പ്രണയാതുരയായി മീര! ചേര്‍ത്തുപിടിച്ച് വിഷ്ണുവും! വെള്ളത്തിനടിയില്‍ ഫോട്ടോഷൂട്ട്! ചിത്രങ്ങള്‍ വൈറല്‍!

പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ അവതാരകമാരിലൊരാളാണ് മീര അനില്‍. കോമഡി സ്റ്റാര്‍ എന്ന പരിപാടിയുടെ മുഖം കൂടിയാണ് മീര. വിധികര്‍ത്താക്കള്‍ക്കും അതിഥികളായെത്തുന്നവര്‍ക്കുമെല്ലാം മീരയെ ഏറെയിഷ്ടവുമാണ്. 9 വര്‍ഷത്തോളമായി ഈ പരിപാടിക്കൊപ്പമുണ്ട്് മീര. തന്റെ അന്നം തന്നെയാണ് ഈ പരിപാടിയെന്നും വിവാഹത്തില്‍ പങ്കെടുക്കാനായി കുറേ പേര്‍ എത്തിയിരുന്നുവെന്നും മീര പറഞ്ഞിരുന്നു. മീരയുടേയും വിഷ്ണുവിന്റെയും ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലായി മാറിയിരുന്നു.

കര്‍ക്കിടകത്തിന് മുമ്പായി വിവാഹം നടക്കുമോയെന്ന കാര്യത്തില്‍ ആശങ്കയുണ്ടായിരുന്നുവെന്ന് മീര പറഞ്ഞിരുന്നു. ആറ്റുകാല്‍ ക്ഷേത്രത്തില്‍ വെച്ചാണ് ജീവിതത്തിലെ പ്രധാന കാര്യങ്ങളെല്ലാം നടന്നത്. അവിടെ വെച്ച് തന്നെ വിവാഹവും നടത്തണമെന്നായിരുന്നു ആഗ്രഹിച്ചത്. ലോക് ഡൗണ്‍ സമയമായതിനാല്‍ അമ്പലവും തുറക്കുന്നുണ്ടായിരുന്നില്ല. ആകെ ആശങ്കയിലായിരുന്നുവെന്നും അവസാനനമിമിഷമാണ് എല്ലാം ശരിയായതെന്നും മീര പറഞ്ഞിരുന്നു. തന്റെ മേക്കപ്പിനെക്കുറിച്ച് പറഞ്ഞും പുതിയ ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങളുമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

ഒരുക്കിയത് ഇവനാണ്

ഒരുക്കിയത് ഇവനാണ്

എന്റെ സ്‌റ്റൈലിസ്റ്റ് കം ബ്രദറാണ് ഇവനെന്ന് പറഞ്ഞായിരുന്നു മീര അനില്‍ എത്തിയത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദിനമായ വിവാഹത്തിന് എന്നെ അണിയിച്ചൊരുക്കിയത് ഇവനാണ്. നാല് വ്യത്യസ്ത ലുക്കുകള്‍ക്ക് പിന്നില്‍ ഇദ്ദേഹമാണ്. നമ്മളാണ് ഇപ്പോഴത്തെ താരമെന്നുമായിരുന്നു മീര കുറിച്ചത്. സെറ്റും മുണ്ടുമായിരുന്നു മീര വിവാഹസമയത്ത് അണിഞ്ഞത്. ഇതിന് ശേഷമായാണ് വയലറ്റ് നിറത്തിലുള്ള സാരി ധരിച്ചത്. ചുവന്ന നിറത്തിലുള്ള സാരിയായിരുന്നു പുടവയായി വിഷ്ണു സമ്മാനിച്ചത്.

പുത്തന്‍ ഫോട്ടോ ഷൂട്ട്

പുത്തന്‍ ഫോട്ടോ ഷൂട്ട്

മീര അനിലിന്റെ വിവാഹ ശേഷമുള്ള ഫോട്ടോ ഷൂട്ടിലെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മണിമലയാറില്‍ വെച്ചുള്ള മനോഹരമായ ചിത്രങ്ങള്‍ പകര്‍ത്തിയത് വെഡ്ഡിംഗ് ഫോട്ടോഗ്രാഫറായ ശ്രീനാഥ് എസ് കണ്ണനാണ്. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്. വെള്ളത്തില്‍ വെച്ചുള്ള പ്രണയചിത്രങ്ങള്‍ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുമുണ്ട്.

Recommended Video

Prithviraj's Special Burger Cake To Dulquer Salman
പ്രണയാര്‍ദ്ര നിമിഷങ്ങള്‍

പ്രണയാര്‍ദ്ര നിമിഷങ്ങള്‍

തിരുവല്ലക്കാരനായ ബിസിനസുകാരനാണ് വിഷ്ണു. മാട്രിമോണിയലിലൂടെയായിരുന്നു മീരയും വിഷ്ണുവും പരിചയപ്പെട്ടത്. ജാതകവും മറ്റ് കാര്യങ്ങളുമെല്ലാം അന്വേഷിച്ചതിന് ശേഷം തങ്ങള്‍ ഇരുവരും സാരിച്ചിരുന്നുവെന്നും അതിന് ശേഷമായാണ് വിവാഹം തീരുമാനിച്ചതെന്നും ഇരുവരും പറഞ്ഞിരുന്നു. അധികം മേക്കപ്പൊന്നും ഉപയോഗിക്കാത്ത ആളെയായിരുന്നു വിഷ്ണു നോക്കിയത്. പരിപാടിക്കായി മേക്കപ്പ് ഉപയോഗിക്കാറുണ്ടെങ്കിലും നിത്യ ജീവിതത്തില്‍ താന്‍ അങ്ങനെയല്ലെന്ന് മീര പറഞ്ഞിരുന്നു.

സന്തോഷവതിയാണ്

സന്തോഷവതിയാണ്

വിഷ്ണുവിനൊപ്പം സന്തോഷവതിയായി കഴിയുകയാണ് മീര. വിവാഹ ശേഷമുള്ള വിശേഷങ്ങള്‍ പങ്കുവെച്ചും ഇവരെത്തിയിരുന്നു. വിവാഹ ശേഷവും കോമഡി സ്റ്റാറുമായി താന്‍ സഹകരിക്കുമെന്നും പരിപാടിയില്‍ ഇനിയും കാണാനാവുമെന്നും മീര പറഞ്ഞിരുന്നു. വിഷ്ണുവും കുടുംബവും തന്നെ ടിവിയില്‍ കണ്ടിട്ടില്ല. അങ്ങനെ ടിവി കാണുന്ന വീടല്ല അവരുടേതെന്നും മീര പറഞ്ഞിരുന്നു.

More from Filmibeat

Read more about: meera marriage മീര
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X