പ്രശ്നങ്ങൾക്കിടയിലും സമ്പത്ത് കളയാതെ മീര ബുദ്ധിപരമായി നീങ്ങി; നവ്യയും കാവ്യയും വരുമാന ശ്രോതസ്സ് മാറ്റി

മലയാള സിനിമാ രം​ഗത്ത് ഒരു കാലത്ത് ഏറ്റവും തിരക്കേറിയ നായിക നടിമാരായിരുന്നു മീര ജാസ്മിനും കാവ്യ മാധവനും നവ്യ നായരും. പ്രേക്ഷക മനസിൽ സ്ഥിര സ്ഥാനം നേടിയ അവസാന ജനറേഷനിലെ നായിക നടിമാരാണ് ഇവരെന്ന് സിനിമാ ലോകം പറയുന്നു. മൂവർക്കും ശേഷം വന്ന ന‌ടിമാരിൽ പലരും വലിയ ചലനമുണ്ടാക്കാനാകാതെ കുറച്ച് സിനിമകൾ ചെയ്ത് കരിയറിൽ നിന്ന് അകന്നു. 2000 ത്തിന്റെ തുടക്ക വർഷങ്ങളിൽ മലയാളത്തിൽ സജീവമായിരുന്നു കാവ്യയും നവ്യയും മീരയും.

2010 ന് ശേഷമാണ് ഇവർ സിനിമാ ലോകത്ത് നിന്നും അകന്ന് തുടങ്ങിയത്. 2010 ലാണ് നവ്യ വിവാഹിതയാകുന്നതും ഇടവേളയെടുക്കുന്നതും. മീരയുടെ ​ഗ്രാഫിൽ ഈ കാലയളവിൽ ഇടിവ് സംഭവിച്ചു. നടി സിനിമാ രം​ഗത്ത് സജീവമല്ലാതായി. കാവ്യക്ക് അവസരങ്ങൾ കുറഞ്ഞെങ്കിലും വലിയ സിനിമകളുടെ ഭാ​ഗമാകാൻ നടിക്ക് സാധിച്ചു.

Meera Jasmine  Kavya Madhavan  Navya Nair

ഇന്ന് നവ്യയും മീരയും സിനിമാ രം​ഗത്തേക്ക് തിരിച്ചെത്തി സജീവമാണ്. കാവ്യ 2016 ന് ശേഷം അഭിനയിച്ചിട്ടില്ല. സിനിമയല്ല ഇന്ന് പ്രധാനമായും മൂവരുടെയും വരുമാന മാർ​ഗം. മൂന്ന് പേരും മൂന്ന് മേഖലകളിൽ കഴിവ് തെളിയിച്ചു. അഭിനയത്തോടൊപ്പം നൃത്തവും നവ്യയുടെ കരിയറാണ്. നൃത്ത വിദ്യാലയവും നവ്യക്കുണ്ട്. മാതം​ഗി എന്ന നവ്യയുടെ നൃത്ത വിദ്യാലയത്തിൽ നിരവധി കുട്ടികൾ പഠിക്കുന്നുണ്ട്. ഒരുപാട് വേദികളിൽ നവ്യയിന്ന് നൃത്തം ചെയ്യുന്നുമുണ്ട്.

തിരക്ക് പിടിച്ച് നവ്യ ഇന്ന് സിനിമകൾ ചെയ്യുന്നില്ല. അടുത്തിടെയാണ് നടി യൂട്യൂബ് ചാനൽ തുടങ്ങിയത്. മറുവശത്ത് മീര സിനിമകളിൽ നിന്ന് അകന്ന് തുടങ്ങിയ കാലത്തേ വരുമാന ശ്രോതസ് മാറ്റി. ദുബായിലാണ് വർഷങ്ങളായി മീര താമസിക്കുന്നത്. ഇൻവെസ്റ്റ്മെന്റിലേക്കും ട്രേഡിം​ഗിലേക്കും നടി തിരിഞ്ഞു. മീരയുടെ ജീവിത ഉപാധി ഇന്ന് സിനിമയല്ല, മീര വലിയൊരു ബിസിനസുമായി ബന്ധപ്പെട്ട് ജീവിക്കുകയാണെന്ന് സംവിധായകൻ സത്യൻ അന്തിക്കാട് ഒരിക്കൽ പറയുകയുണ്ടായി.

Meera Jasmine  Kavya Madhavan  Navya Nair

നവ്യയെയും കാവ്യയെയും അപേക്ഷിച്ച് കൂടുതൽ തിരക്കേറിയ നടി മീരയായിരുന്നു. മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം ഒരേ പോലെ ജനപ്രീതി ലഭിച്ച നടി. വലിയ തുക മീരയ്ക്ക് അക്കാലത്ത് പ്രതിഫലമായി ലഭിച്ചിട്ടുണ്ട്. ഇൻവെസ്റ്റ്മെന്റുകൾക്കും ബിസിനസുകൾക്കും സിനിമയിലെ സമ്പാദ്യം മീരയ്ക്ക് ഉപകരിച്ചു. സിനിമകളിൽ സജീവമായിരുന്ന കാലത്തേക്കാൾ 'ലാവിഷ്' ജീവിതമാണ് ഇന്ന് മീരയ്ക്ക്. ഇന്ന് സിനിമകളും ഇടയ്ക്ക് ചെയ്യുന്നു. വിവാദ​ങ്ങൾ വേട്ടയാടിയ സിനിമാ ലോകത്ത് അടിപതറാതെ മീര കൃത്യമായ നീക്കങ്ങളിലൂടെ സമ്പത്ത് നിലനിർത്തി.

വിലക്കും ആരോപണങ്ങളുമെല്ലാം കാരണം മീര തുടരെ വിവാ​​ദങ്ങളിലായിരുന്നു ഒരു കാലത്ത്. എന്നാൽ കരിയറിലെ തിരിച്ചടികൾ തന്റെ ജീവിതത്തെ ബാധിക്കാതിരിക്കാൻ മീര ശ്രദ്ധിച്ചു. സിനിമകൾ കുറച്ച് തുടങ്ങിയ കാലത്ത് തന്നെ കാവ്യ ലക്ഷ്യ എന്ന തന്റെ വസ്ത്ര സ്ഥാപനം തുടങ്ങിയിട്ടുണ്ട്. നടിയുടെ പിതാവ് നേരത്തെ വസ്ത്ര വ്യാപാരത്തിൽ പരിചയ സമ്പന്നനാണ്. ഇന്ന് കാവ്യയുടെ സ്ഥാപനം കേരളത്തിൽ അറിയപ്പെടുന്ന ബ്രാൻഡാണ്. കാവ്യ ധരിക്കുന്ന വസ്ത്രങ്ങളിൽ മിക്കതും ലക്ഷ്യയുടേതാണ്. ഇത് ഈ ബ്രാൻഡിലേക്ക് കൂടുതൽ ജനശ്രദ്ധ ലഭിക്കാൻ സഹായിക്കുന്നു. സിനിമാ രം​ഗത്തേക്ക് തിരിച്ച് വരാൻ കാവ്യ തയ്യാറായിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X