ഭര്‍ത്താവിനെ അപ്പായെന്നാണ് വിളിക്കുന്നതെന്ന് മീര അനില്‍! വിഷ്ണുവിനെ അങ്ങനെ വിളിക്കാന്‍ കാരണം ഇതാണ്!
കോമഡി സ്റ്റാര്‍സിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയ അവതാരകയാണ് മീര അനില്‍. അടുത്തിടെയായിരുന്നു മീരയുടെ വിവാഹം നടന്നത്. മല്ലപ്പിള്ളി സ്വദേശിയായ വിഷ്ണുവായിരുന്നു താരത്തെ വിവാഹം ചെയ്തത്. ലോക് ഡൗണ്‍ സമയമായതിനാല്‍ ലളിതമായാണ് വിവാഹം നടത്തിയത്. ആറ്റുകാല്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. വിവാഹസമയത്ത് മീര വികാരധീനയായിരുന്നു. സങ്കടം വന്നതിനെക്കുറിച്ച് താരം നേരത്തെ പറഞ്ഞിരുന്നു. വിവാഹ ശേഷമുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് മീരയും വിഷ്ണുവും.
കോമഡി സ്റ്റാറിലും സീരിയലിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് പരിചിതനായ അഖിലായിരുന്നു മീരയെ ഇന്റര്‍വ്യൂ ചെയ്തത്. ജെസിബി സ്റ്റുഡിയോസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇരുവരും വിശേഷങ്ങള്‍ പങ്കുവെച്ചത്. അഭിമുഖത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. വിഷ്ണുവിന്റെ സ്വഭാവത്തെക്കുറിച്ചും ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ചുമൊക്കെ മീര പറഞ്ഞിരുന്നു. ഇവരുടെ വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

7 ദിവസം
ദാമ്പത്യ ജീവിതം എങ്ങനെയുണ്ടെന്ന് ചോദിച്ചപ്പോള്‍ കുഴപ്പമില്ലെന്ന മറുപടിയായിരുന്നു വിഷ്ണു നല്‍കിയത്. ഇതേക്കുറിച്ച് പറഞ്ഞ് ചിരിച്ചപ്പോള്‍ വിഷ്ണു പറഞ്ഞത് ഇതാണെന്ന വിശദീകരണവുമായെത്തുകയായിരുന്നു മീര. കൊള്ളാം നന്നായിട്ടുണ്ട് എന്നതിന്‍രെ വേര്‍ഷനാണ് വിഷ്ണു പറഞ്ഞത്. സങ്കല്‍പ്പത്തെക്കുറിച്ച് പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ മേക്കപ്പ് അധികം ഇല്ലാത്ത ആളെയായിരുന്നു താന്‍ നോക്കിയതെന്നായിരുന്നു വിഷ്ണു പറഞ്ഞത്.

അങ്ങനെയാണോയെന്ന് അറിയില്ല
പരിചയപ്പെട്ടതിന് ശേഷമാണ് മീര സിംപിളാണെന്നും അങ്ങനെ മേക്കപ്പ് ഉപയോഗിക്കത്തില്ലെന്നും മനസ്സിലായത്. ഫിസിക്കലി ഇങ്ങനെയായിരിക്കണം എന്ന സങ്കല്‍പ്പമൊന്നുമുണ്ടായിരുന്നില്ല. വളരെ ഫ്രണ്ട്‌ലിയായി, ഫ്രണ്ടിനെപ്പോലെ ഇടപെടാന്‍ പറ്റുന്ന ഒരാളെയാണ് താന്‍ തേടിയതെന്നായിരുന്നു മീര പറഞ്ഞത്. ഞാന്‍ അങ്ങനെ ചേട്ടാ എന്നൊന്നും വിളിക്കാറില്ല. വിഷ്ണു എന്നാണ് വിളിക്കാറുള്ളത്.

അപ്പായെന്നാണ് വിളിക്കാറുള്ളത്
ഇവിടെ ഇപ്പോള്‍ എല്ലാവരും ഉള്ളതുകൊണ്ടാണ് അങ്ങനെയല്ലെങ്കില്‍ ഞാന്‍ അപ്പായെന്നാണ് വിളിക്കാറുള്ളത്. അച്ഛന്‍രെ എക്‌സ്റ്റെന്‍ഷനായിട്ടാണ് വിഷ്ണുവിനെ തോന്നിയിട്ടുള്ളത്. അച്ഛന്റെ അഭാവം വിഷ്ണു നികത്തുന്നുണ്ട്, അതോണ്ടാണ്. അല്ലെങ്കില്‍ എടാ പോടാ എന്നൊക്കെ വിളിക്കാറുണ്ട്. വിഷ്ണു എന്താണ് ചെയ്യുന്നതെന്നായിരുന്നു എല്ലാവരും ചോദിച്ചത്. തന്റെ ബിസിനസിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു വിഷ്ണു.

പ്രണയമുണ്ടായിരുന്നു
ലവ് കം അറേഞ്ച്ഡ് മാര്യേജാണ്. സോഷ്യല്‍ മീഡിയയില്‍ ഞങ്ങളുടെ ഫോട്ടോയ്ക്ക് കീഴിലായി പലരും പല കമന്റുകളായിരുന്നു ഇട്ടത്. ഇവന് ഇത് തന്നെ വേണമെന്നായിരുന്നു ചിലര്‍ പറഞ്ഞത്. വിഷ്ണു എന്തോ അപരാധം ചെയ്ത മട്ടിലായിരുന്നു പലരുടേയും കമന്റ്. ഞങ്ങളുടേത് ലവ് കം അറേഞ്ച്ഡ് മാര്യേജാണ്. ഞങ്ങള്‍ ഫോണില്‍ ആദ്യം ചാറ്റ് ചെയ്തിരുന്നു. പറ്റുമെന്ന് തോന്നിയപ്പോഴായിരുന്നു അതൊരു അറേഞ്ച്ഡ് മാര്യേജിലേക്ക് എത്തിയത്. ജാതകവും മറ്റ് കാര്യങ്ങളുമൊക്കെ നേരത്തെ നോക്കിയിരുന്നു.
Recommended Video

സെലിബ്രിറ്റി കല്യാണം
ജീവിതത്തിലെപ്പോഴെങ്കിലും ഒരു സെലിബ്രിറ്റിയെ കല്യാണം കഴിക്കുമെന്ന് കരുതിയോ എന്ന് ചോദിച്ചപ്പോള്‍ ഒരിക്കലുമില്ലെന്നായിരുന്നു വിഷ്ണു പറഞ്ഞത്. മാട്രിമോണിയല്‍ വഴിയാണ് മീരയെ ആദ്യമായി കണ്ടത്. ടിവിയില്‍ കണ്ടിട്ടില്ല. ചേട്ടത്തി കണ്ടിട്ടുണ്ട്. സുഹൃത്തുക്കളോട് പറഞ്ഞപ്പോള്‍ ഇത് ഫേക്കാണെന്നെന്നായിരുന്നു പറഞ്ഞത്. അവരാണ് മീരയുടെ പരിപാടിയെക്കുറിച്ച് പറഞ്ഞത്. തള്ളുകയാണോയെന്നായിരുന്നു തുടക്കത്തിലെ സംശയം.

പ്രയാസമായിരുന്നു
കോമഡി സ്റ്റാര്‍സോ തന്നെയോ ഇതുവരെ കണ്ടിട്ടില്ലെന്ന് കേട്ടപ്പോള്‍ തന്റെ അച്ഛനും അമ്മയ്ക്കും വരെ അത് വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് മീര പറയുന്നു. ഇവന്‍ പാകിസ്ഥാന്‍കാരനാണെന്ന് തോന്നുന്നുവെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ ആരോ ഇതേക്കുറിച്ച് കമന്റിട്ടത്. 8 വര്‍ഷമായിട്ട് ഇവരാരും കണ്ടിട്ടില്ല. വീട്ടില്‍ ടിവി അങ്ങനെ ഉപയോഗിക്കുന്നത് കുറവാണ്. അച്ഛനും അമ്മയും കണ്ടിട്ടില്ല. ഇവര് കുറച്ചൂടെ ഡിവോഷണല്‍ ടൈപ്പാണ്.

പെണ്ണുകാണല്‍
മീര ചായയും കൊണ്ടൊന്നും വന്നിരുന്നില്ല. ഇച്ചിരി ഷൈയായിരുന്നു. ഇത്രയും പേരുള്ള അവാര്‍ഡ് നൈറ്റൊക്കെ കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും പെണ്ണുകാണലിന്റെ തന്ന് താന്‍ നല്ല ടെന്‍ഷനിലായിരുന്നുവെന്ന് മീര പറയുന്നു. അന്ന് എണീറ്റപ്പോള്‍ മുതല്‍ ചങ്കിടിപ്പായിരുന്നു. വിഷ്ണുവും കുടുംബവും വരുന്നു. ആദ്യമായി കാണുന്നു. ചായ ഞാന്‍ കൊടുക്കുന്നില്ലെന്ന് ആദ്യമേ തീരുമാനിച്ചതായിരുന്നു. വിറയല് കാരണം കൈയ്യിന്ന് ഗ്ലാസ് പോയാല്‍ എല്ലാം തീര്‍ന്നു.

ചായ കുടിച്ച പാട്
ചായ ഡൈനിംഗ് ടേബിളില്‍ എടുത്ത് വെച്ച് വിഷ്ണു വന്ന് കുടിച്ചാല്‍ മതിയെന്ന് പറഞ്ഞിരുന്നു വീട്ടുകാരോട്. ചായയും കോഫിയുമൊന്നും കുടിക്കാത്തയാളാണ് വിഷ്ണു. വിഷ്ണു വന്നപ്പോള്‍ കുടിച്ചോ, കുടിച്ചാലേ ഇത് നടക്കത്തൂള്ളൂയെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു ഞാന്‍. വിഷ്ണു കഷ്ടപ്പെട്ടിരുന്ന് കുടിക്കുകയായിരുന്നു. മുഴുവന്‍ കുടിക്കുന്നതിന് മുന്‍പ് അമ്മ വന്ന് പറഞ്ഞു കുഴപ്പമില്ല മോനേയെന്ന്.


Click it and Unblock the Notifications











