ചാക്കോച്ചനെ നോക്കുമ്പോൾ നെഞ്ച് കീറുന്നത് പോലെ തോന്നി; ഇങ്ങനെ പറഞ്ഞതിൽ ക്ഷമിക്കണം; മീര ജാസ്മിൻ

മറക്കാനാകാത്ത ഒരുപിടി കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ കഴിഞ്ഞ നടിയാണ് മീര ജാസ്മിൻ. മീര ചെയ്ത സിനിമകൾ വർഷങ്ങൾക്കിപ്പുറവും ജനപ്രിയമായി തുടരുന്നു. രസതന്ത്രം, അച്ചുവിന്റെ അമ്മ, ഒരേ കടൽ, കസ്തൂരി മാൻ തുടങ്ങിയ സിനിമകളിൽ അവിസ്മരണീയ പ്രകടനം കാഴ്ച വെച്ച മീര ഒരു കാലഘട്ടത്തിൽ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നായിക നടിയായിരുന്നു. തമിഴിലും തെലുങ്കിലും മീരയ്ക്ക് വിജയം ആവർത്തിക്കാൻ കഴിഞ്ഞു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ തുടരെ ലഭിച്ചതാണ് മീരയെ കരിയറിൽ തുണച്ചത്. ഒരു ഘട്ടത്തിൽ സിനിമാ രം​ഗത്ത് നിന്നും മീര അകന്നു.

ഏറെക്കാലം അഭിനയ രം​ഗത്ത് നിന്നും മാറി നിന്ന മീരയെക്കുറിച്ച് പല ​ഗോസിപ്പുകളും വന്നു. അടുത്ത കാലത്താണ് മീര അഭിനയ രം​ഗത്തേക്ക് തിരിച്ച് വന്നത്. ക്യൂൻ എലിസബത്ത് ആണ് മീരയുടെ പുതിയ സിനിമ. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണിപ്പോൾ നടി. മീരയുടെ കരിയറിൽ ഏവരും എടുത്ത് പറയുന്ന സിനിമയാണ് 2003 ൽ കസ്തൂരിമാൻ. ഈ സിനിമയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുകയാണ് മീര ജാസ്മിൻ ഇപ്പോൾ. മനസിൽ ആഴത്തിൽ സിനിമയാണിതെന്ന് മീര ജാസ്മിൻ പറയുന്നു.

Meera Jasmine

ഷമ്മി തിലകനെ കൊല്ലുന്ന സീനെടുത്തത് ഇപ്പോഴും എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. ഇപ്പോഴും ആ ഷോട്ട് കാണുമ്പോൾ ആരെയോ കൊന്നിട്ട് വരുന്നത് പോലെ തന്നെയെ ഫീൽ ചെയ്യൂ. രക്തത്തിന്റെ മണം ഫീൽ ചെയ്തു. ഇപ്പോൾ കാണുമ്പോഴും അങ്ങനെ തോന്നുന്നു. ആ പാട്ടിൽ ചാക്കോച്ചൻ വളരെ ഭം​ഗിയായി വയലിൻ വായിച്ചിട്ടുണ്ട്.

ശരിക്കുള്ള പെർഫോമർ ചെയ്യുന്നത് പോലെ. അവസാനം എന്നെ ജയിലിൽ കാണാൻ വരുന്ന സീനുകളുണ്ട്. ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുമ്പോൾ ചാക്കോച്ചനെ നോക്കുന്ന സീൻ. അതിലൊക്കെ നെഞ്ചൊക്കെ അങ്ങ് കീറിപ്പോകും. ആ ഒരു ഫീലാണ്. ഇത്രയും വൈകാരികമായി ഓർമ്മ പങ്കുവെച്ചതിൽ ക്ഷമിക്കണമെന്നും മീര ജാസ്മിൻ വ്യക്തമാക്കി. സൈനത്ത് സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

Meera Jasmine

സിനിമാ രം​ഗത്തേക്കുള്ള തന്റെ തിരിച്ച് വരവിനെക്കുറിച്ചും മീര ജാസ്മിൻ സംസാരിച്ചു. ശക്തമായ വേഷം ചെയ്ത് തിരിച്ച് വരാൻ വേണ്ടിയല്ല സത്യൻ അന്തിക്കാടിന്റെ മകൾ എന്ന സിനിമ ചെയ്തത്. ഒന്ന് കംഫർട്ടബിൾ ആകാൻ വേണ്ടിയാണ്. സത്യൻ അന്തിക്കാടിന്റെ കുടുംബത്തിലെ അം​ഗത്തെ പോലെയാണ് ഞാൻ. അദ്ദേഹത്തിന്റെ മക്കളോടും ഇത് പറയാറുണ്ട്. സത്യൻ അന്തിക്കാടിന്റെ സിനിമാ സെറ്റിലെ അന്തരീക്ഷം പോലെയായിരുന്നു പുതിയ ചിത്രം ക്യൂൻ എലിസബത്തിന്റെ സെറ്റ് എന്നും മീര ജാസ്മിൻ വ്യക്തമാക്കി.

നരേൻ ആണ് ക്യൂൻ എലിസബത്തിലെ നായകൻ. നരേൻ-മീര ജാസ്മിൻ കോംബോ വീണ്ടും ബി​ഗ് സ്ക്രീനിലെത്തുന്നു എന്ന പ്രത്യേകത സിനിമയ്ക്കുണ്ട്. അച്ചുവിന്റെ അമ്മ, മിന്നാമ്മിന്നിക്കൂട്ടം എന്നീ സിനിമകളിൽ ഇരുവരും നേരത്തെ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. രണ്ട് സിനിമകളും ശ്രദ്ധിക്കപ്പെട്ടതാണ്.

സിനിമാ രം​ഗത്ത് മീര വീണ്ടും സജീവമാകുകയാണ്. തമിഴിൽ പുറത്തിറങ്ങാനിരിക്കുന്ന ടെസ്റ്റ് എന്ന സിനിമയിലും മീര ഒരു വേഷം ചെയ്യുന്നുണ്ട്. നയൻതാര, മാധവൻ. സിദ്ധാർത്ഥ് എന്നിവരാണ് സിനിമയിൽ മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നു. മീരയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

Read more about: meera jasmine
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X