​മമിതയ്ക്കും അനശ്വരയ്ക്കും കടുത്ത വെല്ലുവിളി, മീനാക്ഷി സമ്മതം പറഞ്ഞാൽ സംഭവിക്കുക; ചർച്ചയാക്കി ആരാധകർ

‌മലയാള സിനിമാ ലോകത്തെ താര പുത്രിമാർ എപ്പോഴും ജനശ്രദ്ധ നേടാറുണ്ട്. ഒരു സിനിമയിൽ പോലം അഭിനയിച്ചിട്ടില്ലെങ്കിലും മലയാളത്തിൽ ഇന്ന് ഏറ്റവും കൂടുതൽ ചർച്ചയാകുന്ന താരപുത്രി മീനാക്ഷി ദിലീപാണ്. ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകളായ മീനാക്ഷിക്ക് ഇന്ന് ആരാധകർ ഏറെയാണ്. എംബിബിഎസ് പഠനം പൂർത്തിയാക്കിയ മീനാക്ഷി ഇനി സിനിമാ രം​ഗത്തേക്ക് കടന്ന് വരുമെന്ന് ഏവരും പ്രതീക്ഷിക്കുന്നു. അമ്മയുടെ നൃത്ത മികവ് മീനാക്ഷിക്ക് ലഭിച്ചിട്ടുണ്ട്. സ്ക്രീൻ പ്രസൻസുള്ള മീനാക്ഷിക്ക് ബോളിവുഡ് താരം ദീപിക പദുകോണിന്റെ ഛായയാണെന്ന് ആരാധകർ പറയാറുണ്ട്.

എന്തുകൊണ്ടും ഒരു ഹീറോയിൻ മെറ്റീരിയലാണ് മീനാക്ഷിയെന്ന് മിക്കവരും ഉറപ്പിച്ച് കഴിഞ്ഞു. ഇവന്റുകൾക്കും മറ്റും വരുമ്പോൾ മീഡിയകളിലൂടെ പുറത്ത് വരുന്ന മീനാക്ഷിയുടെ ദൃശ്യങ്ങൾക്ക് ലക്ഷക്കണക്കിനാണ് കാഴ്ചക്കാർ. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ മീനാക്ഷി പങ്കുവെച്ച വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ഓം ശാന്തി ഓമിലെ ​ഗാനത്തിനൊപ്പമാണ് മീനാക്ഷി തന്റെ വീഡിയോയും പങ്കുവെച്ചത്.

Meenakshi Dileep

ചാനലിം​ഗ് മെെ ഇന്നർ ശാന്തിപ്രിയ എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റ്. നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റുമായെത്തിയത്. സിനിമാ രം​ഗത്തേക്ക് വരൂയെന്നാണ് പലരുടെയും കമന്റ്. നടി മമിത ബൈജുവിന് കടുത്ത മത്സരമായിരിക്കും മീനാക്ഷിയുടെ കടന്ന് വരവെന്നും അഭിപ്രായമുണ്ട്. മമിതയുമായി മുഖസാദൃശ്യം മീനാക്ഷിക്കുണ്ട്. നടി കൃതി ഷെട്ടിയുമായും മീനാക്ഷിക്ക് രൂപസാദൃശ്യമുണ്ട്. യുവനടിമാരിൽ പലർക്കും വെല്ലുവിളിയായിരിക്കും മീനാക്ഷിയുടെ കടന്ന് വരവ്.

നിലവിൽ അനശ്വര രാജനും മമിതയുമാണ് മലയാളത്തിൽ ഏറ്റവും തിരക്കുള്ള യുവ നടിമാർ. ഒരു സിനിമയ്ക്ക് താരപുത്രി സമ്മതം പറഞ്ഞാൽ
ഇവരേക്കാൾ ജനശ്രദ്ധ ഒരുപടി മുകളിൽ മീനാക്ഷിക്ക് ലഭിക്കുമെന്ന് ഉറപ്പാണ്. നെക്സ്റ്റ് ഡോർ ​ഗേൾ‌ ഇമേജിൽ തിളങ്ങാൻ കഴിയുന്നയാളായിരിക്കും ഒരുപക്ഷെ മീനാക്ഷി. ഡാൻസിലെ മികവ് മീനാക്ഷി തെളിയിക്കുകയും ചെയ്തു. എന്നാൽ മീനാക്ഷി ഇതുവരെയും സിനിമ ചെയ്യാൻ തയ്യാറായിട്ടില്ല.

അമ്മ മഞ്ജു വാര്യരെ പോലെയാണ് മീനാക്ഷിയും. അധികം സംസാരിക്കുന്ന പ്രകൃതക്കാരിയല്ല മീനാക്ഷിയെന്ന് ദിലീപ് ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ഇതുവരെയും ഒരു അഭിമുഖത്തിന് പോലും മീനാക്ഷി മുഖം കൊടുത്തിട്ടില്ല. ദിലീപ്-കാവ്യ വിവാഹ സമയത്താണ് മീനാക്ഷി അവസാനമായി മാധ്യമങ്ങളോട് സംസാരിച്ചത്. മഞ്ജു വാര്യർ കരിയറിൽ കത്തി നിൽക്കുമ്പോഴാണ് മീനാക്ഷിയും സിനിമാ രം​ഗത്തേക്ക് വരണമെന്ന് ആരാധകർ ആവശ്യപ്പെടുന്നത്.

Meenakshi Dileep  Mamitha

മലയാളത്തിന് പുറമെ തമിഴിലും മഞ്ജു വാര്യർക്ക് തിരക്കേറുകയാണ്. ഒടുവിൽ പുറത്തിറങ്ങിയ തമിഴ് ചിത്രം വിടുതലെെ 2 മികച്ച വിജയം നേടി. വിജയ് സേതുപതിക്കൊപ്പമാണ് ചിത്രത്തിൽ മഞ്ജു അഭിനയിച്ചത്. മലയാളത്തിൽ എമ്പുരാനാണ് റിലീസ് ചെയ്യാനുള്ള ചിത്രം. മറുവശത്ത് ദിലീപ് കരിയറിൽ സജീവമാണെങ്കിലും അടുത്ത കാലത്തൊന്നും ഹിറ്റ് ലഭിച്ചിട്ടില്ല. ശക്തമായ തിരിച്ച് വരവ് നടത്താനുള്ള ശ്രമത്തിലാണ് ദിലീപ്. മഞ്ജു വാര്യർ സിനിമയിലേക്ക് തിരിച്ചെത്ത് കുറച്ച് വർഷങ്ങൾക്കുള്ളിൽ ദിലീപിന്റെ താരമൂല്യം ഇടിഞ്ഞു.

നടന്റെ പല സിനിമകളും പരാജയപ്പെട്ടു. ഇതിനിടെ കേസും വിവാദങ്ങളും വന്നതോടെ ദിലീപ് സിനിമാ രം​ഗത്ത് നിന്നും മാറി നിന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയെങ്കിലും തിരിച്ച് വരവിൽ ചെയ്ത ഭൂരിഭാ​ഗം സിനിമകളും പരാജയപ്പെട്ടു. അച്ഛനും അമ്മയും കരിയറിലുണ്ടാക്കിയ ഖ്യാതി മീനാക്ഷിക്കും ഭാവിയിൽ ആവർത്തിക്കാനാകുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു. സോഷ്യൽ മീഡിയയിൽ അടുത്ത കാലത്താണ് മീനാക്ഷി സജീവമായി തുടങ്ങിയത്.

Read more about: meenakshi dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X