»   » ഷൂട്ടില്ലാത്ത ദിവസം കൊചച്ഛനെ സോപ്പിട്ട് രാമച്ചന്റെ മീനാക്ഷി ചെയ്തതത്, വിഡിയോ വൈറല്‍ , കാണൂ !!

ഷൂട്ടില്ലാത്ത ദിവസം കൊചച്ഛനെ സോപ്പിട്ട് രാമച്ചന്റെ മീനാക്ഷി ചെയ്തതത്, വിഡിയോ വൈറല്‍ , കാണൂ !!

Posted By: Nihara
Subscribe to Filmibeat Malayalam

ഒപ്പത്തിലെ രാമച്ചന്റെ കുഞ്ഞു മകളെ ഓര്‍ക്കുന്നില്ലേ, അമര്‍ അക്ബര്‍ അന്തോണിയിലെ പാത്തുവിനെയും. പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായി മാറിയിരിക്കുകയാണ് മീനാക്ഷി. സിനിമകളിലൂടെ ഏറെ ശ്രദ്ധേയമായ മീനാക്ഷി ഫേസ് ബുക്കിലും താരമാണ്. ഫേസ് ബുക്ക് പേജില്‍ ഏറെ സജീവമാണ് മീനാക്ഷി.

യമഹ ബൈക്ക് ഓടിക്കുന്ന മീനാക്ഷിയുടെ വിഡിയോ ഇതിനോടകം തന്നെ ഫേസ് ബുക്കില്‍ വൈറലായിക്കഴിഞ്ഞു. ലക്ഷക്കണക്കിന് പേരാണ് ഈ വിഡിയോ കണ്ടിട്ടുള്ളത്. ഷൂട്ടില്ലാത്ത ദിവസം കൊചച്ഛനെ സോപ്പിട്ടാണ് ഈ സാഹസത്തിന് മീനാക്ഷി മുതിര്‍ന്നത്. അച്ഛനും വീട്ടിലില്ലായിരുന്നുവെന്ന് ഫേസ് ബുക്കില്‍ കുറിച്ചിട്ടുണ്ട്.

മീനാക്ഷിയുടെ വിഡിയോ വൈറലാവുന്നു

ഷൂട്ടിങ്ങില്ലാത്ത ദിവസം കൊചച്ഛനെ സോപ്പിട്ട് മീനാക്ഷി നടത്തിയ ബൈക്ക് റൈഡിങ്ങ് വിഡിയോ ഫേസ് ബുക്കിലൂടെ വൈറലായിക്കഴിഞ്ഞു. വിഡിയോ ഇത്രയ്ക്കധികം ഹിറ്റാകുമെന്ന് താരം പോലും കരുതിക്കാണില്ല.

മോഹന്‍ലാലിന്റെ നമ്പര്‍ സ്വന്തമാക്കി

മുന്‍പ് മോഹന്‍ലാലിന്റെ നമ്പര്‍ സ്വന്തമാക്കിയ കാര്യം മീനാക്ഷി ഫേസ് ബുക്കിലൂടെ പങ്കുവെച്ചിരുന്നു. രാമച്ചന്റെ കാറിന്‍രെ നമ്പര്‍ സ്വന്തമാക്കിയ കാര്യത്തോടൊപ്പം ഫോട്ടോയും താരം പോസ്റ്റ് ചെയ്തിരുന്നു.

ഇഷ്ടതാരത്തോടൊപ്പം അഭിനയിക്കുന്നതിന്റെ ത്രില്ലില്‍

തനിക്ക് ഏറെ പ്രിയപ്പെട്ട താരമായ മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിക്കുന്നതിന്റെ സന്തോഷം മീനാക്ഷി ഫേസ് ബുക്കിലൂടെ പങ്കു വെച്ചിരുന്നു. മോഹന്‍ലാലിന്റെ കടുത്ത ആരാധികയായി മഞ്ജു വാര്യരെതതുന്ന ചിത്രത്തില്‍ താരത്തിന്റെ ബാല്യകാലം അവതരിപ്പിക്കുന്നത് മീനാക്ഷിയാണ്.

ദേശീയ പുരസ്‌കാര ജേതാവാണ്

രണ്ടാം വയസ്സില്‍ ക്യാമറയ്ക്ക് മുന്നിലെത്തിയ മീനാക്ഷി ഇതിനോടകം തന്നെ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. വര്‍ഷം എന്ന ടെലിഫിലിമിലെ അഭിനയത്തിന് ദേശീയ പുരസ്‌കാരവും നേടിയിരുന്നു.

English summary
Meenakshi facebook post getting viral.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam