ദിലീപിനെയും കാവ്യയെയും ഞെട്ടിച്ച് മീനൂട്ടിയുടെ സമ്മാനമെത്തിയോ? കുഞ്ഞനിയത്തിക്കൊപ്പം മീനാക്ഷിയും?

മലയാള സിനിമയിലേക്ക് മറ്റൊരു താരപുത്രി കൂടി ജനിച്ചിരിക്കുകയാണ്. താരദമ്പതികളായ ദിലീപ്, കാവ്യ മാധവന്‍ എന്നിവര്‍ക്കാണ് വിജയദശമി ദിനത്തില്‍ പെണ്‍കുഞ്ഞ് പിറന്നത്. ദിവസങ്ങളായി കാവ്യയെ കുറിച്ചുള്ള വാര്‍ത്തകള്‍ അറിയാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകരും സിനിമാപ്രേമികളും.

ഇന്ന് രാവിലെയാണ് കുടുംബത്തില്‍ പുതിയ അതിഥി വന്നതിന്റെ സന്തോഷം ദിലീപ് പങ്കുവെച്ചത്. മീനാക്ഷിയ്ക്ക് കുഞ്ഞനയിത്തിയാണ് വന്നിരിക്കുന്നതെന്നാണ് ദിലീപ് പറഞ്ഞത്. ഇതോടെ മീനാക്ഷി കുഞ്ഞുവാവയെ കാണാനെത്തിയോ എന്നതാണ് ആരാധകര്‍ക്ക് അറിയാനുള്ളത്. കുഞ്ഞുഡോക്ടറായ മീനാക്ഷി അനിയത്തി കുട്ടിയ്ക്ക് ആദ്യം കൊടുക്കുന്ന സമ്മാനം എന്താണെന്നും അറിയാനുള്ള ആകാംഷ ആരാധകര്‍ പ്രകടിപ്പിച്ചേണ്ടിരിക്കുകയാണ്.

കുഞ്ഞതിഥി എത്തി..

കുഞ്ഞതിഥി എത്തി..

വിജയദശമി ദിനത്തിലാണ് ദിലീപിന് കുഞ്ഞ് പിറന്നത്. ഇക്കാര്യം ഫേസ്ബുക്കിലൂടെ ദിലീപ് തന്നെ അറിയിച്ചിരുന്നു. പ്രിയപ്പെട്ടവരെ, ഈ വിജയദശമി ദിനത്തില്‍ എന്റെ കുടുംബത്തില്‍ മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തി കൂടി എത്തിയിരിക്കുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. നിങ്ങളുടെ സ്‌നേഹവും പ്രാര്‍ത്ഥനയും എന്നും ഞങ്ങള്‍ക്കൊപ്പമുണ്ടാവണം. സ്‌നേഹത്തോടെ, കാവ്യ, ദിലീപ്..! എന്നുമായിരുന്നു താരം പറഞ്ഞിരുന്നത്.

 മീനാക്ഷിയുടെ കുഞ്ഞനിയത്തി...

മീനാക്ഷിയുടെ കുഞ്ഞനിയത്തി...

മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തി കൂടി എത്തിയതിന്റെ സന്തോഷത്തിലാണ് താരകുടുംബം. അതേ സമയം സന്തോഷത്തില്‍ പങ്കുചേരാന്‍ കാവ്യയ്‌ക്കൊപ്പം മീനാക്ഷിയുണ്ടോ എന്നാണ് ആരാധകര്‍ക്ക് അറിയാനുള്ളത്. കാവ്യ ഗര്‍ഭിണിയായിരുന്നപ്പോള്‍ എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് മീനാക്ഷിയുടെ സമ്മാനമെത്തിയിരുന്നു. പൂജ ഹോളിഡേയിസ് ആയതിനാല്‍ മീനാക്ഷി കുഞ്ഞുവാവയ്‌ക്കൊപ്പമുണ്ടെന്നാണ് ചില ആരാധകര്‍ പറയുന്നത്.

ഡോക്ടറാകാനുള്ള തയ്യാറെടുപ്പിലാണ്

ഡോക്ടറാകാനുള്ള തയ്യാറെടുപ്പിലാണ്

താരദമ്പതികളായ ദിലീപ്-മഞ്ജു വാര്യര്‍ ദമ്പതികളുടെ മകളായതിനാല്‍ മീനാക്ഷിയും സിനിമയിലേക്ക് എത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ ഒരു ഡോക്ടറാകാനുള്ള തയ്യാറെടുപ്പിലാണ് മീനാക്ഷി. തനിക്ക് അതാണ് താല്‍പര്യമെന്ന് മീനൂട്ടി പറഞ്ഞിരുന്നു. മകള്‍ക്ക് പൂര്‍ണ പിന്തുണയുമായി അച്ഛന്‍ എപ്പോഴും കൂടെയുണ്ട്. മകള്‍ എംബിബിഎസിന് പോവുന്നതിനെ കുറിച്ച് ദിലീപ് നേരത്തെ പറഞ്ഞിരുന്നെങ്കിലും കാവ്യയുടെ അച്ഛനാണ് കൂടുതല്‍ വിവരങ്ങള്‍ പറഞ്ഞത്.

 മീനാക്ഷി എംബിബിഎസിന് ചേര്‍ന്നു..

മീനാക്ഷി എംബിബിഎസിന് ചേര്‍ന്നു..

കാവ്യ അമ്മയാകുന്നുവെന്ന വാര്‍ത്ത സ്ഥിതികരിച്ച് സംസാരിക്കുന്നതിനിടെ കാവ്യ മാധവന്റെ അച്ഛന്‍ മാധവനാണ് മീനാക്ഷി എംബിബിഎസിന് ചേര്‍ന്ന കാര്യം വ്യക്തമാക്കിയത്. കാവ്യയിപ്പോള്‍ ആലുവയിലെ വീട്ടിലാണ്. കാവ്യ അമ്മയാവാന്‍ പോവുന്ന സന്തോഷത്തിലാണെന്നും ഈ സന്തോഷത്തില്‍ പങ്കുചേരാന്‍ മീനാക്ഷി ഒപ്പമില്ലെന്നും മാധവന്‍ പറഞ്ഞിരുന്നു. ചെന്നൈയില്‍ എംബിബിഎസിന് ചേര്‍ന്നിരിക്കുകയാണ് മീനാക്ഷിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 താരുപുത്രിയുടെ സമ്മാനം

താരുപുത്രിയുടെ സമ്മാനം

കാവ്യയുടെ ബേബി ഷവറും പിറന്നാളും ഒന്നിച്ചാഘോഷിച്ചപ്പോള്‍ മീനാക്ഷി എല്ലാവരെയും അതിശയിപ്പിച്ചെന്ന് വാര്‍ത്ത വന്നിരുന്നു. കാവ്യയ്ക്ക് പ്രിയപ്പെട്ട ടെഡിബെയര്‍ മീനൂട്ടി നല്‍കിയെന്നായിരുന്നു ഫാന്‍സ് പറഞ്ഞിരുന്നത്. കുഞ്ഞുവാവയ്ക്ക് അതിലും കിടിലന്‍ സമ്മാനം മീനൂട്ടി നല്‍കുമെന്നാണ് ആരാധകര്‍ പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X