ഇവിടേയ്ക്ക് വരുമ്പോൾ വീട്ടിലേക്ക് തിരിച്ചു വന്നത് പോലെയാണ്, തമാശ കേട്ട് ചിരിച്ച് മീര ജാസ്മിൻ

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയാണ് മീര ജാസ്മിന്‍. ദിലീപിന്റെ സൂത്രധാരൻ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ മീര ചെറിയ സമയം കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. പിന്നീട് താരത്തെ തേടി ഒരുപിടി നല്ല ചിത്രങ്ങളായിരുന്നു എത്തിയത്. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ ശ്രദ്ധ നേടാനും മീരയ്ക്ക് കഴിഞ്ഞിരുന്നു. മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും നടി ഒരു കാലത്ത് സജീവമായിരുന്നു. അന്യഭാഷ സിനിമ മേഖലയിലും മീര തന്റേതായ സ്ഥാനം ഉറപ്പിച്ചിരുന്നു.

meera jasmin

എകദേശം ഒരു 2015 വരെ മീര ജാസ്മിന്‍ സിനിമയിൽ സജീവമായിരുന്നു. പിന്നീട് അഭിനയത്തിന് ചെറിയ ഇടവേള എടുക്കുകയായിരുന്നു. വിവാഹശേഷം സിനിമയിൽ നിന്ന് ഇടവേള എടുത്ത താരം ഇപ്പോൾ മടങ്ങി എത്തിയിരിക്കുകയാണ്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന മകൾ എന്ന് ചിത്രത്തിലൂടെയാണ് തിരിച്ച് വരുന്നത്. ജയറാം ആണ് നായകൻ.

രണ്ടാം വരവിൽ സോഷ്യൽ മീഡിയയിലും സജീവമാണ് മീര. പുതിയതായി ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. പുതിയ സിനിമയലെ ചിത്രം പോസ്റ്റ് ചെയ്തു കൊണ്ടാണ് ഇൻസ്റ്റഗ്രാമിൽ സാന്നിധ്യം അറിയിച്ചത്. നിമിഷനേരം കൊണ്ട് തന്നെ ചിത്രം വൈറലാവുകയും ചെയ്തിരുന്നു. ''വിശേഷങ്ങളും ഓര്‍മ്മകളുമായി എല്ലാവരോടും വീണ്ടും അടുക്കാനും പുതിയ തുടക്കങ്ങളെ ചേര്‍ത്തുപിടിക്കാനുമാണ് തന്റെ വരവെന്ന്'' കുറിച്ച് കൊണ്ടാണ് ആദ്യ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് മീര പങ്കുവെച്ച പുതിയ ലൊക്കേഷൻ വീഡിയോയാണ്. മീരയ്ക്കൊപ്പം ജയറാം, സത്യൻ അന്തിക്കാട്, മകൻ അനൂപ് സത്യൻ എന്നിവരും വീഡിയോയിലുണ്ട്. '' സത്യനങ്കിളിന്റെ ലൊക്കേഷനിലെ ഇടവേളകള്‍ എപ്പോഴും മനോഹരമാണ്. വീട്ടിലേക്ക് തിരിച്ചുവരുന്നത് പോലെയാണ് മകള്‍ ലൊക്കേഷനിലേക്ക് വരുമ്പോള്‍ തനിക്ക് അനുഭവപ്പെട്ടതെന്നുമായിരുന്നു എന്ന് കുറിച്ച് കൊണ്ടാണ് വീഡിയോ പങ്കുവെച്ചത്. നടിയുടെ കുറിപ്പും വാക്കും സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്.

മകൾ എന്നാണ് സത്യൻ അന്തിക്കാടിന്റെ പുതിയ ചിത്രത്തിന്റെ പേര്. സാധാരണ പോലെ തന്നെ വൈകി തന്നെയാണ് പേര് പുറത്ത് വിട്ടിരിക്കുന്നത്. സിനിമയ്ക്ക് പേരിടാൻ വൈകുന്നതിന്റെ കാരണവും സംവിധായകൻ വെളിപ്പെടുത്തിയിരുന്നു. സിനിമയുടെ പേര് പങ്കുവെയ്ക്കവെയാണ് ഇക്കാര്യം പറഞ്ഞത്. '' പുതിയ സിനിമയുടെ ചിത്രീകരണം പൂർത്തിയാകാറായി. ഇത് വരെ പേരിട്ടില്ലേ എന്ന് പലരും ചോദിച്ചു തുടങ്ങി. പൊതുവെ വൈകി പേരിടുന്നതാണ് എന്റെയൊരു പതിവ്. അത് മനഃപൂർവ്വമാണെന്ന് ചിലരൊക്കെ പറയാറുണ്ട്. മനസ്സിനിണങ്ങിയ ഒരു പേര് കണ്ടെത്താനുള്ള ശ്രമം സിനിമയെപ്പറ്റി ആലോചിക്കുമ്പോൾ തന്നെ തുടങ്ങുന്നു എന്നതാണ് വാസ്തവം. അത് തെളിഞ്ഞു വരാൻ ഒരു സമയമുണ്ട്. ഇപ്പോൾ പുതിയ സിനിമയുടെ പേര് മനസ്സിൽ തെളിഞ്ഞിരിക്കുന്നു."മകൾ". എന്നാണ് പേര് പങ്കുവെച്ച് കൊണ്ട് സത്യൻ അന്തിക്കാട് കുറിച്ചത്.

സംവിധാകൻ സത്യൻ അന്തിക്കാട് തന്നെയാണ് മീരയുടെ മടങ്ങി വരവ് പ്രേക്ഷകരെ അറിയിച്ചത്.വിജയദശമി ദിനത്തിലാണ് മീര രണ്ടാമതും ക്യാമറയ്ക്ക് മുന്നിൽ എത്തിയത്. സത്യൻ അന്തിക്കാടിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു. '' വിജയദശമി ദിനത്തിൽ മീര ജാസ്മിൻ വീണ്ടും ക്യാമറക്കു മുന്നിലെത്തി. പറഞ്ഞറിയിക്കാനാവാത്ത ആഹ്ലാദമാണ് സെറ്റിലാകെ. എത്രയെത്ര ഓർമ്മകളാണ്. രസതന്ത്രത്തിൽ ആൺകുട്ടിയായി വന്ന 'കൺമണി'. അമ്മയെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്തിയ 'അച്ചു'. ഒരു കിലോ അരിക്കെന്താണ് വിലയെന്ന് ചോദിച്ച് വിനോദയാത്രയിലെ ദിലീപിനെ ഉത്തരം മുട്ടിച്ച മിടുക്കി. മീര ഇവിടെ ജൂലിയറ്റാണ്. കൂടെ ജയറാമും, ദേവികയും, ഇന്നസെന്റും, സിദ്ദിഖും, കെ പി എ സി ലളിതയും, ശ്രീനിവാസനുമൊക്കെയുണ്ട്. കേരളത്തിലെ തിയ്യേറ്ററുകളിലൂടെത്തന്നെ ഞങ്ങളിവരെ പ്രേക്ഷകരുടെ മുന്നിലേക്കെത്തിക്കാനുള്ള ഒരുക്കത്തിലാണ്. എന്നായിരുന്നു സംവിധായകൻ അന്ന പറഞ്ഞത്. സത്യൻ അന്തിക്കാടി‌ന്റെ ഹിറ്റ് നായികമാരിൽ ഒരാളാണ് മീര ജാസ്മിൻ. ആദ്യത്തെ പോലെ തന്നെ എല്ലാവരുടേയും പിന്തുണ ഉണ്ടാവണമെന്ന് മീരയും പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X