മീരയെന്ന വ്യക്തിയുമായി എന്നെ താരതമ്യം ചെയ്യാൻ പറ്റില്ല, കാവ്യക്കും സ്വപ്നങ്ങളുണ്ടെന്ന് മീരയും; അന്ന് പറഞ്ഞത്
രണ്ടായിരത്തിന്റെ തുടക്ക വർഷങ്ങളിൽ മലയാള സിനിമാ രംഗത്ത് തിളങ്ങിയ നടിമാരാണ് കാവ്യ മാധവനും മീര ജാസ്മിനും. മീര ജാസ്മിനെക്കുറിച്ച് ഒരിക്കൽ കാവ്യ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മീരയും താനും തീർത്തും വ്യത്യസ്തരാണ് എന്നാണ് കാവ്യ ഒരിക്കൽ പറഞ്ഞത്. ആർട്ടിസ്റ്റെന്ന നിലയിൽ മീരയുമായി ഒരിക്കലും താൻ താരമത്യം ചെയ്ത് നോക്കിയിട്ടില്ലെന്നും കാവ്യ പറഞ്ഞു. മീര ജാസ്മിൻ എന്ന നടിയുമായോ വ്യക്തിയുമായോ ഒരു തരത്തിലും താരതമ്യം ചെയ്യാൻ പറ്റാത്ത ആളാണ് ഞാൻ.
എനിക്ക് മീരയെ അങ്ങനെ അടുത്തറിയില്ലെങ്കിലും ഒരു സിനിമയിൽ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. എല്ലാത്തിനോടും ഞങ്ങൾക്കുള്ള മനോഭാവം രണ്ട് തരത്തിലാണ് എന്നാണ് കാവ്യ പറഞ്ഞത്. കാവ്യയെക്കുറിച്ച് ഒരിക്കൽ മീരയും സംസാരിച്ചിട്ടുണ്ട്. പെരുമഴക്കാലം എന്ന സിനിമയിൽ കാവ്യയും മീരയും തുല്യ പ്രാധാന്യമുള്ള റോളുകളാണ് ചെയ്തത്. എന്നൽ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം കാവ്യക്കാണ് ലഭിച്ചത്. ഇതേക്കുറിച്ചാണ് മീര ജാസ്മിൻ ഒരിക്കൽ സംസാരിച്ചത്.

കാവ്യ നന്നായിട്ട് പെർഫോം ചെയ്തിട്ടായിരിക്കും കാവ്യക്ക് കിട്ടിയത്. കൂടെയുള്ള നടിക്ക് അവാർഡ് ലഭിച്ചതിൽ എനിക്ക് അഭിമാനമുണ്ട്. പടത്തിന് കിട്ടിയതും വലിയ കാര്യം. ഞാൻ അഭിനയിച്ച പടമാണല്ലോ. കാവ്യ അവാർഡിന് അർഹയാണ്. ഞാൻ മാത്രം എല്ലാ അവാർഡും വാങ്ങിക്കണമെന്ന് ഇല്ല. എല്ലാവരും കലാകാരൻമാരാണ്. എല്ലാവരും കഷ്ടപ്പെടുന്നു. എനിക്ക് എന്നെക്കുറിച്ചുള്ള സ്വപ്നം പോലെ അവർക്കും അവരെക്കുറിച്ച് സ്വപ്നങ്ങളുണ്ട് എന്ന് മീര ജാസ്മിൻ അന്ന് ചൂണ്ടിക്കാട്ടി. മനോരമ ന്യൂസിലെ അഭിമുഖ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മീര.


Click it and Unblock the Notifications