നിമിഷ തല്ലുമെന്ന് പറഞ്ഞിരുന്നു, ആ അടി ശരിക്കും കിട്ടി, ഞാനും തല്ല് കൊടുത്തിട്ടുണ്ട്, മീനാക്ഷി പറയുന്നു

മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു മാലിക്. ഫഹദ് ഫാസിൽ- മഹേഷ് നാരായണൻ കൂട്ട്കെട്ടിൽ പിറന്ന ചിത്രം ആമസോൺ പ്രൈമിലൂടെയാണ് റിലീസ് ചെയ്തത്. ഫഹദിനോടൊപ്പം വിനയ് ഫോർട്ട്, നിമിഷ സജയൻ, ദിലീഷ് പോത്തൻ എന്നിങ്ങനെ വൻ താരനിരയായിരുന്നു അണിനിരന്നത്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴും മാലിക് പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്.

മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്ത് നായിക നായകൻ എന്ന റിയലിറ്റി ഷോയിലൂടെ പ്രേക്ഷകകരുടെ ഹൃദയം കീഴടക്കിയ മീനാക്ഷി രവീന്ദ്രനും സിനിമയിൽ ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഫഹദ് ഫാസിലിന്റ കഥാപാത്രത്തിന്റെയും നിമിഷയുടേയും മകളായിട്ടാണ മീനാക്ഷി ചിത്രത്തിൽ എത്തിയത്. ചിത്രത്തിൽ ഉടനീളമില്ലെങ്കിൽ പോലും ഒരു പ്രധാനകഥാപാത്രത്തെയാണ് മീനാക്ഷി അവതരിപ്പിച്ചത്. ഫഹദിനും നിമിഷയ്ക്കുമൊപ്പം മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ മീനാക്ഷിക്കും കഴിഞ്ഞു. നിലവിൽ മഴവിൽ മനോരമ അവതരിപ്പിക്കുന്ന ഉടൻ പണം 3.0 എന്ന പരിപാടി അവതരിപ്പിക്കുകയാണ്.

റംലത്ത്

റിലീസ് ചെയ്ത മീനാക്ഷിയുടെ രണ്ടാമത്തെ ചിത്രമാണ് മാലിക്. ഇതിന് മുൻപ് ലാൽ ജോസ് ചിത്രമായ തട്ടിൻപുറത്ത് അച്യുതൻ എന്ന സിനിമയിൽ ഒരു ചെറിയ വേഷത്തിൽ എത്തിയിരുന്നു. എന്നാൽ പ്രേക്ഷകരുടെ ഇടയയിൽ കൂടുതൽ ചർച്ചയാവുന്നത് മാലിക്കിലെ റംലത്ത് എന്ന കഥാപാത്രമാണ്. നല്ല പെർഫോമൻസ് നൽകേണ്ട കഥാപാത്രമായിരുന്നു ഇത്. ഇപ്പോഴിത ചിത്രത്തിൽ നിമിഷയുടെ കയ്യിൽ നിന്ന് അടി കിട്ടിയതിനെ കുറിച്ച് വെളിപ്പെടുത്തുകാണ് മീനാക്ഷി. വനിത ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ശരിക്കും കവിളിൽ അടി കിട്ടിയെന്നാണ് മീനാക്ഷി രവീന്ദ്രൻ പറയുന്നത്.

തല്ല് കിട്ടി

റംലത്തിന്റെ അമ്മ വേഷമായിരുന്നു നിമിഷ ചെയ്തത്. അമ്മ മകളെ തല്ലുന്ന രംഗമുണ്ട്. അത് ശരിക്കും തല്ലിയതായിരുന്നു എന്നാണ് മീനാക്ഷി പറയുന്നത്. നിമിഷ നേരത്തെ തന്നെ തല്ലുമെന്ന് പറ‍ഞ്ഞിരുന്നു. അതുകൊണ്ട് ആ അടിക്ക് തയ്യാറായിരുന്നു. വളരെ പതുക്കെ ആയിരുന്നു നിമിഷ തല്ലിയത്. അത് കൊണ്ടുവെന്നും മീനാക്ഷി പറയുന്നു. ഇതിന് മുൻപ് നായിക നായകൻ ഷോയിൽ വെച്ചാണ് തല്ലി കിട്ടിയതെന്നും താരം കൂട്ടിച്ചേർത്തു. ജീവിതത്തിൽ യാർഥത്തിൽ തല്ല് കൊടുത്തിട്ടുണ്ടെന്നും ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

ഫഹദിന്റെ കയ്യിൽ എഴുതിയത്

മലിക്കിലെ ഏറ്റവും ചർച്ച ചെയ്യപ്പെട്ട ഒരു രംഗമായിരുന്നു സുലൈമാൻ മാലിക്കിന്റെ കൈളിൽ എഴുതിയിരിക്കുന്നത് മകൾ റംലത്ത് ഫോട്ടോയിൽ പകർത്തുന്നത്. ഇത് പ്രേക്ഷകരുടെ ഇടയിൽവലിയ ചർച്ചയായിരുന്നു. ഈ രംഗവുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും വന്നിരുന്നു. സുലൈമാൻ മാലിക്കിന്റെ കയ്യിയുടെ ചിത്രം പകർത്തിയതിനെ കാരണവും മീനാക്ഷി പങ്കുവെയക്കുന്നുണ്ട്. ആളുകളുടെ പരാതി കൈകളിൽ എഴുതി വയ്ക്കുന്ന ഉപ്പയുടെ ശീലമാണെന്നാണ് . അത് ഡയറിയിൽ പകർത്തി എഴുതാറുള്ളത് മകൾ റംലത്താണ്. അത്രമാത്രമേ അതിലുളളുവെന്നാണ് മീനാക്ഷി പറയുന്നത്. എന്താണ് കയ്യിൽ എഴുതിയിരിക്കുന്നതെന്ന് നിരവധി പേർ ചോദിച്ചതായും താരം അഭിമുഖത്തിൽ പറയുന്നു.

ഫഹദിനോടൊപ്പം

ഫഹദിനോടൊപ്പം അഭിനയിച്ചപ്പോഴുണ്ടായ അനുഭവവും മീനാക്ഷി പങ്കുവെയ്ക്കുന്നുണ്ട്. തുടക്കത്തിൽ നല്ല പേടിയുണ്ടായിരുന്നു. നിമിഷയോട് ആദ്യം സംസാരിച്ചിരുന്നു. വളരെ സീരിയസായ സെറ്റായിരുന്നു മാലിക്കിന്റേത്. ഫഹദ് കണ്ണുകൊണ്ട് അഭിനയിക്കുന്ന താരമാണ്. അദ്ദേഹം തന്റെ നായിക നായകനിലെ പ്രകടനം കണ്ടിരുന്നു. ആദ്യമായി പരിചയപ്പെടാൻ ചെന്നാപ്പോൾ തന്നോട് അതിനെ കുറിച്ച് പറയുകയും ചെയ്തിരുന്നതായി മീനാക്ഷി പറഞ്ഞു.

കടപ്പാട്, വീഡിയോ

Read more about: meenakshi ott
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X