പേളിയെ മോളെയെന്ന് മീര വിളിക്കുന്നത് കേൾക്കാനാണ് രസം..., 'എനിക്ക് എന്നെ ശിക്ഷിക്കാൻ ഇഷ്ടമല്ല'; മീര ജാസ്മിൻ!

നാൽപ്പത്തിയൊന്നിൽ എത്തി നിൽക്കുകയാണ് നടി മീര ജാസ്മിൻ. എന്നാൽ ആദ്യ സിനിമയായ സുത്രധാരനിൽ അഭിനയിക്കുമ്പോഴുണ്ടായിരുന്നതിനേക്കാൾ സൗന്ദര്യവും കുട്ടിത്തവും കുസൃതിയും ഈ പ്രായത്തിൽ മീരയ്ക്കുണ്ട്. മമ്മൂട്ടി കഴി‍ഞ്ഞാൽ പ്രായത്തെ വെല്ലുന്ന സൗന്ദര്യവുമായി മുന്നേറുന്ന നടി മീരയാണെന്നാണ് മലയാളികൾ പറയാറുള്ളത്. ഡയറ്റും വ്യായാമും അടക്കം ഉൾപ്പെടുത്തി കൃത്യനിഷ്ഠയോടെയുള്ള ജീവിതം പിന്തുടരുന്നത് കൊണ്ടാണ് മീര ഇന്നും അതീവ സുന്ദരിയായി ഇരിക്കുന്നതും നായികയായി സിനിമകൾ ചെയ്യുന്നതും.

മകൾ എന്ന ജയറാം ചിത്രത്തിലൂടെയായിരുന്നു ഒരിടവേളയ്ക്ക് ശേഷം മീര മലയാളത്തിലേക്ക് തിരികെ എത്തിയത്. ചിത്രത്തിൽ സ്കൂൾ വിദ്യാർത്ഥിയായ പെൺകുട്ടിയുടെ അമ്മ വേഷമായിരുന്നു മീര ചെയ്തത്. സത്യൻ അന്തിക്കാട് സിനിമയായിരുന്നുവെങ്കിലും ചിത്രം വേണ്ട രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല.

Meera Jasmine, Pearle Maaney

മകൾ സിനിമയ്ക്ക് ശേഷം മീരയുടേതായി തിയേറ്ററുകളിൽ എത്താൻ പോകുന്ന സിനിമ ക്വീൻ എലിസബത്താണ്. നരേനാണ് ചിത്രത്തിൽ മീരയുടെ നായകൻ. സഹതാരം എന്നതിലുപരി ഇരുവരും അടുത്ത സുഹൃത്തുക്കൾ‌ കൂടിയാണ്. തന്റെ ബെസ്റ്റ് ഫ്രണ്ടാണ് നരേൻ എന്നത് മീര എപ്പോഴും പറയാറുള്ള കാര്യമാണ്. ക്വീൻ എലിസബത്തിൽ മീരയ്ക്ക് പുറമെ മറ്റൊരു വേഷം ചെയ്യുന്നത് നടിയും അവതാരകയും എല്ലാമായ പേളി മാണിയാണ്.

എല്ലാ വിശേഷങ്ങളും ആരാധകരുമായി സോഷ്യൽമീഡിയ വഴി പറയാറുള്ള പേളി ക്വീൻ എലിസബത്തിലെ കഥാപാത്രത്തെ കുറിച്ചോ അത്തരത്തിൽ ഒരു സിനിമ ചെയ്തതിനെ കുറിച്ചോ ഇതുവരെയും വെളിപ്പെടുത്തിയിരുന്നില്ല. അതുകൊണ്ട് തന്നെ ട്രെയിലറിൽ പേളിയെ കണ്ടപ്പോൾ‌ മലയാളികളും അമ്പരന്നു.

ക്വീൻ അഭിനയിച്ചിട്ടുണ്ടെന്നത് വെളിപ്പെടുത്താതിരുന്നത് ഒരു സർപ്രൈസായിക്കോട്ടെയെന്ന് കരുതിയാണെന്നാണ് പേളിയും ഇതേ കുറിച്ച് സംസാരിക്കവെ പറഞ്ഞത്. മറ്റെല്ലാ ചാനലുകൾക്കും ക്വീൻ എലിസബത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി മീര അഭിമുഖം നൽകിയിരുന്നു. അതുപോലെ പേളിയുടെ യുട്യൂബ് ചാനലിലും പുത്തൻ സിനിമയുടെ വിശേഷങ്ങൾ പങ്കിടാൻ മീര എത്തിയിരുന്നു.

മീരയുമായുള്ള ചിറ്റ് ചാറ്റ് ഷോയുടെ​ ​ഗ്ലിബ്സ് പേളി പങ്കുവെച്ചപ്പോൾ തന്നെ വൈറലായിരുന്നു. അച്ചുവിന്റെ അമ്മ സിനിമയിലെ ഡയലോ​ഗ് ഇരുവരും റിക്രിയേറ്റ് ചെയ്തതും വൈറലായിരുന്നു. പേളിയുടെ മകൾ നിലയ്ക്ക് സമ്മാനങ്ങൾ നിറച്ച ​ഗിഫ്റ്റ് ഹാംപറുമായാണ് മീര എത്തിയത്. നില ബേബിക്ക് സമ്മാനങ്ങൾ കൈമാറിയശേഷം മീര കുഞ്ഞിനെ ചുംബിക്കുന്നതും വീഡിയോയിൽ കാണാം.

Meera Jasmine, Pearle Maaney

സിനിമാ വിശേഷങ്ങളും കുടുംബത്തെ കുറിച്ചുള്ള വിശേഷങ്ങളുമെല്ലാം മീര പങ്കിട്ടു. രണ്ട് മാസത്തോേളം അമേരിക്കയിലായിരുന്നു മീര. ക്വീൻ എലിസബത്തിന്റെ റിലീസ് അടുത്തത് കൊണ്ടാണ് താരം നാട്ടിലേക്ക് എത്തിയത്. ക്വീൻ എലിസബത്തിന്റെ കഥ മീരയ്ക്ക് വേണ്ടി ചേച്ചിയാണ് കേട്ടത്. ചേച്ചി നല്ല അഭിപ്രായം പറഞ്ഞതുകൊണ്ടാണ് സിനിമ ചെയ്തതെന്ന് മീര പറഞ്ഞിരുന്നു.

'മാനസീകമായി സിനിമകൾ ചെയ്യണമെന്ന തോന്നൽ വന്ന് തുടങ്ങിയപ്പോഴാണ് ഞാൻ ഇൻസ്റ്റ​ഗ്രാം തുറന്നതും ആക്ടീവായതും. ആളുകളുമായി എനിക്ക് കാര്യങ്ങൾ കൺവെ ചെയ്യണമായിരുന്നു. തുടരെ തുടരെ സിനിമകൾ ചെയ്യാനുള്ള താൽപര്യമില്ല. എനിക്ക് എന്നെ ശിക്ഷിക്കാൻ ഇഷ്ടമല്ല. ബ്രീത്തിങ് സ്പേസ് എനിക്ക് വേണം. അഭിനയത്തിന്റെ തുടക്കകാലത്ത് അതിനുള്ള സമയം എനിക്ക് കിട്ടിയിരുന്നില്ല.'

'പതിനെട്ട് വയസിലാണ് അഭിനയിക്കാൻ തുടങ്ങിയത്. ‍ഞാൻ വീണ്ടും സിനിമകൾ ചെയ്ത് തുടങ്ങിയതിൽ അമ്മയാണ് ഏറ്റവും സന്തോഷിക്കുന്നത്. ആ​ദ്യം അഭിനയിക്കാൻ അവസരം വന്നപ്പോൾ കോൺഫിഡൻസ് തന്നതും അമ്മയാണ്. കാരണം എനിക്ക് ചമ്മലും നാണവുമൊക്കെയായിരുന്നുവെന്നാണ്', മീര പറഞ്ഞത്.

പേളിയും മീരയും തമ്മിലുള്ള ചിറ്റ് ചാറ്റ് വീഡിയോ വൈറലായതോടെ ആരാധകരും സന്തോഷത്തിലാണ്. മീരയെ വീണ്ടും സിനിമയിൽ സജീവമായി കണ്ടതിലാണ് കൂടുതൽ ആരാധകരും സന്തോഷം അറിയിച്ചത്. പേളിയെ മോളെയെന്ന് മീര വിളിക്കുന്നത് കേൾക്കാനാണ് ഏറ്റവും രസമെന്നാണ് മറ്റ് ചിലർ കമന്റ് ചെയ്തത്.

Read more about: meera jasmine pearle maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X