ജീവിതത്തിൽ എന്നും സ്വകാര്യത, വിവാഹത്തിന് പിന്നാലെ സംഭവിച്ചതിനെക്കുറിച്ചും മൗനം; മീരയുടെ സമ്പത്ത് ഇത്രയും?
തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർക്കിടയിൽ എന്നും മീര ജാസ്മിന് സ്ഥാനമുണ്ട്. മീര ഒരു കാലഘട്ടത്തിൽ ചെയ്ത കഥാപാത്രങ്ങൾ അത്രത്തോളം ശ്രദ്ധിക്കപ്പെട്ടതാണ്. 2000 ത്തിന്റെ തുടക്ക വർഷങ്ങളിൽ വളരെ സെലക്ടീവായി സിനിമകൾ ചെയ്യുകയും മുൻനിരയിൽ തുടരുകയും ചെയ്ത മറ്റൊരു നടി മലയാളത്തിൽ ഇല്ല. തമിഴിലും തെലുങ്കിലും വലിയ അവസരങ്ങൾ മീരയെ തേടി വന്നു. സൂത്രധാരൻ എന്ന സിനിമയിലൂടെ തുടക്കം കുറിച്ച മീരയെ തേടി ഒന്നിന് പിറകെ ഒന്നായി സൂപ്പർഹിറ്റുകളെത്തി. അച്ചുവിന്റെ അമ്മ, സ്വപ്നക്കൂട്, രസതന്ത്രം തുടങ്ങിയ സിനിമകളെല്ലാം ഏറെ ജനപ്രതീ നേടി.
സിനിമാക്കഥ പോലെയാണ് മീരയുടെ ജീവിതം പലപ്പോഴും മുന്നോട്ട് പോയത്. തിരുവല്ലയിലെ യാഥാസ്ഥിതിക കുടുംബത്തിൽ ജനിച്ച് വളർന്ന മീര സിനിമ സ്വപ്നം കണ്ടിരുന്നില്ല. എന്നാൽ സിനിമാ ലോകം മീരയെ തേടി വന്നു. മകൾ അഭിനയിക്കുന്നതിനോട് മീരയുടെ പിതാവിന് കടുത്ത എതിർപ്പായിരുന്നു. പ്രശ്നകലുഷിതമായിരുന്നു ആ കാലഘട്ടം മീരയ്ക്ക്. ഒരിക്കൽ നടി പൊതുവേദിയിൽ കരയുക പോലുമുണ്ടായി.

വ്യക്തി ജീവിതത്തിലെ ദുഖങ്ങൾ മീരയെ കരിയറിലെ പ്രെെം ടെെമിൽ വല്ലാതെ അലട്ടിയിരുന്നു. സംവിധായകൻ സത്യൻ അന്തിക്കാടുൾപ്പെടെ ഇക്കാര്യം ഒരിക്കൽ സൂചിപ്പിച്ചിട്ടുണ്ട്. മീരയെക്കുറിച്ച് പല പ്രചരണങ്ങളും അക്കാലത്ത് വന്നിട്ടുണ്ട്. നടി അഹങ്കാരിയാണ്, മൂഡ് സ്വിംഗ്സ് ഉണ്ട്, സെറ്റിൽ നിന്ന് ഇറങ്ങിപ്പോകുന്നു എന്നെല്ലാമായിരുന്നു കഥകൾ. മോശമായി തന്നോട് പെരുമാറിയാൽ പ്രതികരിക്കുന്ന ആളാണ് താനെന്നാണ് ആരോപണങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ മീര പറഞ്ഞത്. സത്യൻ അന്തിക്കാട് ഉൾപ്പെടെയുള്ള സംവിധായകർ മീരയെ വെച്ച് ഒന്നിലേറെ സിനിമകൾ ചെയ്തിട്ടുണ്ട്.
2010 ന് ശേഷമാണ് മീരയ്ക്ക് കരിയറിൽ വീഴ്ച വരുന്നത്. പല സിനിമകളും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. വിവാദങ്ങൾ വിടാതെ പിന്തുടരുന്നു. ഒരു ഘട്ടത്തിൽ നടി ഇടവേളയെടുത്തു. വ്യക്തി ജീവിതത്തിലേക്ക് ശ്രദ്ധ നൽകാൻ തനിക്ക് ഈ സമയം ആവശ്യമായിരുന്നെന്നും ആരോഗ്യം പോലും നോക്കാതെ തുടരെ സിനിമകൾ ചെയ്തത് തന്നെ മാനസികമായി തളർത്തിയിരുന്നെന്നുമാണ് ഈ ഇടവേളയെക്കുറിച്ച് മീര പറഞ്ഞത്.

ഈ കാലഘട്ടത്തിലാണ് മീരയുടെ വിവാഹവും നടക്കുന്നത്. 2014 ലായിരുന്നു വിവാഹം. ദുബായിലെ ബിസനസുകാരനായ അനിൽ ജോണിനെയാണ് മീര വിവാഹം ചെയ്തത്. പൊലീസ് സംരക്ഷണത്തിലായിരുന്നു വിവാഹം. അനിൽ ജോണിന്റെ ആദ്യ ഭാര്യ ഭീഷണിപ്പെടുത്തിയതിനാലായിരുന്നു പൊലീസ് സംരക്ഷണം. എന്നാൽ പിന്നീട് ഈ വിവാഹം ഔദ്യോഗികമായി രജിസ്റ്റർ ചെയ്യാനായില്ലെന്നാണ് അന്ന് വന്ന റിപ്പോർട്ടുകൾ. ആദ്യം ബന്ധം പിരിഞ്ഞതിന് അനിൽ ജോൺ രേഖകൾ ഹാജരാക്കാത്തതാണ് ഇതിന് കാരണമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.
വിവാദങ്ങളോടൊന്നും പ്രതികരിക്കാൻ മീര തയ്യാറായില്ല. മീര ഇന്ന് വിവാഹിതയാണോ വിവാഹമോചിതയാണോ എന്ന് ആരാധകർക്ക് അറിയുകയുമില്ല. ദുബായിലാണ് മീര ഇന്നും താമസിക്കുന്നത്. സിനിമയിൽ സജീവമല്ലാതായപ്പോൾ മറ്റ് മേഖലകളിലേക്ക് മീര തിരിഞ്ഞിട്ടുണ്ട്. മീരയുടെ ജീവനോപാധി ഇന്ന് സിനിമയല്ലെന്നും ബിസിനസുണ്ടെന്നും ഒരിക്കൽ സംവിധായകൻ സത്യൻ അന്തിക്കാട് പറഞ്ഞിട്ടുണ്ട്.
60 കോടിയോളം ആസ്തി മീരയ്ക്കുണ്ടെന്നാണ് തമിഴ് മീഡിയകളിലെ റിപ്പോർട്ട്. തന്റെ ബിസിനസുകളെക്കുറിച്ച് മീര അഭിമുഖങ്ങളിലൊന്നും സംസാരിക്കാറില്ല. ഇന്ന് വീണ്ടും അഭിനയ രംഗത്ത് സജീവമായിക്കൊണ്ടിരിക്കുകയാണ് മീര. നയൻതാര നായികയായെത്തുന്ന പുതിയ ചിത്രം ടെസ്റ്റിൽ മീരയും അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications