ഇതാണ് എന്റെ ഭാഗ്യം, സഹോദരനോടൊപ്പം മീര ജാസ്മിൻ, ആശംസകളുമായി ആരാധകർ...
മലയാളി പ്രേക്ഷകർ ഏറെ ആഗ്രഹിച്ച മടങ്ങി വരവായിരുന്നു നടി മീര ജാസ്മിന്റേത്. ഇപ്പോഴിത ഇടവേളയ്ക്ക് ശേഷം തിരിച്ചു വരാൻ തയ്യാറെടുക്കുകയാണ്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ജയറാം ചിത്രത്തിലൂടെയാണ് മീര വെള്ളിത്തിരയിൽ എത്തുന്നത്. സിനിമയിൽ മടങ്ങി എത്തുന്നതിനോടൊപ്പം തന്നെ സോഷ്യൽ മീഡിയയിലും നടി ചുവട് വെച്ചിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പാണ് ഇൻസ്റ്റഗ്രാമിൽ സാന്നിധ്യ അറിയിച്ചത്.
ഏറ്റവും പുതിയ സിനിമയുടെ ലൊക്കേഷൻ ചിത്രം പങ്കുവെച്ച് കൊണ്ടാണ് സോഷ്യൽ മീഡിയയിൽ സജീവമാവുന്നതിനെ കുറിച്ച് വെളിപ്പെടുത്തിയത്.''വിശേഷങ്ങളും ഓര്‍മ്മകളുമായി എല്ലാവരോടും വീണ്ടും അടുക്കാനും പുതിയ തുടക്കങ്ങളെ ചേര്‍ത്തുപിടിക്കാനുമാണ് തന്റെ വരവെന്ന്'' കുറിച്ച് കൊണ്ടാണ് മീര ചിത്രം പങ്കുവെച്ചിരിക്കുന്നത്. സാരിയിൽ സിമ്പിൾ ലുക്കിലുള്ള ചിത്രമായിരുന്നു നടി പോസ്റ്റ് ചെയ്തത്. മീരയുടെ വാക്കുകൾ നിമിഷം നേരം കൊണ്ട് വൈറൽ ആവുകയായിരുന്നു. മീരയുടെ മടങ്ങി വരവ് ആഘോഷമാക്കുകയാണ് ആരാധകർ.

കൂടാതെ മീര ജാസ്മിനെ സ്വാഗതം ചെയ്ത മലയാള സിനിമ ലോകം ഒന്നടങ്കം രംഗത്ത് എത്തിയിട്ടുണ്ട്. മഞ്ജു വാര്യർ, ഗൗതമി നായർ. ദീപ്തി വിധു പ്രതാപ്, മുരളി ഗോപി, മാളവിക സി മേനോൻ, പാർവതി, ആഷിഖ് അബു, പൂർണ്ണിമ ഇന്ദ്രജിത്ത്, അനൂപ് സത്യൻ, അഭിരാമി സുരേഷ് , സാനിയ ഇയ്യൻ, സിത്താര തുടങ്ങിയവർ ആശംസ അറിയിച്ചിട്ടുണ്ട്. മീരയുടെ പേജിന്റെ സ്‌ക്രീന്‍ഷോട്ട് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി ഷെയര്‍ ചെയ്തായിരുന്നു പൂര്‍ണിമ എത്തിയത്. വിര്‍ച്വല്‍ ലോകത്ത് നല്ലൊരു തുടക്കമാവട്ടെ ഇത്, പ്രിയകൂട്ടുകാരിയുടെ വരവിനെക്കുറിച്ച് പൂര്‍ണിമ കുറിച്ചത് ഇങ്ങനെയായിരുന്നു. റീല്‍ ആന്‍ഡ് റിയല്‍ ലൈഫിലേക്കുള്ള തിരിച്ചുവരവില്‍ സന്തോഷമുണ്ടെന്നും താരം കുറിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലേയ്ക്ക് സ്വാഗതം എന്നാണ് മഞ്ജു കുറിച്ചത്. ഇതിന് നന്ദിയു അറിയിച്ചിട്ടുണ്ട്. കൂടാതെ താരങ്ങളുടെ സ്ക്രീൻ ഷോർട്ടും സ്റ്റോറിയായി മീര പങ്കുവെച്ചിട്ടുണ്ട്.

ഇപ്പോഴിത സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലും വൈറൽ ആകുന്നത് മീര പങ്കുവെച്ച കുറിപ്പാണ്. സഹോദരന് പിറന്നാൾ ആശംസ നേരുകയാണ് താരം. കേക്ക് മുറിക്കുന്നതിന്റേയും സഹോദരന്റെ മറ്റ് രണ്ട് ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടാണ് നടി ആശംസ നേർന്നിരിക്കുന്നത്. "ഇന്നലെ എന്റെ ഭാഗ്യമായ, മൂത്ത സഹോദരന്റെ ജന്മദിനമായിരുന്നു. നിന്റെ ആരോഗ്യത്തിനും സമാധാനത്തിനും സമൃദ്ധിക്കും വേണ്ടി എപ്പോഴും ഞാൻ ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. ലവ് യു ജോ മോൻ കുട്ടാ".. എന്നായിരുന്നു മീരയുടെ വക്കുകൾ.ആരാധകരും പിറന്നാൾ ആശംസകളുമായി എത്തിയിട്ടുണ്ട്.

മലയാളത്തിലെ ഭൂരിഭാഗം താരങ്ങളും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഏറ്റവും ഒടുവിലാണ് മീര എത്തുന്നത്. അൽപം വൈകിയാലും ഗംഭീര ലുക്കിലാണ് നടിയുടെ വരവ്. പണ്ട് കണ്ട മീരയെ അല്ല ഇപ്പോൾ കാണുന്നത്. ഗംഭീര മേക്കോവറിലാണ് നടി എത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ചുവട് ഉറപ്പിച്ചതിന് പിന്നാലെ തന്നെ നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. സ്റ്റൈലൻ ചിത്രങ്ങൾ നിമിഷനേരം കൊണ്ടായിരുന്നു വൈറൽ ആയത്. ഇത് കൂടാതെ ഒരു നൃത്ത വീഡിയോയും ഷെയർ ചെയ്തിരുന്നു. മീരയ്ക്ക് നല്ല സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.
Recommended Video

വിവാഹം കഴിഞ്ഞതോട് കൂടിയാണ് മീര ജാസ്മിന്‍ സിനിമകളില്‍ നിന്നും വിട്ട് നിന്നത്. ആറ് വര്‍ഷത്തിന് ശേഷമാണ് സജീവമായി അഭിനയത്തിലേക്ക് തിരിച്ച് വരുന്നത്. 2016 ല്‍ പുറത്തിറങ്ങിയ പത്ത് കല്‍പനകള്‍ എന്ന സിനിമയിലാണ് അവസാനം മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചത്. അതിന് ശേഷം കാളിദാസ് ജയറാമിന്റെ പൂമരം അടക്കമുള്ള സിനിമകൡ അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വിവാഹ ശേഷം പൊതുവേദികളിലും പൊതുചടങ്ങുകളിലും നടി അധികം എത്തിയിരുന്നില്ല. ഒരു വലിയ ഇടവേളയ്ക്ക് ശേഷമാണ് മീരയെ പ്രേക്ഷകർ കാണുന്നത്.


Click it and Unblock the Notifications











