എനിക്ക് സമാധാനം പറയേണ്ടത് ഒരാളോട് മാത്രം, സിനിമാ രംഗം ഞാൻ വെറുത്തതിന് കാരണം: മീര ജാസ്മിൻ പറഞ്ഞത്
രണ്ടായിരത്തിന്റെ തുടക്ക വർഷങ്ങളിൽ മോളിവുഡിലെ ഏറ്റവും പ്രിയങ്കരിയായ നടിയായിരുന്നു മീര ജാസ്മിൻ. ശ്രദ്ധേയ വേഷങ്ങൾ, ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ തുടങ്ങിയവ മീരയുടെ യശസുയർത്തി. എന്നാൽ വിവാദങ്ങൾ മീരയെ വിടാതെ പിന്തുടർന്നിരുന്നു. മലയാളത്തിൽ മീരയെ പോലെ വിവാദങ്ങളിലകപ്പെട്ട നായിക നടിമാർ വിരളമാണ്. ഒരു ഘട്ടത്തിൽ സിനിമാ രംഗത്ത് നിന്നും അകന്ന മീര ജാസ്മിൻ വീണ്ടും സിനിമകൾ ചെയ്യാൻ തുടങ്ങിയിട്ട് കുറച്ച് വർഷങ്ങളേ ആയിട്ടുള്ളൂ.
തന്നെക്കുറിച്ച് വന്ന ഗോസിപ്പുകളെക്കുറിച്ച് ഒരിക്കൽ മീര പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. തിരുവല്ലയിലെ ഒരു യാഥാസ്ഥിതിക കുടുംബത്തിൽ നിന്ന് വന്ന കുട്ടിയാണ് ഞാൻ. പള്ളിയിൽ പോകുകയും വരികയും ചെയ്യുന്ന ആൾ. പെട്ടെന്ന് സിനിമയിലേക്ക് എനിക്ക് അവസരം വന്നു. വളരെ എക്സെെറ്റഡായിരുന്നു. രണ്ട് മൂന്ന് സിനിമ കഴിഞ്ഞ് ഡോക്ടറാകണമെന്നൊക്കെ പറഞ്ഞാണ് വന്നത്. പിന്നെ സിനിമ ഇഷ്‌ടപ്പെട്ടു. ഈ രംഗത്ത് നിന്ന് കഴിഞ്ഞ ശേഷം ഗോസിപ്പുകളും മറ്റും വന്ന ഒരു ഘട്ടമുണ്ടായിരുന്നു. ഒരു പോയിന്റ് കഴിഞ്ഞപ്പോൾ ഈ സ്ഥലം ഞാൻ വെറുക്കാൻ തുടങ്ങി. ആർട്ട് എനിക്ക് ഇഷ്ടമാണ്.

പക്ഷെ ആർട്ട് നിലനിൽക്കുന്ന ഈ സ്ഥലം എനിക്കിഷ്ടമല്ല. ആർട്ടിനെ ഞാൻ സ്നേഹിക്കുന്നു. എന്റെ എല്ലാമാണത്. പക്ഷെ അത് നിലനിൽക്കുന്ന ഈ ഇടത്തിൽ ഞാൻ കംഫർട്ടബിൾ അല്ല. ജെനുവിനല്ലാതെ സംസാരിക്കാൻ എനിക്ക് പറ്റില്ല. ഫേക്കായ ഒരു സിറ്റുവേഷൻ തന്നിട്ട് ഞാൻ അഭിനയിച്ചാൽ വൃത്തികെട്ട നടിയായിരിക്കും ഞാൻ. ബോറടിപ്പിച്ച് കുളമാക്കി കയ്യിൽ തരും. എനിക്ക് കണക്ട് ചെയ്യാൻ പറ്റുന്ന സിറ്റുവേഷനോ സീനോ ഡയലോഗോ സോങോ എന്ത് വേണമെങ്കിലും എനിക്ക് ചെയ്യാൻ പറ്റും. അല്ലെങ്കിൽ എനിക്ക് വളരെ ബുദ്ധിമുട്ടാണ്, മീര ജാസ്മിൻ പറഞ്ഞതിങ്ങനെ.
ഉറങ്ങുന്നതിന് മുമ്പ് ഒരു വ്യക്തിയോട് സമാധാനം പറഞ്ഞിട്ട് എനിക്കുറങ്ങണം. അത് എന്റെ മനസാക്ഷിയാണ്. ഇന്നേ വരെ എന്റെ മനസാക്ഷിക്ക് എതിരായി ഒരു കാര്യവും ഞാൻ ചെയ്തിട്ടില്ല. ആരെയും വേദനിപ്പിച്ചിട്ടില്ല. എനിക്ക് വേണമെന്ന് വെച്ച് ആരെയും വേദനിപ്പിക്കാൻ ഇഷ്ടമല്ല എന്നും മീര ജാസ്മിൻ പറഞ്ഞു. കെെരളി ടിവിയിൽ സംസാരിക്കുകയായിരുന്നു അന്ന് നടി.

ഗോസിപ്പുകൾ വരാൻ കാരണം ചിലരുടെ താൽപര്യങ്ങൾക്ക് താൻ വഴങ്ങാത്തതാണെന്നും മീര ജാസ്മിൻ പറഞ്ഞിട്ടുണ്ട്. അവരുടെ ഉദ്ദേശങ്ങൾക്കനുസരിച്ച് ഞാൻ നിൽക്കാതെ വരുമ്പോൾ പറഞ്ഞ് പ്രചരിപ്പിക്കുന്ന കാര്യങ്ങളാണ്. ഒരിക്കലും അങ്ങനെ അച്ചടക്കം പാലിക്കാത്ത കുട്ടിയല്ല ഞാൻ. അച്ചടക്കക്കോടെയാണ് എന്നെ എന്റെ പാരന്റ്സ് വളർത്തിയത്. പിന്നെ എന്നോട് മോശമായി പെരുമാറിയാൽ ഞാൻ റിയാക്ട് ചെയ്യും. അപ്പോൾ പാവമായി നിൽക്കുന്ന ആളല്ല. അവർക്കിട്ട് തട്ടിക്കളിക്കാനുള്ള പന്ത് അല്ല ഞാനെന്നും മീര ജാസ്മിൻ പറഞ്ഞു. ആരാണ് മീര ജാസ്മിനെ കരിയറിൽ ശല്യപ്പെടുത്താൻ ശ്രമിച്ചതെന്ന് ഇപ്പോഴും വ്യക്തമല്ല.
മീര ജാസ്മിൻ സെറ്റിൽ കൃത്യസമയത്ത് വരുന്നില്ല, ഇറങ്ങിപ്പോകുന്നു, ദേഷ്യപ്പെടുന്നു തുടങ്ങിയ ആരോപണങ്ങളാണ് ഒരു കാലത്ത് നടിക്കെതിരെ രംഗത്ത് വന്നത്. സീനിയർ നടിമാരിൽ നിന്നും ചില സംവിധായകരിൽ നിന്നും മോശം പെരുമാറ്റം ഉണ്ടായിട്ടുണ്ടെന്ന് മീര ജാസ്മിൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. സൂത്രധാരൻ എന്ന സിനിമയിലൂടെയാണ് മീര ജാസ്മിൻ അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. സ്വപ്നക്കൂട്, ഗ്രാമഫോൺ, കസ്തൂരിമാൻ, രസതന്ത്രം, അച്ചുവിന്റെ അമ്മ, ഒരേ കടൽ തുടങ്ങിയവയാണ് മീരയുടെ ശ്രദ്ധേയ മലയാള സിനിമകൾ.


Click it and Unblock the Notifications