മീരയ്ക്ക് പെട്ടെന്ന് ദേഷ്യം വരും! ഈ സ്വഭാവവും ഇഷ്ടമില്ലെന്ന് വിഷ്ണു! വിവാഹ ശേഷമുള്ള അഭിമുഖം

മീര അനിലിന്റേയും വിഷ്ണുവിന്റേയും വിവാഹ ശേഷമുള്ള വിശേഷങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. പതിവില്‍ നിന്നും മാറി ശരീരഭാരം കുറച്ചായിരുന്നു മീര എത്തിയത്. നവവധുവായുള്ള മീരയുടെ ഫോട്ടോ കണ്ടപ്പോള്‍ ആരാധകരും ഞെട്ടിയിരുന്നു. മേക്കപ്പ് കൂടിപ്പോയെന്ന തരത്തിലുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. വിവാഹ സമയത്തേയും അതിന് ശേഷമുള്ള ജീവിതത്തേയുമൊക്കെ കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് മീര ഇപ്പോള്‍.

താലികെട്ടുന്ന സമയത്ത് മീര കരഞ്ഞിരുന്നു. അന്നെന്തിനാണ് മീര കരഞ്ഞതെന്നായിരുന്നു എല്ലാവരും ഒരുപോലെ ചോദിച്ചത്. ആ ചോദ്യത്തിനുള്ള ഉത്തരവും അന്നത്തെ മാനസികാവസ്ഥയെക്കുറിച്ചുമൊക്കെ മീര തുറന്നുപറഞ്ഞിരുന്നു. വിഷ്ണുവില്‍ തനിക്ക് ഇഷ്ടപ്പെടാത്ത ശീലത്തെക്കുറിച്ചും താരം പറഞ്ഞിരുന്നു. ജെസിബി സ്റ്റുഡിയോസിന് നല്‍കിയ അഭിമുഖത്തിലൂടെ തുടര്‍ന്നുവായിക്കാം.

ആ കരച്ചിലിന് പിന്നില്‍

ആ കരച്ചിലിന് പിന്നില്‍

വിഷ്ണു താലികെട്ടുന്നതിന് തൊട്ടുമുന്‍പായാണ് മീര കരഞ്ഞത്. തന്റെ പുറകില്‍ നിന്ന് അച്ഛന്‍ വാവിട്ട് കരയുന്നുണ്ടായിരുന്നു. വല്ലാതെ ഡിവൈനായ നിമിഷമായിരുന്നു അത്. എന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങള്‍ക്കും സാക്ഷിയായത് ആറ്റുകാലമ്മയാണ്. കല്യാണത്തിന് അമ്മ കരയുമെന്നത് ഉറപ്പായിരുന്നു. എന്നാല്‍ അച്ഛന്‍ കരഞ്ഞത് ഞെട്ടിച്ചു. അച്ഛന്റെ അമ്മ മരിച്ചപ്പോഴാണ് മുന്‍പ് അച്ഛന്‍ ഇങ്ങനെ കരഞ്ഞുകണ്ടത്. വീട്ടില്‍ നിന്നും ഇറങ്ങാന്‍ നേരം ഞാന്‍ കരയുമെന്നായിരുന്നു വിഷ്ണു കരുതിയത്. മുഹൂര്‍ത്തത്തിനിടയില്‍ കരഞ്ഞ് കണ്ടപ്പോള്‍ വിഷ്ണുവും ഞെട്ടിപ്പോയിരുന്നു.

Recommended Video

Dev Mohan Exclusive Interview | Sufiyum Sujatayum | Filmibeat Malayalam
പ്രതീക്ഷിച്ചത്

പ്രതീക്ഷിച്ചത്

വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ കരയുന്ന എന്നെ ആശ്വസിപ്പിക്കാനുള്ള സജ്ജീകരണങ്ങള്‍ വിഷ്ണു ചെയ്തിരുന്നു. വണ്ടിയില്‍ ചോക്ലേറ്റൊക്കെ കരുതിയിരുന്നു. താലി കെട്ടുന്ന സമയത്ത് കരഞ്ഞപ്പോള്‍ വിഷ്ണു അങ്ങ് പതറിപ്പോയി. അച്ഛനും അമ്മയും കരയുന്നതൊന്നും വീഡിയോയില്‍ കണ്ടില്ല. ബോള്‍ഡാണെന്നൊക്കെ പറയാറുണ്ടെങ്കിലും ഉള്ളിന്റെ ഉള്ളില്‍ വളരെ സാധാരണയായിട്ടുള്ള ആളാണ്. ജീവിതത്തിലെ തന്നെ പ്രധാനപ്പെട്ട മുഹൂര്‍ത്തമായിരുന്നു അത്. അച്ഛനും അമ്മയും ഒരാളെ കൈപിടിച്ച് ഏല്‍പ്പിച്ച് നോക്കിക്കോളണമെന്ന് പറയുന്നു. ജീവിതാവസാനം വരെ കൂടെയുണ്ടാവേണ്ട ആള്‍ അരികില്‍ നില്‍ക്കുന്നു. വല്ലാത്തൊരു മുഹൂര്‍ത്തമായിരുന്നു അത്.

വിഷ്ണു അത് മാറ്റണം

വിഷ്ണു അത് മാറ്റണം

ഇഷ്ടപ്പെട്ട ഫുഡാണെങ്കില്‍ വിഷ്ണു അത് ഷെയര്‍ ചെയ്യില്ല. എന്ത് വന്നാലും തനിക്ക് തരത്തില്ല. പൊറോട്ടയും ഐസ്‌ക്രീമുമൊന്നും തരാറില്ല. ഇനിയെന്തെങ്കിലും മേടിച്ചാല്‍ കൊടുത്തേക്കണമെന്നായിരുന്നു അതുല്‍ പറഞ്ഞത്. ഡയറ്റായോണ്ട് സലാഡൊക്കെയേ കഴിക്കത്തുള്ളൂ. അതാണ് അങ്ങനെ ചെയ്തതെന്നായിരുന്നു വിഷണു പറഞ്ഞത്. അത് പോലെ തന്നെ ഷോപ്പിംഗിന് അനുവദിച്ച സമയം 45 മിനിറ്റാണ്. അത് പോലെ തന്നെ വെറുതെ വന്ന് ഇടിക്കും. അതെനിക്ക് ഇഷ്ടമല്ല അത് നിര്‍ത്തണമെന്നായിരുന്നു മീര പറഞ്ഞത്.

Read more about: meera marriage മീര
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X