'ലാലേട്ടനെപ്പോലെ ഒരാളെ വിവാ​ഹം കഴിക്കാൻ ആ​ഗ്രഹിച്ചിരുന്നു, വിനീതിനെ കാണുമ്പോൾ ഞാൻ അത് ചോദിക്കും'; മീര ജാസ്മിൻ!

കത്തി നിന്ന സമയത്ത് സിനിമയിൽ നിന്നും പോയ നടിയാണ് മീര ജാസ്മിൻ. താരം തിരിച്ചുവരണമെന്ന് എല്ലാ പ്രേക്ഷകരും ഒരുപോലെ കൊതിച്ചിരുന്നു. അഭിനയം കൊണ്ട് പലപ്പോഴും ഞെട്ടിച്ച നടിയാണ് മീര ജാസ്മിൻ. പലപ്പോഴും മീര ചെയ്ത പല റോളുകളും മറ്റാര് ചെയ്താലും അത്രത്തോളം നന്നാവില്ലെന്ന് തോന്നിയിട്ടുണ്ട്. ചെയ്യുന്നത് ഏത് തരം റോളാണെങ്കിലും മീര മാക്സിമം കൊടുക്കുമെന്നത് ഉറപ്പാണ്.

അതുകൊണ്ട് തന്നെയാണ് നീണ്ട ഇടവേളകൾ എടുത്ത് മീര സിനിമകൾ ചെയ്താലും കാണാൻ പ്രേക്ഷകർ തിയേറ്ററിലേക്ക് എത്തുന്നത്. മകൾ സിനിമയാണ് ഏറ്റവും അവസാനം മീര നായികയായി തിയേറ്ററുകളിലെത്തിയ സിനിമ. ഇനി സിനിമയിൽ സജീവമായി ഉണ്ടാകുമെന്നത് മകൾ സിനിമയുടെ പ്രമോഷന് എത്തിയപ്പോൾ‌ മീര പറഞ്ഞിരുന്നു.

Meera Jasmine, mohanlal

ആ വാക്ക് നിറവേറ്റുന്ന തരത്തിൽ തുടരെ തുടരെ സിനിമകൾ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് മീര ജാസ്മിൻ. അക്കൂട്ടത്തിൽ മീര നായിക വേഷം ചെയ്ത് നരേൻ നായകനായ ക്വീൻ എലിസബത്ത് റിലീസിന് തയ്യാറെടുക്കുകയാണ്. ഡിസംബർ 29ന് റിലീസ് ചെയ്യുന്ന സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി ജിഞ്ചർ മീ‍ഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ മീര പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.

ധ്യാൻ ശ്രീനിവാസന്റെ വൈറൽ‌ അഭിമുഖത്തെ കുറിച്ചും മീര പുതിയ അഭിമുഖത്തിൽ സംസാരിച്ചു. കുട്ടിക്കാലത്ത് നൽകിയൊരു അഭിമുഖത്തിൽ തങ്ങള്‍ക്കിഷ്ടപ്പെട്ട നായികമാരെ കുറിച്ച് മനസ് തുറന്നിരുന്നു വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും. നായികമാരെ കുറിച്ച് തുറന്ന് പറയുന്ന ധ്യാനിന്‍റെ സംസാരം ചിരി പടര്‍ത്തിയിരുന്നു.

ഇഷ്ടമുള്ള നടിമാര്‍ ശോഭനയും നവ്യ നായരും ആയിരുന്നു. ഇപ്പോള്‍ അങ്ങനൊന്നുമില്ല. വെള്ളിത്തിരയിൽ പൃഥ്വിരാജിനൊപ്പമുള്ള ചില പോസ്റ്ററുകൾ കണ്ടതോടെ നവ്യയോടുള്ള ഇഷ്ടം പോയി. വെള്ളിത്തിര കണ്ടപ്പോള്‍ പൃഥ്വിരാജ് വളരെ ലക്കിയാണെന്ന് തോന്നിയിട്ടുണ്ട് എന്നുമാണ് കുഞ്ഞ് ധ്യാൻ വൈറലായ പഴയ വീഡിയോയിൽ പറഞ്ഞത്. നിനക്ക് നവ്യയെ കല്യാണം കഴിക്കണമെന്നുണ്ടായിരുന്നോ? എന്ന ശ്രീനിവാസന്‍റെ ചോദ്യത്തിന് ഉണ്ടായിരുന്നു.

ഇപ്പോൾ ഇല്ല എന്നാണ് ധ്യാൻ മറുപടി നൽകിയത്. ചേട്ടന് നടി മീരാ ജാസ്മിനെ വലിയ ഇഷ്ടമായിരുന്നുവെന്നും ഏട്ടത്തിയമ്മയായി മീരാ ജാസ്മിൻ വരുന്നതിൽ നിനക്കെന്തേലും പ്രശ്നമുണ്ടോയെന്ന് ചേട്ടൻ തന്നോട് ചോദിച്ചിരുന്നുവെന്നും ധ്യാൻ പറഞ്ഞിരുന്നു. അനിയന്‍റെ സംസാരം കേട്ട വിനീത് ഞാനത് തമാശയായി പറഞ്ഞതായിരുന്നുവെന്ന് ഇടയ്ക്ക് കയറി തിരുത്തുന്നതും വീഡിയോയിൽ കാണാമായിരുന്നു.

Meera Jasmine, mohanlal

ഈ വീഡിയോയെ കുറിച്ച് അവതാരകൻ ചോദിച്ചപ്പോൾ താൻ ആ വീഡിയോ കണ്ടിരുന്നുവെന്നായിരുന്നു മീരയുടെ മറുപടി. 'വീഡിയോ കണ്ട് ചിരിച്ചു. ഭയങ്കര ക്യൂട്ടായിട്ട് തോന്നി. വളരെ ഇന്നസെന്റായിട്ടുള്ള വീഡിയോയായിരുന്നു. വീഡിയോ വൈറലായശേഷം വിനീതിനെ കണ്ടിട്ടില്ല. ഇനി കാണുമ്പോൾ ഇതേ കുറിച്ച് വിനീതിനോട് ഞാൻ സംസാരിക്കും.'

'അവർ ചെറുപ്പത്തിൽ തന്നെ വളരെ ഔട്ട്സ്പോക്കണാണ് അതൊരു വളരെ നല്ല കാര്യമാണ്', എന്നാണ് മീര പറഞ്ഞത്. പിന്നീട് മോഹൻലാലിനൊപ്പമുള്ള അനുഭവമാണ് മീര ജാസ്മിൻ പങ്കുവെച്ചത്. 'ലാലേട്ടൻ എപ്പോഴും ലേൺ ചെയ്യാൻ ആ​ഗ്രഹിക്കുന്ന വ്യക്തിയാണ്. പുതിയ കാര്യങ്ങൾ എപ്പോഴും അദ്ദേഹത്തിന് പഠിച്ചുകൊണ്ടിരിക്കണം. ലാലേട്ടൻ ‍ഞങ്ങൾക്കെന്നും അഭിമാനമാണെന്ന് അദ്ദേഹത്തോട് ഞാൻ പറഞ്ഞിട്ടുണ്ട്.'

'ചെറുപ്പം മുതൽ ലാലേട്ടനോട് എനിക്ക് ഒരു ഫാനിന്റെ സ്നേഹമുണ്ടായിരുന്നു. അതുപോലെ ലാലേട്ടനെ പോലൊരാളെ കല്യാണം കഴിക്കണമെന്ന് ആ​ഗ്രഹമുണ്ടായിരുന്നു. ലാലേട്ടനെയും മമ്മൂക്കയേയും ഒന്നും ആർക്കും ബീറ്റ് ചെയ്യാൻ പറ്റില്ലെന്നുമാണ്', മീര ജാസ്മിൻ പറഞ്ഞത്. മോഹൻലാലിനൊപ്പവും മമ്മൂട്ടിക്കൊപ്പവും നിരവധി നല്ല കഥാപാത്രങ്ങൾ ചെയ്യാൻ മീരയ്ക്ക് സാധിച്ചിട്ടുണ്ട്.

Read more about: meera jasmine mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X