്ഷി തന്നെയായിരുന്നു പരിപാടിയുടെ പ്രധാന ആകർഷണം.
ഇളം പച്ച നിറത്തിലുള്ള ലോങ് ഗൗണിൽ സിപിംൾ മേക്കപ്പുമായി അതീവ സുന്ദരിയായാണ് മീനാക്ഷി എത്തിയത്. അർജുൻ അശോകൻ മുതൽ സാനിയ വരെ പരിപാടയിൽ അതിഥികളായി ഉണ്ടായിട്ടും ക്യാമറ മുഴുവൻ മീനാക്ഷി ദിലീപിന് പിന്നാലെയായിരുന്നു. പരിപാടിയിൽ പങ്കെടുക്കാൻ എത്തുമെന്നല്ലാതെ മൈക്കിൽ സംസാരിക്കാനൊന്നും മീനാക്ഷി തയ്യാറല്ല.
നമിതയുടെ പുത്തൻ കഫേയുടെ ഉദ്ഘാടനത്തിന് എത്തിയപ്പോൾ ചടങ്ങിൽ സംസാരിക്കാൻ മീനാക്ഷിക്ക് നേരെ മൈക്ക് നമിത നീട്ടിയെങ്കിലും താരപുത്രി ഒഴിഞ്ഞുമാറി. തന്റെ കംഫേർട്ട് സോണിൽ മാത്രം ആക്ടീവായിട്ടുള്ള പെൺകുട്ടിയാണ് മീനാക്ഷി എന്നത് താരപുത്രിയുടെ വീഡിയോകളിൽ നിന്ന് തന്നെ വ്യക്തമാണ്.

ചടങ്ങിൽ പങ്കെടുക്കാൻ അച്ഛൻ ദിലീപ് സമ്മാനമായി നൽകിയ മിനി കൂപ്പറിലാണ് മീനാക്ഷി എത്തിയത്. ഡ്രൈവിങിൽ കമ്പമുള്ള മീനാക്ഷി സ്വയം കാറോടിച്ച് പോവുകയായിരുന്നു. മീനാക്ഷി ഡ്രൈവിങിൽ പുലിയാണെന്ന കാര്യം ദിലീപിന്റെ സഹോദരൻ അനൂപ് മുമ്പ് പറഞ്ഞിട്ടുണ്ട്. മീനാക്ഷിക്ക് മിനികൂപ്പർ കിട്ടിയതിന് പിന്നിലെ കഥയും അനൂപ് മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്. 'അത്യാവശ്യം കാര്യങ്ങളൊക്കെ ഞാന്‍ ബൂസ്റ്റ് ചെയ്യാറുണ്ട്.'
'അങ്ങനെയൊരു മിനി കൂപ്പര്‍ അവള്‍ക്ക് കിട്ടിയിട്ടുണ്ട്. അവള്‍ എന്നോട് അതേക്കുറിച്ച് പറഞ്ഞത് ഞാൻ ചേട്ടനോട് പറയുകയായിരുന്നു. അവളില്ലാത്ത സമയത്ത് ചേട്ടനാണ് അത് കൊണ്ടുനടക്കുന്നത്. അവളെപ്പോൾ എയര്‍പോര്‍ട്ടില്‍ വന്നാലും അതുമായി എയര്‍പോര്‍ട്ടില്‍ ചെല്ലണം. പിന്നെ അവള്‍ കൊണ്ടുനടക്കും.'
'ഡ്രൈവിങിൽ നല്ല സ്പീഡാണ്. നന്നായി ഓടിക്കും. അതിന് ഞാന്‍ സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കാര്യങ്ങളൊക്കെ എന്നോട് ഷെയര്‍ ചെയ്യാറുണ്ട്. എന്നോട് പറയാവുന്നതൊക്കെ പറയാറുണ്ട്', എന്നാണ് അനൂപ് ഒരിക്കൽ പറഞ്ഞത്. കറുപ്പും ചുവപ്പും കലർന്നതാണ് മീനാക്ഷിയുടെ മിനികൂപ്പർ. മഞ്ജുവിന്റെയും ദിലീപിന്റെയും മകളായതുകൊണ്ട് തന്നെ മീനാക്ഷിയോട് പ്രത്യേക സ്നേഹമാണ് മലയാളികൾക്ക്.
നല്ലൊരു നർത്തകി കൂടിയായ മീനാക്ഷി അടുത്തിടെ അൽഫോൺസ് പുത്രന്റെ ഭാര്യ അലീനയ്ക്കൊപ്പം ചെയ്ത ഡാൻസ് റീൽ വൈറലായിരുന്നു. മീനാക്ഷി ഇപ്പോൾ ഹൗസ് സർജൻസി ചെയ്യുകയാണെന്നാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ ദിലീപ് പറഞ്ഞത്.


Click it and Unblock the Notifications