അത് എന്റെ മോശം സ്വഭാവം ആയിരുന്നു, പിന്നീട് കറക്ട് ചെയ്തു, വെളിപ്പെടുത്തി മീരാ ജാസ്മിന്‍

By Midhun Raj

മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് മീരാ ജാസ്മിന്‍. സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായിട്ടാണ് നടി തിളങ്ങിയത്. സൂത്രധാരന്‍ എന്ന ചിത്രത്തിലൂടെ മോളിവുഡിലെത്തിയ താരം തുടര്‍ന്നും നിരവധി ശ്രദ്ധേയ സിനിമകളില്‍ അഭിനയിച്ചു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും അഭിനയിച്ച താരമാണ് മീരാ ജാസ്മിന്‍.

ഗ്ലാമര്‍ വേഷങ്ങളേക്കാള്‍ കൂടുതല്‍ അഭിനയ പ്രാധാന്യമുളള റോളുകളിലാണ് നടിയെ പ്രേക്ഷകര്‍ കൂടുതലായി കണ്ടത്. മലയാളത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ്, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവരുടെ നായികയായെല്ലാം മീര അഭിനയിച്ചിരുന്നു. വിവാഹ ശേഷം സിനിമയില്‍ അത്ര സജീവമല്ലാതിരുന്ന താരത്തെ പിന്നീട് സോഷ്യല്‍ മീഡിയയിലാണ് പ്രേക്ഷകര്‍ കണ്ടത്.

അതേസമയം

അതേസമയം കൈരളി ടിവിയുടെ ജെബി ജംഗ്ഷനില്‍ തന്‌റെ സ്വഭാവത്തില്‍ കറക്ട് ചെയ്യണമെന്ന് തോന്നിയ രണ്ട് കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് മീര വെളിപ്പെടുത്തിയിരുന്നു. ജോണ്‍ ബ്രിട്ടാസ് ചോദിച്ച ചോദ്യത്തിനാണ് മീരാ ജാസ്മിന്റെ മറുപടി വന്നത്. മുന്‍പ് തന്നോട് ആരെങ്കിലും ഒരു കാര്യം പറയുമ്പോ ഞാന്‍ ഇടയ്ക്ക് കേറി സംസാരിക്കുമായിരുന്നു എന്ന് മീര പറയുന്നു.

അവര് കുറച്ച്

അവര് കുറച്ച് പറയുമ്പോഴേക്കും ഞാന്‍ കേറി അങ്ങ് സംസാരിക്കാന്‍ തുടങ്ങും. പിന്നീട് അങ്ങനെ ചെയ്യരുതെന്ന് ഞാന്‍ മനസിലാക്കി. അവര്‍ പറയുന്നത് മുഴുവന്‍ കേള്‍ക്കണമെന്ന് തീരുമാനിച്ചു. ആ വ്യക്തി പറഞ്ഞുകഴിഞ്ഞതിന് ശേഷം ഞാന്‍ സംസാരിക്കണം. അത് ഞാന്‍ എന്റെ ലൈഫില്‍ കറക്ട് ചെയ്തു. മീര പറയുന്നു

മുന്‍പ് മറ്റൊരാള്‍ പറയുന്നത്

മുന്‍പ് മറ്റൊരാള്‍ പറയുന്നത് അവസാനം വരെ കേട്ടുനില്‍ക്കാന്‍ എനിക്ക് ക്ഷമയില്ലായിരുന്നു. അത് ശരിക്കും നല്ല കാര്യമല്ല. അങ്ങനെ ചെയ്യുന്നത് നല്ലതല്ലെന്ന് ഞാന്‍ പിന്നീട് മനസിലാക്കി. പിന്നെ ഞാന്‍ അത് കറക്ട് ചെയ്തു. പിന്നെ ഞാന്‍ വളരെ ഇമോഷണലാണ്. ഞാന്‍ അത് ഇഷ്ടപ്പെടുന്നു. കാരണം ഞാനതല്ലെങ്കില്‍ പിന്നെ മീരാ ജാസ്മിന്‍ അല്ല.

പിന്നെ വളരെ സെന്‍സിറ്റീവ് ആണ് ഞാന്‍

പിന്നെ വളരെ സെന്‍സിറ്റീവ് ആണ് ഞാന്‍. നമ്മള്‍ സെന്‍സിറ്റീവായിരിക്കും. എന്നാല്‍ അത് എങ്ങനെ ബാലന്‍സ് ചെയ്യണമെന്ന് അറിഞ്ഞിരിക്കണം. നമ്മളുടെ ഇമോഷന്‍സ് എല്ലാം അടക്കിപിടിച്ച് സഹിച്ച് ഇരിക്കണമെന്നല്ല ഞാന്‍ പറയുന്നത് അത് കൈകാര്യം ചെയ്യാന്‍ പഠിക്കണം. അഭിമുഖത്തില്‍ മീരാ ജാസ്മിന്‍ പറഞ്ഞു.

Recommended Video

മരക്കാറിനിടയിലെ പ്രധാന വെല്ലുവിളി അതായിരുന്നു | FilmiBeat Malayalam
അതേസമയം മലയാളത്തില്‍

അതേസമയം മലയാളത്തില്‍ പത്തു കല്‍പ്പനകള്‍ എന്ന ചിത്രമാണ് നടി പ്രധാന വേഷത്തില്‍ എത്തി ഒടുവില്‍ റിലീസ് ചെയ്ത സിനിമ. അനൂപ് മേനോനായിരുന്നു ചിത്രത്തിലെ നായകന്‍. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ അറുപതിലധികം സിനിമകളിലാണ് മീരാ ജാസ്മിന്‍ അഭിനയിച്ചത്. 2004ല്‍ പുറത്തിറങ്ങിയ പാഠം ഒന്ന് ഒരു വിലാപം എന്ന ചിത്രത്തിലൂടെയായിരുന്നു മികച്ച നടിക്കുളള ദേശീയ പുരസ്‌കാരം മീരാ ജാസ്മിന് ലഭിച്ചത്. കൂടാതെ സംസ്ഥാന പുരസ്‌കാരങ്ങളും മറ്റു അവാര്‍ഡുകളും നടിക്ക് ലഭിച്ചു.

More from Filmibeat

Read more about: meera jasmine
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X