ഈ മീനാക്ഷിക്കാണോ അന്ന് കൂവൽ കേട്ടത്?; നല്ലതാണെങ്കിൽ നല്ലതെന്ന് പറയും; കൈയടിച്ച് സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയയിൽ മിക്കപ്പോഴും ചർച്ചയാകുന്ന നടിയാണ് മീനാക്ഷി രവീന്ദ്രൻ. വ്യാപകമായി ട്രോൾ ചെയ്യപ്പെട്ട . മലയാളത്തിലെ യുവനടിമാരിൽ ഇവയെ അവഗണിച്ച് മുന്നോട്ട് പോകാൻ മീനാക്ഷിക്ക് കഴിയുന്നു. അടുത്തി‌ടെ മീനാക്ഷിയു‌ടെ വസ്ത്ര ധാരണം വലിയ തോതിൽ ചർച്ചയായി. ടെലിവിഷൻ ഷോകളിലൂടെ നെക്സ്റ്റ് ഡോർ ഗേൾ എന്ന ഇമേജുണ്ടായ നടിയാണ് മീനാക്ഷി. മീനാക്ഷിയെ മോഡേൺ വസ്ത്രങ്ങളിൽ കണ്ടപ്പോൾ പലർക്കും ഉൾക്കൊള്ളാൻ സാധിച്ചില്ല. ഇതിന്റെ പേരിൽ വ്യാപക സൈബർ ആക്രമണവും മീനാക്ഷിക്ക് നേരിടേണ്ടി വന്നു.

അഭിനയിച്ച സിനിമകളേക്കാൾ ഇത്തരം കാര്യങ്ങളുടെ പേരിലാണ് മീനാക്ഷി ഇന്ന് വാർത്താ പ്രാധാന്യം നേടുന്നത്. മീനാക്ഷിയുടെ പുതിയൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. ഒരു ഉദ്ഘാടന ചടങ്ങിനെത്തിയ മീനാക്ഷി പാട്ടു പാടുന്നതാണ് വീഡിയോ. പതിവിൽ നിന്ന് വ്യത്യസ്തമായി നിരവധി പോസിറ്റീവ് കമന്റുകൾ വീഡിയോയ്ക്ക് വരുന്നുണ്ട്. ഇരുവർ എന്ന സിനിമയിലെ ഗാനമാണ് മീനാക്ഷി പാടിയത്.

Meenakshi Raveendran

കമന്റ് ബോക്സിൽ നിരവധി പേർ മീനാക്ഷിക്ക് കടുത്ത പരിഹാസം കേൾക്കേണ്ടി വന്ന 'പാൽ മണക്കത്' എന്ന പാട്ട് പാടിയത് ഓർമ്മിച്ചു. അന്ന് ട്രോൾ വാങ്ങിയ ആളാണോ ഇത്ര നന്നായി പാടുന്നതെന്നാണ് പലരുടെയും ചോദ്യം. പൊതുവേദിയിൽ വെച്ച് പാൽ മണക്ക്ത് എന്ന പാട്ട് പാടിയപ്പോൾ അന്ന് കാണികൾ കൂവി. എന്നാൽ ഇന്ന് കൈയടി നേടാൻ മീനാക്ഷിക്ക് കഴിഞ്ഞു. അന്ന് ഈ പാട്ട് പാടിയാൽ പോരായിരുന്നോ എങ്കിൽ കൂവൽ കിട്ടില്ലായിരുന്നോ എന്നാണ് ചില കമന്റുകൾ.

'നന്നായി പാടി, ഊളത്തരം കുറയ്ക്കുക' എന്നാണ് ഒരാളുടെ കമന്റ്. 'ഇന്നെങ്കിലും തരക്കേടില്ലാത്ത വസ്ത്രം ധരിച്ചു' എന്നാണ് മറ്റൊരാളുടെ കമന്റ്. 'പാൽ മണക്ക്ത്' എന്ന പാട്ട് പാടാനാണ് വേദിയിൽ മീനാക്ഷിയോട് ആവശ്യപ്പെട്ടത്. റോഡ് സൈഡിൽ നിന്ന് ആ പാട്ട് പാടിയാൽ കോമഡി ആകും, പാട്ട് ഇഷ്ടപ്പെട്ടാൽ കൂവാതെ കൈയടിക്കുക എന്ന് മറുപടി നൽകിയ ശേഷമാണ് മീനാക്ഷി ഇരുവറിലെ നറുമുഗെയേ എന്ന പാട്ട് പാടിയത്. അടുത്തിടെ മീനാക്ഷി ഒരു ഇവന്റിന് ധരിച്ച വസ്ത്രം വ്യാപകമായി വിമർശിക്കപ്പെട്ടിരുന്നു.

Meenakshi Raveendran

നടി ധരിച്ച പച്ച ഗൗൺ തീരെ ചേർച്ചയില്ലെന്നും മേനി പ്രദർശനം ന‌ടത്തുന്നെന്നും ആക്ഷേപം വന്നു. വിമർശനം ക‌ടുത്തതോടെ നടി പ്രതികരണവുമായി രംഗത്ത് വന്നു. മോശം ആംഗിളിൽ ക്യാമറ വെച്ച് ഷൂട്ട് ചെയ്യുമ്പോൾ നല്ല രീതിയിൽ വസ്ത്രം ധരിച്ചാലും മോശമായി തോന്നുമെന്ന് മീനാക്ഷി വിമർശിച്ചു. മീനാക്ഷിയുടെ പരാമർശത്തെക്കുറിച്ച് പല അഭിപ്രായങ്ങളും വന്നു.

സോഷ്യൽ മീഡിയയിലെ പോസ്റ്റുകളും മറ്റും കണ്ട് തന്നെ വിലയിരുത്തരുതെന്നും മീനാക്ഷി വ്യക്തമാക്കി. ഞാൻ ക്യാമറയിലും പുറത്തും എങ്ങനെയാണെന്ന് ഇവർക്ക് അറിയില്ല. ഞാനത് ആലോചിച്ച് വിഷമിക്കാറില്ല. ഒരിക്കലും എന്റെ പേഴ്സണൽ പേജിലൂടെയോ മറ്റോ വിവാദങ്ങൾക്ക് മറുപടി തരുന്ന ആളല്ല. തനിക്കതിനുള്ള സമയം ഇല്ലെന്നും മീനാക്ഷി രവീന്ദ്രൻ വ്യക്തമാക്കി.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X