ഭാര്യയാവാനും അമ്മയാവാനുമൊക്കെ എനിക്കിഷ്ടമാണ്! പരിചയമില്ലാത്തവനെ കെട്ടുന്നതിനെ പറ്റി നടി മീനാക്ഷി

എയര്‍ഹോസ്റ്റസിന്റെ ജോലി വേണ്ടെന്ന് വെച്ചിട്ട് സിനിമയിലേക്ക് എത്തിയ താരമാണ് മീനാക്ഷി രവിന്ദ്രന്‍. അവതാരകയായി കരിയര്‍ തുടങ്ങി പിന്നീട് സിനിമയിലേക്ക് എത്തിയ നടി തന്റെ ജീവിതത്തിലെ ചില രസകരമായ വിവരങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണിപ്പോള്‍. അടുത്തിടെയാണ് സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി മീനാക്ഷി വിമര്‍ശിക്കപ്പെട്ടിരുന്നു.

വസ്ത്രധാരണം ശരിയായില്ലെന്ന് പറഞ്ഞായിരുന്നു പലരും കളിയാക്കിയത്. എന്നാല്‍ വസ്ത്രത്തില്‍ മാത്രമല്ല വിവാഹം കഴിക്കുന്നത് മുതല്‍ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നതില്‍ വരെ വ്യക്തമായ ധാരണകളുണ്ടെന്നാണ് നടിയിപ്പോള്‍ പറയുന്നത്. പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മീനാക്ഷി.

 meenakshi

ഞാന്‍ പ്രണയിച്ചിട്ടേ വിവാഹം കഴിക്കുകയുള്ളു. പക്ഷേ ഞാന്‍ സെറ്റില്‍ ആയതിന് ശേഷമേ വിവാഹമുണ്ടാവൂ എന്നാണ് മീനാക്ഷി പറയുന്നത്. എന്റെ പ്രതീക്ഷയ്‌ക്കൊത്ത് വളര്‍ന്നാല്‍ ഞാന്‍ സെറ്റിലായെന്ന് പറയാം. പണം സമ്പാദിക്കുക എന്ന് മാത്രമല്ല. പണമെന്ന് പറയുന്നത് നമ്മുടെ ജീവിതരീതിയുടെ ഭാഗമാണ്. ജോലി എടുക്കുന്നത് അതിനും കൂടിയാണ്. എന്ന് കരുതി ഒരു വര്‍ഷം മൊത്തം ഓടി നടന്ന് സിനിമ ചെയ്യണമെന്നല്ല. നല്ല സിനിമകളില്‍ നല്ല കഥാപാത്രം ചെയ്യാനാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നും മീനാക്ഷി പറയുന്നു.

അതേ സമയം അറേഞ്ച്ഡ് വിവാഹത്തിനോട് താല്‍പര്യമില്ലെന്നാണ് നടി പറയുന്നത്. പ്രേമിച്ചിട്ട് തന്നെ മനുഷ്യന്മാരെ മനസിലാക്കാന്‍ പറ്റുന്നില്ല. അപ്പോഴാണ് പരിചയമില്ലാത്ത ആളുമായി വിവാഹം കഴിക്കുന്നത്. അറേഞ്ച്ഡ് എന്ന് പറയുമ്പോള്‍ കല്യാണം തന്നെയാണ് മുന്നില്‍ കാണുന്നത്. ഒരു പരിചയവുമില്ലാത്ത ആള്‍ വന്ന് ചായ കുടിക്കുന്നു. എന്നിട്ട് വിവാഹം കഴിക്കുക എന്ന് പറയുന്നത് ഉള്‍കൊള്ളാനെ സാധിക്കുന്നില്ല. ഇപ്പോള്‍ കുറച്ച് കൂടി സംസാരിക്കാന്‍ അവസരം കിട്ടുന്നുണ്ട്.

 meenakshi

ഉറപ്പിച്ച് മുന്നോട്ട് പോകുമ്പോള്‍ അതില്‍ അഡ്ജസ്റ്റ്‌മെന്റ് വരുമോന്ന് എനിക്ക് അറിയില്ല. എനിക്ക് പരിചയമില്ലാത്ത ആളെ കണ്ട് ഇഷ്ടം തോന്നിയിട്ട് ഇനി കല്യാണം കഴിക്കാമെന്ന് തീരുമാനിക്കാന്‍ പറ്റില്ല. കാരണം എന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരിക്കും കല്യാണം എന്നാണ് ഞാന്‍ കരുതിയിരിക്കുന്നത്.

ഭാര്യയാവുക, അമ്മയാവുക, എന്നിങ്ങനെയുള്ള റോളുകളൊക്കെ എനിക്ക് വലിയ ഇഷ്ടമാണ്. പക്ഷേ എന്റെ വീടിന് ചേരുന്ന ആളാണെന്ന് തോന്നണം. അല്ലാതെ അപരിചിതനായ ഒരാളുടെ ലവ് തോന്നുമെന്ന് കരുതുന്നില്ല. കാരണം ജീവിതകാലം മുഴുവന്‍ ഒരുമിച്ച് ജീവിക്കേണ്ടതാണല്ലോ. ഭര്‍ത്താവ് എന്റെ നല്ലൊരു സുഹൃത്തായിരിക്കണം. ഞാനുമായിട്ട് ഒത്തുപോകണം. അതെല്ലാം മാനേജ് ചെയ്ത് പോകണം.

പിന്നെ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് അനുഭവം ഒന്നും എനിക്കുണ്ടായിട്ടില്ല. ആരും അങ്ങനെ വന്ന് പറഞ്ഞതുമില്ല. ഞാനായിട്ട് ആരോടും പറഞ്ഞിട്ടുമില്ലെന്നും മീനാക്ഷി കൂട്ടിച്ചേര്‍ക്കുന്നു.

Read more about: meenakshi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X