മീനാക്ഷിക്ക് സ്ക്രിപ്റ്റ് കണ്ടാൽ തന്നെ അറിയാം: മകളുടെ മുന്നറിയിപ്പുകൾ ദിലീപ് അവഗണിച്ചോ?

പ്രശസ്ത നടൻ ദിലീപ് എന്നും തന്റെ കുടുംബത്തെ കുറിച്ച്, പ്രത്യേകിച്ച് മൂത്ത മകൾ മീനാക്ഷിയെ കുറിച്ച് അഭിമുഖങ്ങളിൽ വാചാലനാകാറുണ്ട്. ജീവിതത്തിലെ എല്ലാ പ്രതിസന്ധിയിലും തനിക്ക് താങ്ങും തണലുമായത് മീനൂട്ടിയാണെന്ന് നടൻ പല വട്ടം പറഞ്ഞിട്ടുണ്ട്. ദിലീപും, മീനാക്ഷിയുടെ അമ്മയായ മഞ്ജു വാര്യരും തമ്മിൽ വേർപിരിഞ്ഞപ്പോൾ, അച്ഛനൊപ്പം തന്നെ കഴിയാനാണ് താര പുത്രി തീരുമാനിച്ചത്. അന്ന്, ലോകത്ത് ഏറ്റവും സുരക്ഷിതമായ കരങ്ങളിൽ മകളെ ഏൽപ്പിക്കുന്നുവെന്നാണ് മഞ്ജു പറഞ്ഞത്.

മീനാക്ഷിക്ക് സിനിമയിൽ അഭിനയിക്കാൻ യാതൊരു പ്ലാനുകളും ഇല്ലെങ്കിലും, ദിലീപിന്റെയും മഞ്ജുവിന്റെയും മകൾ തനിക്ക് കലാവാസനയുണ്ടെന്ന് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത നൃത്ത വീഡിയോകളിൽ തെളിയിച്ചതാണ്. പിന്നീട്, ഒരു അഭിമുഖത്തിൽ, നൃത്തത്തിൽ മാത്രമല്ല, മീനൂട്ടിക്ക് സിനിമകളുടെ കാര്യത്തിൽ അത്യാവശ്യം നല്ല സെൻസ് ഉണ്ടെന്നാണ് ദിലീപ് പറഞ്ഞത്. തന്റെ അടുക്കൽ എത്തുന്ന ചില സ്ക്രിപ്റ്റുകൾ കാണുമ്പോൾ, മകൾ വ്യക്തമായ അഭിപ്രായം പറയാറുണ്ടെന്നും നടൻ വ്യക്തമാക്കി.

Dileep and Meenakshi
Photo Credit: Meenakshi Dileep / Instagram

രസകരമായ കാര്യം, ദിലീപിന്റെ അടുത്തെത്തുന്ന ഭൂരിഭാഗം സ്ക്രിപ്റ്റുകളും മീനാക്ഷിക്ക് ഇഷ്ടമാവാറില്ല എന്നുള്ളതാണ്. "അവൾ സ്ക്രിപ്റ്റ് എടുത്ത് ഒന്ന് മറിച്ചു നോക്കും, അതിന്റെ മുന്നിലെ പേജുകൾ ഒക്കെ നോക്കും. എന്നിട്ട് ഒരു ചിരിയോടെ, "ഇത് എടുക്കുന്നുണ്ടോ? ഇത് ചെയ്യാൻ പോവുകയാണോ?" എന്നൊക്കെ ചോദിക്കും," ദിലീപ് മുൻപ് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി. ചില തിരക്കഥകൾ കാണുമ്പോൾ തന്നെ അതിൽ ഒന്നുമില്ല എന്നും, സിനിമയായി വന്നാൽ നന്നാവില്ല എന്നും, മീനൂട്ടിക്ക് മനസ്സിലാവാറുണ്ട് എന്നും താരം പറഞ്ഞു.

"ചിലർ എന്നെ ഒന്ന് മോഹിപ്പിക്കാൻ വേണ്ടി, സ്ക്രിപ്റ്റ് കൊണ്ട് വരുമ്പോൾ അതിന്റെ കവർ ഒക്കെ ഡിസൈൻ ചെയ്ത്, എന്റെ കാരക്ടർ ഒക്കെ ഡിസൈൻ ചെയ്ത് കൊണ്ട് വരും. അപ്പോൾ ഇവൾ വെറുതെ ഒന്ന് നോക്കിയിട്ട്, വേണ്ട എന്ന അർത്ഥത്തിൽ തലയാട്ടി കൊണ്ട് "ഇത് കാര്യമില്ലാട്ടോ," എന്ന് പറയും. അത് മിക്കവാറും സത്യമായി വരാറുമുണ്ട്," ദിലീപ് വെളിപ്പെടുത്തി. എന്തായാലും, താരത്തിന്റെ വെളിപ്പെടുത്തലിൽ നിന്ന് മീനാക്ഷി വളരെയധികം സിനിമ സെൻസ് ഉള്ളയാളാണെന്ന് വ്യക്തമാണ്. എന്നാൽ മകൾ സിനിമയിൽ വരണ്ട, ഡോക്ടർ ആയാൽ മതിയെന്നായിരുന്നു ദിലീപിന്റെ തീരുമാനം. മീനൂട്ടി അച്ഛന്റെ ആഗ്രഹം നിറവേറ്റുകയും ചെയ്തു.

Dileep and Meenakshi
Photo Credit: Meenakshi Dileep / Instagram

മുൻപൊരിക്കൽ, 3 ഇഡിയറ്റ്സ് എന്ന സിനിമ തമിഴിൽ റീമേക്ക് ചെയ്തപ്പോൾ, ദളപതി വിജയ്‌ക്കൊപ്പം അഭിനയിക്കാൻ ദിലീപിനെ സംവിധായകൻ ശങ്കർ ക്ഷണിച്ചിരുന്നു. ഓമി വൈദ്യ ഹിന്ദിയിൽ അഭിനയിച്ച "സൈലെൻസർ" എന്ന റോൾ ചെയ്യാനായിരുന്നു ക്ഷണം. അത് മകൾ മീനാക്ഷിയെ അറിയിച്ചപ്പോൾ, "പ്രധാന വേഷത്തിൽ എത്തുന്ന മൂന്ന് പേരിൽ ഒരാളായിട്ടാണോ അച്ഛൻ എത്തുക" എന്നായിരുന്നു താര പുത്രി ചോദിച്ചത്. അല്ല, എന്ന് പറഞ്ഞപ്പോൾ, "അവിടെ കൊമേഡിയൻ ആവാൻ എന്റെ അച്ഛൻ പോകണ്ട" എന്ന് മകൾ ദിലീപിനോട് പറഞ്ഞു. അങ്ങനെയാണ് താൻ ആ ഓഫർ വേണ്ടെന്നു വച്ചതെന്ന് താരം ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

എന്തായാലും, മകളുടെ ആഗ്രഹം കണക്കിലെടുത്തെങ്കിലും ദിലീപ് എന്ന നടൻ കാലത്തിനൊത്ത് സഞ്ചരിക്കാൻ തയ്യാറാവുമെന്ന പ്രതീക്ഷയിലാണ് അദ്ധേഹത്തിന്റെ ആരാധകർ. കഴിഞ്ഞ കുറച്ചു കാലങ്ങളായി ദിലീപ് ചിത്രങ്ങൾക്ക് സംഭവിക്കുന്ന നിലവാര തകർച്ച വേദനിപ്പിക്കുന്നതാണ്. ഒരു നടൻ എന്ന നിലയ്ക്ക് ഇനിയും മലയാള സിനിമയ്ക്ക് ഒരുപാട് സംഭാവനകൾ ചെയ്യാൻ ദിലീപിന് സാധിക്കുമെന്നും, അതിന് അദ്ദേഹം തന്റെ സ്ഥിരം 'ഫോർമുല' സിനിമകളിൽ നിന്ന് മാറി ചിന്തിക്കണമെന്നുമാണ് സിനിമ പ്രേമികളുടെ അഭിപ്രായം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X