Don't Miss!
- News പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ ഇന്ന് പാലക്കാട്: വോട്ടർമാർക്കായി കരുതിവെച്ച വാഗ്ദാനം എന്ത്
- Lifestyle സ്ത്രീകളെ അപകടത്തിലാക്കും അണുബാധകള്‍: അറിയേണ്ടത് ഇതെല്ലാം
- Sports T20 World Cup 2024: രാഹുലിനെ തഴയും ? വന്‍ ട്വിസ്റ്റ്, ജിതേഷിനൊപ്പം സഞ്ജു ലോകകപ്പിന്, ഈ കാരണം
- Automobiles കേന്ദ്ര ഇവി പോളിസിയിൽ സന്തോഷം അറിയിച്ച് ബ്രാൻഡുകൾ, ടെസ്ല എത്താൻ ഇനി വൈകില്ല
- Technology രണ്ടെണ്ണം സൂപ്പറാണ്! ഇൻഫിനിക്സ് നോട്ട് 40 സീരീസ് ലോഞ്ച് ചെയ്തു
- Finance നിക്ഷേപത്തിന് ഉയർന്ന പലിശ വേണോ, നൽകാൻ പോസ്റ്റ് ഓഫീസ് റെഡിയാണ്, നോക്കുന്നോ
- Travel മലയാളികളേക്കാൾ പ്രിയം കർണ്ണാടകക്കാർക്ക്, കടലിനു നടുവിലെ കുളം!
ട്വന്റി20യില്‍ അഭിനയിക്കാത്തതിന് കാരണം ദിലീപ് അല്ല, വിഷമം തോന്നിയിരുന്നു എന്ന് മീര ജാസ്മിന്
മലയാള സിനിമാ സംഘടനയായ അമ്മയുടെ സാമ്പത്തിക പ്രതിസന്ധി തീര്‍ക്കാന്‍ ദിലീപ് ചുമതലയെടുത്ത് നിര്‍മിച്ച്, ജോഷിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് ട്വന്റി 20. മലയാളത്തിലെ ബഹുഭൂരിഭാഗം താരങ്ങളും ചിത്രത്തില്‍ അണിനിരന്നിട്ടുണ്ട്. ചെറുതെങ്കിലും പ്രാധാന്യമില്ലാത്ത രംഗത്ത് പോലും വന്നത് മുന്‍നിര താരങ്ങള്‍ തന്നെയാണ്. ഗാന രംഗത്ത് കൂടെ നയന്‍താര, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്, ജയസൂര്യ തുടങ്ങിയവരെ പോലുള്ള യുവ(അന്നത്തെ)താരങ്ങളും അഭിനയിച്ചു.
എന്നാല്‍ ആ സമയത്ത് മിന്നി നിന്നിരുന്ന മീര ജാസ്മിന്റെ അഭാവം എല്ലാവരും ശ്രദ്ധിച്ചിരുന്നു. താരസംഘടനയായ അമ്മയുമായുള്ള പ്രശ്നം കൊണ്ടാണ് മീര ജാസ്മിന് അഭിനയിക്കാതിരുന്നത്, ദിലീപ് മീരയെ മനപൂര്‍വ്വം ഒഴിവാക്കി എന്നൊക്കെയായിരുന്നു ഗോസിപ്പുകള്‍. എന്നാല്‍ അന്ന് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്താണെന്ന് പിന്നീടൊരു അഭിമുഖത്തില്‍ മീര വ്യക്തമാക്കിയിരുന്നു. ട്വന്റി 20 യില്‍ അഭിനയിക്കാതിരുന്നതിന്റെ കാരണം മീര ജാസ്മിന് തന്നെ പറയുന്ന ഒരു വീഡിയോ ക്ലിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്നു.
Recommended Video
ട്വന്റി20 യില്‍ അഭിനയിക്കാന്‍ പറ്റാത്തതില്‍ എനിക്ക് നല്ല വിഷമമുണ്ട്. ദിലീപേട്ടന് എന്റെ നല്ലൊരു സുഹൃത്താണ്. അദ്ദേഹം സംഘടിപ്പിച്ച സിനിമയില്‍ അഭിനയിക്കാന്‍ കഴിയാത്തത് വലിയ വിഷമം തന്നെയായിരുന്നു. പക്ഷെ എല്ലാവരും എന്നെ തെറ്റിദ്ധരിച്ചു. ഞാന്‍ മനപൂര്‍വ്വം ആ സിനിമ ചെയ്യാതിരുന്നതാണെന്നാണ് എല്ലാവരും കരുതിയത്- മീര ജാസ്മിന് പറഞ്ഞു തുടങ്ങി.
ദിലീപേട്ടന് ആദ്യം ഡിസംബറില്‍ എന്നോട് ഡേറ്റ് ചോദിച്ചു. പിന്നെ അത് മാറി ജനുവരിയില്‍ ആയി. പിന്നെ ഫെബ്രുവരിയില്‍ ആയി. പക്ഷെ അത് അദ്ദേഹം അറിഞ്ഞുകൊണ്ടായിരുന്നില്ല. ഒരുപാട് മുന്‍നിര താരങ്ങളും അഭിനയിക്കുന്ന സിനിമയായതുകൊണ്ട് ഡേറ്റിന്റെ കാര്യം വലിയ പ്രശ്നം തന്നെയായിരുന്നു. ഒരു ഏപ്രില്‍ മാസമൊക്കെ ആയപ്പോഴേക്കും ഞാന്‍ പുതിയ തെലുങ്ക് ചിത്രത്തിന്റെ തിരക്കിലായിരുന്നു.
ട്വന്റി20 യിലേക്ക് എന്നെ വിളിക്കുമ്പോള്‍ ഞാന്‍ ആ തെലുങ്ക് ചിത്രത്തിന്റെ തിരക്കിലായിരുന്നു. അവര്‍ക്ക് ആ സിനിമ പെട്ടന്ന് റിലീസ് ചെയ്യണം എന്ന ആവശ്യമുണ്ടായിരുന്നു. ഇവിടെ നിന്നും വിളി. സമ്മര്‍ദ്ദം സഹിക്കാതെ ട്വന്റി20 ഉപേക്ഷിക്കേണ്ടി വന്നു. അതിന് ശേഷം സിനിമയില്‍ നിന്ന് തന്നെ ബാന്‍ ചെയ്തു എന്നൊക്കെയുള്ളത് തെറ്റായ വാര്‍ത്തയാണെന്ന് മീര ജാസ്മിന് വ്യക്തമാക്കി.
-
'കുറച്ച് ക്രിഞ്ചൊക്കെ ആളുകള്‍ക്ക് ഇഷ്ടമാവും'; സുലൈഖ മന്‍സിലിലെ ആ സീന്‍ ചെമ്പന്‍ ചേട്ടന്റെ ഐഡിയ !
-
ദിലീപേട്ടന് പിടിക്കാന്‍ പറ്റിയില്ല, തെങ്ങിന് മുകളില്‍ നിന്നും താഴേക്ക് വീണു! ജോക്കര്‍ സിനിമയെ കുറിച്ച് പക്രു
-
അഭിഷേക് ഞങ്ങളെ മരത്തിൽ കെട്ടിയിട്ടു; എന്റെ അമ്മയ്ക്ക് പിറക്കാതെ പോയ മകൾ; ശ്വേതയെക്കുറിച്ച് കരൺ