നേരില്‍ കാണാതെ വിഷ്ണു ഇഷ്ടം പറഞ്ഞു! വിവാഹത്തെക്കുറിച്ചുള്ള നിബന്ധന ഇതായിരുന്നുവെന്നും മീര അനില്‍!
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകമാരിലൊരാളാണ് മീര അനില്‍. വ്യത്യസ്തമായ അവതരണ ശൈലിയുമായി മുന്നേറുകയാണ് മീര. സാരിയും നിറയെ ആഭരണങ്ങളുമൊക്കെയായെത്തുന്ന താരത്തിന് ശക്തമായ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മീര വിവാഹിതയാവാന്‍ പോവുകയാണെന്നുള്ള വിവരമായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. കോമഡി സ്റ്റാര്‍സ് എന്ന പരിപാടി അവതരിപ്പിക്കുന്നത് മീരയാണ്. അടുത്തിടെയായിരുന്നു പരിപാടി ആയിരം എപ്പിസോഡ് പിന്നിട്ടത്.
കോമഡി സ്റ്റാര്‍സിന് മാത്രമല്ല മറ്റ അവാര്‍ഡ് വേദികളിലും മീര സജീവമായി എത്താറുണ്ട്. തിരുവല്ല മല്ലപ്പള്ളി സ്വദേശിയായ വിഷ്ണുവാണ് മീരയെ ജീവിതസഖിയാക്കുന്നത്. മാട്രിമോണിയല്‍ വന്ന ആലോചനയാണ് ഇതെന്ന് മീര പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അവതാരക വിശേഷങ്ങള്‍ പങ്കുവെച്ചത്. ജൂണ്‍ അഞ്ചിനാണ് ഇവരുടെ വിവാഹം. കഴിഞ്ഞ ദിവസം നടന്ന വിവാഹനിശ്ചയത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. മീരയുടെ വിവാഹ വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

കലാപാരമ്പര്യമുള്ള കുടുംബത്തില്‍
സിവില്‍ എഞ്ചീനിയറിങ്ങായിരുന്നു മീര പഠിച്ചത്. എന്നാല്‍ ജേണലിസത്തോടും താല്‍പര്യമുണ്ടായിരുന്നു. ഇതിന് പിന്നാലെയായാണ് അത് പഠിക്കാന്‍ പോയത്. കലയും രാ്ഷ്ട്രീയവുമൊക്കെ നിറഞ്ഞുനില്‍ക്കുന്ന കുടുംബത്തിലാണ് ഈ അവതാരക ജനിച്ചത്. അഭിനേതാവും തിരക്കഥാകൃത്തുമായ ശങ്കര്‍ രാമകൃഷ്ണന്‍ മീരയുടെ ഫസ്റ്റ് കസിനാണ്. അവതാരകയായാണ് തുടക്കമിട്ടതെങ്കിലും സിനിമകളിലേക്കുള്ള ക്ഷണവും മീരയ്ക്ക് ലഭിച്ചിരുന്നു. എന്നാല്‍ അതായിരുന്നില്ല താന്‍ ലക്ഷ്യം വെച്ചതെന്ന് മീര പറയുന്നു. വിവാഹവിശേഷങ്ങള്‍ പങ്കുവെച്ചുള്ള അഭിമുഖത്തിനിടയിലായിരുന്നു അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

പ്രണയവിവാഹമല്ല
ബിസിനസ്സുകാരനായ വിഷ്ണവാണ് മീരയെ വിവാഹം ചെയ്യുന്നത്. പക്കാ അറേഞ്ച്ഡായാണ് ഇവരുടെ വിവാഹം തീരുമാനിച്ചത്. തന്റെ ഭാവിയെക്കുറിച്ച് ഏറ്റവും ഉചിതമായ തീരുമാനമെടുക്കാന്‍ കഴിയുന്നത് വീട്ടുകാര്‍ക്കാണെന്നും മീര പറയുന്നു. പ്രണയവിവാഹമല്ല ഇതെന്ന് വ്യക്തമാക്കിയ അവതാരക എങ്ങനെയാണ് വിഷ്ണുവിനെ കണ്ടുമുട്ടിയതെന്നതും പിന്നീടുള്ള വിശേഷങ്ങളും പങ്കുവെച്ചിരുന്നു. ഒരു ചേട്ടനാണ് വിഷ്ണുവിനുള്ളത്. വിവാഹിതനാണ് അദ്ദേഹം. ഒരു മകനുണ്ട് അവര്‍ക്ക്.

ആദ്യത്തെ പെണ്ണുകാണല്‍
മല്ലപ്പള്ളിക്കാരനാണ് വിഷ്ണു. മാട്രിമോണിയല്‍ വഴിയാണ് ഈ ആലോചന വന്നത്. വിഷ്ണു ആദ്യമായി കണ്ട പെണ്ണ് താനായിരുന്നു. തന്നെ ആദ്യമായി കാണാനെത്തിയ ചെറുക്കനും വിഷ്ണുവായിരുന്നു. ജാതകപ്പൊരുത്തവും ഉത്തമമായിരുന്നു. വിവാഹത്തിന് മുമ്പ് ചെറുക്കനോട് സംസാരിക്കണമെന്ന കാര്യത്തെക്കുറിച്ച് മാത്രമേ താന്‍ പറഞ്ഞിരുന്നുള്ളൂ. നിരവധി ആലോചനകള്‍ വന്നിട്ടുണ്ടെങ്കിലും അല്‍പം സ്‌പെഷലായിരിക്കണം ആളെന്ന് താന്‍ ആഗ്രഹിച്ചിരുന്നുവെന്ന് മീര പറയുന്നു.

പിറന്നാള്‍ സമ്മാനം
ഡിസംബര്‍ 8നായിരുന്നു തന്റെ പിറന്നാള്‍. അന്നത്തെ ദിവസമായിരുന്നു തങ്ങള്‍ ഇരുവരും നേരില്‍ കണ്ടത്. ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നൊരു കാര്യമുണ്ടെന്ന് തിരിച്ചറിഞ്ഞത് അപ്പോഴായിരുന്നു. ഇത് തന്നെ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. എല്ലാ കാര്യങ്ങളും ഒരുക്കി തന്റെ സമ്മതത്തിനായി കാത്തിരിക്കുകയായിരുന്നു അവര്‍. പിറന്നാള്‍ ദിനത്തില്‍ താന്‍ വീട്ടുകാര്‍ക്ക് സമ്മാനിച്ച ഗിഫ്റ്റ് കൂടിയാണ് വിഷ്ണു.

സിനിമയില്‍ താല്‍പര്യമില്ല
ഈ പ്രൊഫഷന്‍ തുടരുന്നതില്‍ സന്തോഷമാണെങ്കിലും സിനിമയില്‍ അഭിനയിക്കുന്നതിനോട് അത്ര താല്‍പര്യമില്ല വിഷ്ണുവിന്. അതേ തീരുമാനം തന്നെയാണ് തന്റേതും. കാര്‍ കെയര്‍ യൂണിറ്റുണ്ട് അദ്ദേഹത്തിന്. അവതാരകയാവുന്നതിനോടായിരുന്നു താല്‍പര്യം. കംഫര്‍ട്ട് സോണ്‍ അത് തന്നെയാണ്. കോമഡി സ്റ്റാര്‍സ് കരിയര്‍ തന്നെ മാറ്റി മറിക്കുകയായിരുന്നു. ഇതുവരെ സിനിമയില്‍ മുഖം കാണിച്ചിട്ടില്ല. കൂട്ടുകാരോടൊപ്പം ചേര്‍ന്ന് ഒരു ഷോര്‍ട്ട് ഫിലിം ചെയ്തിരുന്നു. ഇപ്പോഴും അത് യൂട്യൂബില്‍ ഹിറ്റാണെന്നും മീര പറയുന്നു.

നോ പറഞ്ഞിട്ടുണ്ട്
സിനിമയില്‍ നിന്നുള്ള അവസരങ്ങള്‍ നേരത്തെ തേടിയെത്തിയിരുന്നു. ഇതുവരെ സ്വീകരിച്ചിട്ടില്ല. പല അവസരങ്ങളും വേണ്ടെന്ന് വെക്കുകയായിരുന്നു. അടുത്തിടെ റിമി ടോമി വഴി ഒരു അവസരം ലഭിച്ചിരുന്നു. വിജയ് സേതുപതി ചിത്രത്തിലേക്കായിരുന്നു ക്ഷണം. അതാണ് ഒടുവിലായി നിരസിച്ച അവസരമെന്നും മീര പറയുന്നു. കോമഡി സ്റ്റാര്‍സിന്റെ വിധികര്‍ത്താക്കളിലൊരാള്‍ കൂടിയായ റിമിയും മീരയും തമ്മില്‍ അടുത്ത സൗഹൃദമാണുള്ളത്.

സങ്കടം ഇതാണ്
തിരുവനന്തപുരത്തെ ഒരുപാട് ഇഷ്ടപ്പെടുന്നയാളാണ് താന്‍. വിവാഹം കഴിഞ്ഞാല്‍ അവിടം വിട്ട് മാറി നില്‍ക്കണമല്ലോയെന്ന കാര്യത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ സങ്കടമുണ്ടെന്നും മീര പറയുന്നു. എത്ര തിരക്കുകളിലായാലും തിരുവനന്തപുരത്തെ ചില സ്ഥലങ്ങളില്‍ നിന്നും കിട്ടുന്ന സുഖം മറ്റൊരിടത്തുനിന്നും ലഭിക്കില്ലല്ലോ, അതോര്‍ക്കുമ്പോള്‍ ചെറിയൊരു സങ്കടമുണ്ട്.

മേക്കപ്പില്ലാത്തയാള്‍
അധികം മേക്കപ്പ് ഉപയോഗിക്കാത്ത ആളെയായിരുന്നു വിഷ്ണു നോക്കിയിരുന്നത്. ഓവര്‍ മേക്കപ്പിന്റെ കാര്യത്തില്‍ ട്രോളര്‍മാര്‍ കളിയാക്കി കൊല്ലുന്നയാളാണ് താന്‍. നേരില്‍ കാണുമ്പോഴും മേക്കപ്പിലായിരിക്കുമോയെന്ന ആശങ്കയുണ്ടായിരുന്നു വിഷ്ണുവിന്. എന്നാല്‍ വളരെ സിംപിളായാണ് താന്‍ ചെന്നത്. അതോടെ ആള്‍ അതിശയിച്ച് പോയെന്നും മീര പറയുന്നു.

ഇഷ്ടം നേരത്തെ പറഞ്ഞു
നേരത്തെ തന്നെ വിഷ്ണു ഇഷ്ടം അറിയിച്ചിരുന്നു. നേരില്‍ കണ്ട് തീരുമാനിക്കൂയെന്ന് പറഞ്ഞപ്പോള്‍ വേണ്ട, മനാസികമായൊരു അടുപ്പം തോന്നുന്നുവെന്നായിരുന്നു മറുപടി. നേരില്‍ കണ്ടപ്പോള്‍ ജീവിതത്തില്‍ ഒരുമിക്കുന്നുണ്ടോ അതോ ഇവിടെ വെച്ച് കൂടിക്കാഴ്ച അവസാനിപ്പിക്കുകയാണോ എന്ന് ചോദിച്ചപ്പോള്‍ വിഷ്ണു ഒരു മോതിരം അണിയിക്കുകയായിരുന്നുവെന്നും മീര പറഞ്ഞിരുന്നു.

സിംപിള്‍ ആന്‍ഡ് എലഗന്റ്
കോമഡി സ്റ്റാര്‍സിനായി ഹെവി മേക്കപ്പ് ഉപയോഗിക്കാറുണ്ടെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ അങ്ങനെയല്ല താനെന്ന് തെളിയിച്ചിരിക്കുകയാണ് മീര. തികച്ചും സിംപിളായാണ് താരം വിവാഹനിശ്ചയ ദിനത്തില്‍ പ്രത്യക്ഷപ്പെട്ടത്. വിവാഹവും ഇത് പോലെ സിംപിളായിരിക്കുമോയെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്.


Click it and Unblock the Notifications