'വധുവിന്റെ ആന്റിയായിട്ടും എന്തൊരു ചെറുപ്പം'; സഹോദരിയുടെ മകളുടെ വിവാഹത്തിൽ തിളങ്ങി മീര, അതിഥിയായി ദിലീപ്!

മീര സോഷ്യൽമീഡിയയിൽ പങ്കുവെച്ച പുത്തൻ ചിത്രങ്ങൾക്ക് താഴെ തുടരെ തുടരെ സിനിമകൾ ചെയ്ത് മലയാളത്തിൽ സജീവമാകുവെന്ന ആവശ്യവും പ്രേക്ഷകർ മുന്നോട്ട് വെച്ചിട്ടുണ്ട്

ഒരു കാലത്ത് മലയാളത്തിൽ മീര ജാസ്മിൻ എന്ന നടിയെ കടത്തിവെട്ടാൻ മറ്റൊരു നടിയുണ്ടായിരുന്നില്ല. മലയാള ഫിലിം ഇൻഡസ്ട്രിയിൽ ഒരു കാലത്ത് അഭിനയം കൊണ്ട് വിസ്മയിപ്പിച്ച നടി കൂടിയായിരുന്നു മീര.

കസ്തൂരിമാൻ, പാഠം ഒന്ന് ഒരു വിലാപം, പെരുമഴക്കാലം, സ്വപനക്കൂട്, അച്ചുവിന്റെ അമ്മ, ഗ്രാമഫോൺ, ഒരേ കടൽ, കൽക്കട്ട ന്യൂസ്‌, വിനോദയാത്ര അങ്ങനെ ഒരുപിടി നല്ല സിനിമകൾ പ്രേക്ഷകർക്ക് മീര സമ്മാനിച്ചിട്ടുണ്ട്. അന്നും ഇന്നും മീരയെ ഇഷ്ടപ്പെടുന്ന നിരവധി സിനിമാപ്രേമികളുണ്ട്.

മലയാളത്തിലെ ഏറ്റവും അണ്ടറേറ്റഡായ നടിമാരുടെ ലിസ്റ്റ് എടുത്താൽ അതിൽ ആദ്യം വരുന്ന പേരുകളിൽ ഒന്ന് മീരാ ജാസ്മിന്റേതാണെന്നാണ് സിനിമാ പ്രേമികൾ പറയാറുള്ളത്. അന്യഭാഷകളിലേക്കുള്ള ചുവടുമാറ്റം വിവാഹം ഇവയൊക്കെ നടിയുടെ മലയാളത്തിലെ മുൻനിര നായിക എന്ന പദവിയെ ബാധിച്ചുവെന്നാണ് ആരാധകർ പറയുന്നത്.

മലയാള നടിമാരോട് എന്തെങ്കിലും കാര്യത്തെപ്പറ്റി അഭിപ്രായം ചോദിച്ചാൽ അവിടേയും ഇവിടേയും തൊടാതെ മറുപടി പറഞ്ഞിരുന്ന കാലത്ത് കൃത്യമായി നിലപാട് വ്യക്തിമാക്കിയിരുന്ന നടി കൂടിയാണ് മീര എന്നാണ് ആരാധകർ പറയുന്നത്.

വധുവിന്റെ ആന്റിയാണ്... എന്നിട്ടും എന്തൊരു ചെറുപ്പം

പ്രായം നാൽപ്പത്തിയൊന്നിനോട് അടുക്കുന്ന മീര ഇപ്പോൾ മോഡലിങിൽ സജീവമാണ്. മീരയുടെ സഹോദരിമാരും അഭിനയത്തിലേക്ക് എത്തിയിരുന്നു.

ഇപ്പോഴിത മീരയുടെ കുടുംബത്തിൽ നടന്ന ഒരു വിവാ​ഹത്തിന്റെ വിശേഷങ്ങളും ഇപ്പോഴും നഷ്ടപ്പെടാത്ത മീരയുടെ യുവത്വവുമാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്. മീര ജാസ്മിന്റെ സഹോദരി ജെനി സൂസന്റെ മകൾ മിഷല്ലെ ബിജോ അടുത്തിടെയാണ് വിവാഹിതയായത്. ബോബിനാണ് വരൻ.

സഹോദരിയുടെ മകളുടെ വിവാഹത്തിൽ തിളങ്ങി മീര

വിവാഹച്ചടങ്ങിലുടനീളം മീര ജാസ്മിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വെച്ച് നടത്തിയ റിസപ്ഷനിൽ നടൻ ദിലീപ് അടക്കമുള്ളവർ അതിഥികളായി എത്തി.

ചമയം ഇവന്റസിനായിരുന്നു നടത്തിപ്പ് ചുമതല. ഫൊട്ടോഗ്രഫി ചെയ്തത് ഷബീർ സെയ്ദാണ്. ടെലിവിഷന്‍ സീരിയലുകളിൽ സജീവമായിരുന്നു മീരയുടെ സഹോദരി ജെനി. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത സ്കൂൾ ബസ് എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

അതിഥിയായി ദിലീപ്

തിരുവല്ലയിലെ കുറ്റപ്പുഴ ഗ്രാമത്തിൽ ജോസഫിന്റെയും ഏലിയാമ്മയുടെയും മക്കളാണ് മീരയും ജെനിയും. ജോസഫിനും ഏലിയാമ്മയ്ക്കും അഞ്ച് മക്കളാണ്. മീരയ്ക്കും ജെനിക്കും ഒരു സഹോദരിയും രണ്ട് സഹോദരന്മാരുമുണ്ട്. സഹോദരി ജിബി സാറാ ജോസഫ്. മൂത്ത സഹോദരൻ ജോയ് മോൻ. രണ്ടാമത്തെ സഹോദരൻ ജോർജ്.

വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ മീരയുടെ സൗന്ദര്യമാണ് എല്ലാവരേയും ആകർഷിച്ചത്. ക്രീമും സ്വർണ്ണ നിറവും കലർന്ന സാരിയും അതിന് ഇണ‌ങ്ങുന്ന സിംപിൾ ആഭരണങ്ങളുമണിഞ്ഞ് അതീവ സുന്ദരിയായിട്ടാണ് മീര വിവാഹത്തിനെത്തിയത്.

മീരയുടെ ബോൾഡ് ഫോട്ടോഷൂട്ട്

വധുവിന്റെ ആന്റിയാണെന്ന് മീരയെ കണ്ടാൽ പറയില്ലെന്നും മീരയുടെ സഹോദരിയുടെ വിവാഹമാണെന്ന് തെറ്റിദ്ധരിച്ചുവെന്നുമെല്ലാമാണ് ആരാധകർ കുറിക്കുന്നത്. മീര സോഷ്യൽമീഡിയയിൽ പങ്കുവെച്ച പുത്തൻ ചിത്രങ്ങൾക്ക് താഴെ തുടരെ തുടരെ സിനിമകൾ ചെയ്ത് മലയാളത്തിൽ സജീവമാകുവെന്ന ആവശ്യവും പ്രേക്ഷകർ മുന്നോട്ട് വെച്ചിട്ടുണ്ട്.

മീരയുടെ ബോൾഡ് ഫോട്ടോഷൂട്ടിനും നിരവധി ആരാധകരാണുള്ളത്. ​മീരയുടെ അടുത്ത സുഹൃത്ത് കൂടിയാണ് നടൻ ദിലീപ്. ഇരുവരും ഒരുമിച്ച് നിരവധി സിനിമകൾ ചെയ്തിട്ടുണ്ട്.

മീരയുടെ പുതിയ സിനിമകൾ

മകളാണ് ഏറ്റവും അവസാനം മീര ജാസ്മിൻ അഭിനയിച്ച് റിലീസ് ചെയ്ത സിനിമ. ജയറാം നായകനായ ചിത്രം സത്യൻ അന്തിക്കാടാണ് സംവിധാനം ചെയ്തത്. മലയാളത്തിലും തമിഴിലുമായി നിരവധി പ്രോജക്ടുകളാണ് നടിയെ തേടിയെത്തുന്നത്.

എന്നാൽ മികച്ചൊരു പ്രോജക്ടിന് വേണ്ടി കാത്തിരിക്കുകയാണ് താരം. സൂത്രധാരൻ എന്ന മലയാള ചിത്രത്തിലൂടെയാണ് മീരാ ജാസ്മിൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

Read more about: meera jasmine
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X