ഇനിയൊരു അമ്മയെ മീനാക്ഷിക്ക് ഉൾക്കൊള്ളാനാകില്ലെന്ന് അറിയാമായിരുന്നു, മുൻഗണന എന്റെ മകൾക്ക്: ദിലീപ് പറഞ്ഞത്
ദിലീപിന്റെ മകൾ മീനാക്ഷി ദിലീപിന്റെ 26ാം പിറന്നാൾ ദിനമാണിന്ന്. താരപുത്രിക്ക് നിരവധി പേരാണ് ആശംസകളറിയിച്ചത്. പിറന്നാൾ ദിനത്തിൽ മീനാക്ഷിയുടെ കുടുംബ സമേതമുള്ള ഫോട്ടോ പുറത്ത് വരാറുണ്ട്. അച്ഛൻ ദിലീപിനും രണ്ടാനമ്മ കാവ്യ മാധവനും കാവ്യക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ദിലീപിന്റെ ജീവിതത്തിലേക്ക് കാവ്യ മാധവൻ കടന്ന് വന്നപ്പോൾ ഏവരും ചർച്ചയാക്കിയത് ദിലീപിന്റെ ആദ്യ വിവാഹബന്ധത്തിലെ മകളായ മീനാക്ഷിയെക്കുറിച്ചാണ്.
കാവ്യയും ദിലീപും വിവാഹം ചെയ്യുമ്പോൾ മീനാക്ഷിക്ക് 15 വയസാണ് പ്രായം. തന്റെ മകൾക്ക് അമ്മയുടെ സ്ഥാനത്തല്ല കാവ്യയെന്ന് ദിലീപ് മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ട്. എന്റെ ജീവിതത്തിൽ ഏറ്റവും വലിയ മുൻഗണന എന്റെ മകൾക്കാണ്. അവളെ നോക്കുന്ന, ഉൾക്കൊള്ളുന്ന, അറിയാവുന്ന ഒരാൾക്കല്ലാതെ ആ കമ്മ്യൂണിക്കേഷൻ ശരിയാകില്ല. പിന്നെ അത് എന്റെ ഏറ്റവും വലിയ തലവേദന ആകും.

നാളെ മുതൽ മീനാക്ഷിയുടെ അമ്മയാകണം എന്നല്ല. കാവ്യക്ക് ഒരിക്കലും ഇത്രയും വലിയ കുട്ടിയുടെ അമ്മയാകാനും പറ്റില്ല, മീനൂട്ടിക്ക് ഇനിയൊരു അമ്മയെ ഉൾക്കൊള്ളാനും പറ്റില്ല എന്ന് എനിക്ക് നല്ല ബോധ്യമുണ്ട്. രണ്ട് സുഹൃത്തുക്കൾ എന്ന നിലയിലാണ് കല്യാണം ആലോചിച്ചതെന്നും ദിലീപ് അന്ന് പറഞ്ഞു. കാവ്യയെ വിവാഹം ചെയ്യുന്ന കാര്യം മകളോട് പറഞ്ഞപ്പോഴുള്ള പ്രതികരണത്തെക്കുറിച്ചും ദിലീപ് സംസാരിച്ചു. മതിയായില്ലേ എന്നാണ് മകൾ ആദ്യം ചോദിച്ചത്.
എനിക്ക് പരിചയമുള്ള ആളല്ലേ, എനിക്ക് ഇഷ്ടമാണ് അച്ഛാ എന്നാണ് മീനാക്ഷി പറഞ്ഞതെന്നും ദിലീപ് അന്ന് പറഞ്ഞു.അതേസമയം മഞ്ജു വാര്യർക്ക് വേർപിരിയൽ എന്ന തീരുമാനം വേദനാജനകമായിരുന്നു. അമ്മയ്ക്കൊപ്പം മഞ്ജുവല്ല മകളെ കൂടെ കൂട്ടാതിരുന്നത്. വരുന്നില്ലെന്ന് മകൾ ഉറപ്പിച്ച് പറയുകയായിരുന്നെന്നാണ് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഒരിക്കൽ പറഞ്ഞത്. മീനാക്ഷി ജനിച്ചപ്പോൾ മുതൽ കണ്ടിരുന്നത് ഒന്നും ചെയ്യാതിരിക്കുന്ന അമ്മയെയാണ്. അച്ഛനാവട്ടെ ആ സമയത്ത് വലിയ താരം. ലോകം മുഴുവൻ അച്ഛന് ആരാധകർ. അവളെ സംബന്ധിച്ച് അച്ഛനായിരുന്നു ഹീറോ. പറയുന്ന കാര്യങ്ങളെല്ലാം സാധിപ്പിച്ച് കൊടുക്കുന്ന അച്ഛനായിരിക്കും അവളുടെ ഹീറോയെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
അതേസമയം സിനിമാ രംഗത്തേക്ക് തിരിച്ച് വന്ന ശേഷം മഞ്ജു വാര്യർ പഴയ താരപദവി വീണ്ടെടുത്തു. ഇന്ന് ദിലീപിനേക്കാൾ വലിയ താരമാണ് മഞ്ജു വാര്യർ. തുടരെ പരാജയങ്ങളുമായി മോശം സമയത്താണ് കരിയറിൽ ദിലീപുള്ളത്. ഒടുവിൽ പുറത്തിറങ്ങിയ ഭ ഭ ബയും പരാജയപ്പെട്ടു. എന്നാൽ മഞ്ജു വാര്യർ തമിഴിലും മലയാളത്തിലും തിരക്കേറിയ താരമാണിന്ന്. മലയാളത്തിൽ ഒടുവിൽ പുറത്തിറങ്ങിയ എമ്പുരാൻ വലിയ. വിജയമായി. വരാനിരിക്കുന്നതും വലിയ സിനിമകൾ. സ്വകാര്യ ജീവിതത്തെക്കുറിച്ച് മഞ്ജു വാര്യർ എവിടെയും സംസാരിക്കാറില്ല. മഞ്ജുവിനൊപ്പം മകൾ പോകണമെന്നാണ് ആരാധകർ ആഗ്രഹിക്കുന്നത്.


Click it and Unblock the Notifications














