ദീപിക പദുകോണാണെന്ന വിചാരം, സാമ്യതകൾ കണ്ടില്ലെന്ന് നടിക്കാനാവില്ല, അമ്മയ്ക്ക് ഇഷ്ടപ്പെട്ടു; മീനാക്ഷിയുടെ വീഡിയോ
മലയാള സിനിമയിലെ താരപുത്രിമാരിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സ്റ്റാർ കിഡ്ഡാണ് മീനാക്ഷി ദിലീപ്. മീനൂട്ടിയുടെ എല്ലാ വിശേഷങ്ങളും അറിയാനും ആഘോഷിക്കാനും പ്രേക്ഷകർക്കും ഇഷ്ടമാണ്. കോളജ് പഠനം ആരംഭിച്ചശേഷമാണ് മീനാക്ഷി സോഷ്യൽമീഡിയയിൽ ആക്ടീവായത്. വല്ലപ്പോഴും പങ്കുവെക്കുന്ന ഫോട്ടോകൾ, ഡാൻസ് റീലുകൾ, പിറന്നാൾ ആശംസകൾ... ഇതൊക്കെയാണ് മീനാക്ഷിയുടെ ഐജിയിൽ പൊതുവെ പ്രത്യക്ഷപ്പെടാറുള്ള പോസ്റ്റുകൾ. എന്നാൽ അടുത്ത കാലത്തായി താരപുത്രിയുടെ സോഷ്യൽമീഡിയ പേജ് വളരെ ആക്ടീവാണ്.
വലിയ ഇടവേളകൾ എടുക്കാതെ തന്നെ പോസ്റ്റുകൾ പ്രത്യക്ഷപ്പെടാറുണ്ട്. കൂടുതലും മോഡലിങ് ചെയ്തതിന്റെ ഫോട്ടോകളും വീഡിയോകളുമാണ്. അടുത്തിടെയാണ് മീനാക്ഷി എംബിബിഎസ് പഠനം പൂർത്തിയാക്കി ബിരുദം കരസ്ഥമാക്കിയത്. പഠന ചൂടിൽ ആയിരുന്നതുകൊണ്ടാകാം ഇത്രയും കാലം സോഷ്യൽമീഡിയയിൽ താരപുത്രി സജീവമാകാതിരുന്നത്.

ഇക്കഴിഞ്ഞ ജൂലൈയിലായിരുന്നു മീനാക്ഷിയുടെ ബിരുദധാന ചടങ്ങ്. ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കൽ കോളജിൽ നിന്നാണ് മീനാക്ഷി ബിരുദം പൂർത്തിയാക്കിയത്. ബിരുദാദാന ചടങ്ങിൽ ദിലീപും കാവ്യ മാധവനും പങ്കെടുത്തിരുന്നു. ഒരു സ്വപ്നമാണ് പൂർത്തിയാക്കിയതെന്നാണ് മകൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ദിലീപ് കുറിച്ചത്. മീനാക്ഷിയുടെ കഠിനാധ്വാനത്തിനും ആത്മസമർപ്പണത്തിനുള്ള ഫലമാണ് ഈ നിമിഷമെന്നാണ് കാവ്യ മാധവൻ മീനൂട്ടിയെ അഭിനന്ദിച്ച് കുറിച്ചത്.
കാവ്യയുടെ വസ്ത്ര ബ്രാന്റായ ലക്ഷ്യയുടെ മോഡലാണ് മീനാക്ഷി. ഡെർമറ്റോളജിയിലാണ് മീനാക്ഷി ഹൗസ് സർജൻസി ചെയ്തത്. മീനാക്ഷിയെ കാണുമ്പോൾ തന്നെ ഒരു പാടുപോലുമില്ലാത്ത മുഖം പലരും ശ്രദ്ധിച്ച് കാണും. നാച്വറൽ ബ്യൂട്ടി എന്നാണ് മീനാക്ഷിയെ ആരാധകർ വിശേഷിപ്പിക്കാറുള്ളത്.
എല്ലാത്തരം വസ്ത്രങ്ങളും ധരിക്കാൻ താൽപര്യമുള്ളയാളാണ് മീനാക്ഷി. മോഡേൺ ലുക്കിൽ എത്താറുണ്ടെങ്കിലും അവിടെയും ഒരു പരിധി വെച്ച് തന്നെയാണ് താരപുത്രിയുടെ സ്റ്റൈലിങ്. ഇപ്പോഴിതാ മീനാക്ഷി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. അടുത്തിടെ സാരിയിൽ ഒരു ഫോട്ടോഷൂട്ട് മീനൂട്ടി ചെയ്തിരുന്നു. അതിന്റെ വീഡിയോ വേർഷനാണ് താരപുത്രി പങ്കുവെച്ചിരിക്കുന്നത്.
ഗോൾഡൺ നിറത്തിലുള്ള സിൽക്ക് സാരിയും സ്ലീവ് ലെസ് ബ്ലൗസും ബൺ ഹെയർസ്റ്റൈലും മുല്ലപ്പൂവും ഹെവി ജുംക്കയും സിംപിൾ മേക്കപ്പിമെല്ലാമായി റോയൽ ലുക്കിലാണ് മീനാക്ഷി വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫിലിം റോളിന്റെ ഇമോജിയും റെഡ് ഹാർട്ട് ഇമോജിയുമാണ് ക്യാപ്ഷനായി മീനാക്ഷി നൽകിയത്. വീഡിയോ പ്രത്യക്ഷപ്പെട്ടപ്പോൾ ആദ്യം സ്നേഹം അറിയിച്ച് എത്തിയവരുടെ കൂട്ടത്തിൽ അമ്മ മഞ്ജു വാര്യരുമുണ്ട്.

മകളുടെ വളർച്ച ദൂരെ നിന്ന് കൺനിറയെ കണ്ട് ആസ്വദിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നുണ്ട് മഞ്ജുവെന്നത് വ്യക്തമാണ്. കാരണം മകളുടെ പുത്തൻ പോസ്റ്റുകൾ പ്രത്യക്ഷപ്പെടുമ്പോൾ സ്നേഹം അറിയിക്കാൻ മഞ്ജു മറക്കാറില്ല. മഞ്ജു മീനാക്ഷിയെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നുമുണ്ട്. മുമ്പ് മീനാക്ഷിയും അമ്മയെ ഫോളോ ചെയ്തിരുന്നു. എന്നാൽ സംഭവം വാർത്തയായതോടെ അൺഫോളോ ചെയ്തു. ജിക്സണാണ് മീനാക്ഷിയുടെ സാരി ലുക്കിലുള്ള പുത്തൻ ഫോട്ടോഷൂട്ടിന്റെ വീഡിയോ പകർത്തിയത്.
സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ ഉണ്ണി പി.എസ് ആണ് മീനാക്ഷിക്ക് മേക്കപ്പ് ചെയ്തത്. മീനാക്ഷിയുടെ പ്രിയപ്പെട്ട മേക്കപ്പ് ആർട്ടിസ്റ്റാണ് ഉണ്ണി. കാവ്യയ്ക്ക് മേക്കപ്പ് ചെയ്യാറുള്ളതും ഉണ്ണിയാണ്. മീനൂട്ടിയുടെ നാച്വറൽ ഭംഗി നിലനിർത്തികൊണ്ട് തന്നെയാണ് ഉണ്ണി മേക്കപ്പ് ചെയ്യാറുള്ളതും. മീനാക്ഷിയുടെ വീഡിയോ വൈറലായതോടെ താരപുത്രിക്ക് ദീപിക പദുകോണിന്റെ ഛായയുണ്ടെന്നാണ് കമന്റുകൾ.
ദീപികയെക്കാൾ സുന്ദരിയാണ് മീനാക്ഷിയെന്നും കമന്റുകളുണ്ട്. എവിടെയൊക്കെയോ ഒരു സാമ്യം തോന്നുന്നുണ്ടെന്നുള്ള കമന്റുകളുമുണ്ട്. പൊതുവെ മീനാക്ഷിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പ്രത്യക്ഷപ്പെടുമ്പോൾ ദീപിക പദുകോുമായി പ്രേക്ഷകർ ഉപമിക്കാറുണ്ട്. ഇത് അമ്മ ലൈക്ക് ചെയ്തിട്ടുണ്ടല്ലോയെന്ന് കണ്ടെത്തലും ചിലർ കമന്റായി കുറിച്ചിട്ടുണ്ട്.


Click it and Unblock the Notifications