മാറ്റമില്ലാത്ത സ്നേഹം, അച്ഛനോളം പ്രിയപ്പെട്ടതായി മറ്റൊന്നില്ല, തള്ളി പറയില്ല; ദിലീപിന്റെ ഹാപ്പിനസായ മീനൂട്ടി!

ഒരു സമയത്ത് മലയാളികളെ ഒരുപാട് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും അവരുടെ വിശേഷപ്പെട്ട ​ദിവസങ്ങൾ ഉത്സവമാക്കി മാറ്റാനും പ്രധാന പങ്ക് വഹിച്ചിട്ടുള്ള നടനാണ് ദിലീപ്. ഇന്ന് അമ്പത്തിയേഴിന്റെ നിറവിലാണ് താരം. പിറന്നാൾ ആഘോഷിക്കുന്ന നടന് ആശംസകൾ നേർന്ന് സഹപ്രവർത്തകരും ആരാധകരും സുഹൃത്തുക്കളും ബന്ധുക്കളും എല്ലാം എത്തിയെങ്കിലും അർധരാത്രി തന്നെ പിറന്നാൾ ആശംസിച്ച് എത്തിയത് മൂത്തമകൾ മീനാക്ഷിയാണ്. അച്ഛൻ മീനാക്ഷിക്ക് എത്രത്തോളം പ്രിയപ്പെട്ടതാണെന്നത് ഓരോ മലയാളിക്കും അറിയാവുന്ന കാര്യമാണ്.

ഏത് പ്രതിസന്ധി വന്നാലും തനിക്കൊപ്പം ആശ്വാസവും കരുത്തുമായി മകളുണ്ടാകുമെന്ന് ദിലീപിന് അറിയാം. അതിനാൽ തന്നെ മകളോട് ദിലീപിനുള്ള സ്നേഹം അളക്കാൻ പോലും കഴിയുന്നതല്ല. പതിവിൽ നിന്നും വിപരീതമായി സ്റ്റൈലിഷ് അച്ഛനൊപ്പം ട്രെന്റി ലുക്കിലാണ് ബെർത്ത് ഡെ സ്പെഷ്യൽ ഫോട്ടോയിൽ മീനാക്ഷി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Meenakshi Dileep
Photo Credit: meenakshi dileep / instagram

ഹാപ്പി ബെർത്ത് ഡെ അച്ഛാ... എന്ന് കുറിച്ച് ദിലീപിനെ ടാ​ഗ് ചെയ്തുകൊണ്ടായിരുന്നു മീനാക്ഷിയുടെ പോസ്റ്റ്. ഇരുവരും ഒരുമിച്ച് നടത്തിയ വിദേശ യാത്രയ്ക്കിടെ പകർത്തിയതാണ് ചിത്രമെന്നത് വ്യക്തം. ദിലീപും ഇളയ മകൾ മഹാലക്ഷ്മി ഒക്ടോബറിൽ പിറന്നാൾ ആഘോഷിക്കുന്നവരാണ്. പക്ഷെ മീനാക്ഷി സഹോദരിയുടെ പിറന്നാൾ മറന്നെങ്കിലും അച്ഛന്റെ ബെർത്ത് ഡെ ഓർത്ത് വെച്ചിരുന്നു. മഞ്ജുവിന്റെ ഇരുപത്തിയൊന്നാം വയസിലാണ് മീനാക്ഷി പിറന്നത്.

അമ്മയെക്കാൾ അടുപ്പം മകൾക്ക് അച്ഛനോടാണെന്നത് മനസിലാക്കിയാണ് മഞ്ജു വിവാ​ഹമോചന സമയത്ത് പോലും മകൾക്ക് വേണ്ടി വാശി പിടിക്കാതെ മകളുടെ ഇഷ്ടം പോലെ അച്ഛനൊപ്പം അയച്ചത്. മഞ്ജുപോയശേഷം ഒരു നിഴൽപോലും മീനാക്ഷിക്ക് മേൽ വീഴാതിരിക്കാൻ ദിലീപ് ശ്രദ്ധിച്ചിരുന്നു.

മീഡിയ അറ്റൻഷൻ അധികമായി ലഭിക്കുന്ന ഇടങ്ങളിൽ പോലും അനാവശ്യമായി കുഞ്ഞ് മീനാക്ഷിയെ ദീലിപ് കൊണ്ടുവരാറില്ലായിരുന്നു. എന്ത് കാര്യം ചെയ്യുമ്പോഴും മകളുടെ അഭിപ്രായത്തിനും ദിലീപ് വില കൊടുക്കും. കാവ്യയെ ജീവിതത്തിലേക്ക് കൂട്ടാൻ തീരുമാനിച്ചപ്പോൾ പോലും മകളെ കുറിച്ചാണ് നടൻ ആദ്യം ചിന്തിച്ചത്. അന്ന് അച്ഛൻ ഒരിക്കലും ഒറ്റപെടരുതെന്ന് ആ​ഗ്രഹിച്ച മീനാക്ഷി തന്നെ വിവാഹത്തിന് മുൻകൈ എടുത്തു.

കാവ്യയ്ക്ക് തന്റെ രണ്ട് കണ്ണുകൾ പോലെയാണ് ഇന്ന് മീനാക്ഷിയും മഹാലക്ഷ്മിയും. നിരവധി പേരാണ് മീനാക്ഷിയുടെ ബെർത്ത് ഡെ സ്പെഷ്യൽ പോസ്റ്റിന് താഴെ ദിലീപിന് പിറന്നാൾ ആശംസിച്ച് എത്തുന്നത്. നിരവധി കേസും വിവാദങ്ങളും കഴിഞ്ഞ കുറച്ച് വർഷങ്ങളായി അലട്ടുന്നുണ്ടെങ്കിലും എന്നെങ്കിലും ജീവിതം പഴയതുപോലെ തിരിഞ്ഞ് വരുമെന്ന വിശ്വാസം ദിലീപിനുണ്ട്.

Meenakshi Dileep
Photo Credit: meenakshi dileep / instagram

ട്വന്റി ട്വന്റിക്ക് ശേഷം എനിക്ക് ശത്രുക്കൾ വളരെ കൂടുതലാണ്. ആ സിനിമ നേട്ടങ്ങൾക്കൊപ്പം ഇങ്ങനെ ചില കോട്ടങ്ങളും ഉണ്ടാക്കി തന്നിട്ടുണ്ട്. ഇന്നലെ വന്നവൻ വേണ്ടാത്ത കാര്യങ്ങളൊക്കെ ചെയ്യുന്നു. പിന്നെ ഇങ്ങനെ എന്തെങ്കിലുമൊക്കെ ഉണ്ടെങ്കിൽ അല്ലേ വളരാനുള്ള ത്വര നമുക്ക് ഉണ്ടാവുകയുള്ളു. ശത്രുക്കൾ ഉണ്ടാവട്ടെ. പക്ഷെ അവരെ ശത്രുക്കളായി ഞാൻ‌ കാണുന്നില്ല.

എന്നെ എന്തിന് അവർ ശത്രുവായി കാണുന്നുവെന്ന് മനസിലാകുന്നില്ല. എന്റെയും സഹപ്രവർത്തകരുടേയും സുഹൃത്തുക്കളുടേയും ഉറക്കമിളപ്പിന്റെ ഫലമാണ് ദിലീപ് എന്ന നടൻ. എന്റെ മാത്രം മിടുക്കല്ല. വിശ്വാസം എന്നതിലാണ് നമ്മൾ എല്ലാവരും നിൽക്കുന്നത്. ചതി, ആത്മവഞ്ചന എന്നിവ ചെയ്യാൻ പാടില്ല. അങ്ങനെ ചെയ്താൽ അത് ദൈവത്തിന് നിരക്കാത്തതാണ്. അത്തരക്കാർ ​ഗതിപിടിക്കാൻ ഭയങ്കര പാടാണ്.

പിന്നിൽ നിന്നും കുത്തുന്നത് വലിയൊരു തെറ്റായാണ് ഞാൻ കാണുന്നത്. അങ്ങനെയുള്ളവരെ കണ്ടെത്താൻ എനിക്ക് കഴിയാറുണ്ട്. ജനങ്ങളുടെ മുമ്പിൽ ഞാനൊരു തുറന്ന പുസ്തകമാണ് എന്നാണ് ഒരിക്കൽ സിനിമയിലുള്ള സുഹൃത്തുക്കളെ കുറിച്ച് സംസാരിക്കവെ ദിലീപ് പറഞ്ഞത്. ഭഭബയാണ് ഇനി റിലീസിന് എത്താനുള്ള ദിലീപ് സിനിമ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X