ദിലീപിന്‍റെ നായികയായി മീര ജാസ്മിനെയായിരുന്നു തീരുമാനിച്ചത്, കുബേരനിലേക്ക് ഉമ ശങ്കരി എത്തിയത് ഇങ്ങനെ
ദിലീപും സംയുക്ത വര്‍മ്മയും ഉമ ശങ്കരിയും പ്രധാന വേഷത്തിലെത്തിയ സിനിമയാണ് കുബേരന്‍. 2002 ല്‍ റിലീസ് ചെയ്ത ചിത്രത്തിലെ തമാശ രംഗങ്ങള്‍ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. കലാഭവന്‍ മണി, ജഗതി ശ്രീകുമാര്‍, ഹരിശ്രീ അശോകന്‍, ഇന്ദ്രന്‍സ്, സുരേഷ് കൃഷ്ണ തുടങ്ങിയവര്‍ക്കൊപ്പം ബാലതാരമായി കീര്‍ത്തി സുരേഷും കുബേരനില്‍ അഭിനയിച്ചിരുന്നു. ചിത്രത്തിലെ ഗാനരംഗങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബോക്‌സോഫീസില്‍ നിന്നും മികച്ച വിജയമായിരുന്നു ചിത്രത്തിന് ലഭിച്ചത്.
വിസി അശോകായിരുന്നു ചിത്രത്തിന് തിരക്കഥയൊരുക്കിയത്. ദിലീപിന്റെ നായികയായി മീര ജാസ്മിനെയായിരുന്നു തങ്ങള്‍ മനസ്സില്‍ കണ്ടതെന്നും ചിത്രീകരണത്തിന് മുന്‍പ് നിരവധി ശ്രമങ്ങള്‍ നടത്തിയിരുന്നുവെന്നും സുന്ദര്‍ദാസ് പറയുന്നു. കുബേരന്‍ സിനിമയുടെ താരനിര്‍ണ്ണയത്തെക്കുറിച്ച് തുറന്നുപറഞ്ഞുള്ള സംവിധായകന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. മീര ജാസ്മിന്റെ ഡേറ്റ് ലഭിക്കില്ലെന്നുറപ്പായതോടെയായിരുന്നു ഉമ ശങ്കരിയെ വെച്ച് സിനിമ പൂര്‍ത്തിയാക്കിയതെന്നും സുന്ദര്‍ദാസ് പറയുന്നു.

ദിലീപും മീര ജാസ്മിനും
ദിലീപിന്റെ നായികമാരില്‍ പ്രധാനികളിലൊരാളാണ് മീര ജാസ്മിന്‍. സൂത്രധാരനെന്ന മീരയുടെ ആദ്യ സിനിമയിലെ നായകന്‍ ദിലീപായിരുന്നു. മീരയും ദിലീപും ഒരുമിച്ചുള്ള കെമിസ്ട്രിക്ക് ഗംഭീര പിന്തുണയാണ് ലഭിക്കാറുള്ളതും. കുബേരനെന്ന സിനിമ ആലോചിച്ച സമയത്തും സംവിധായകന്റെ മനസ്സിലേക്ക് ആദ്യമെത്തിയ മുഖം മീര ജാസ്മിന്റേതായിരുന്നു. തിരക്കുകള്‍ കാരണം താരത്തിന് കുബേരന്‍ സ്വീകരിക്കാനായിരുന്നില്ല. അതിന് ശേഷമായാണ് മറ്റൊരു നായികയെ തീരുമാനിച്ചത്.

മീര ജാസ്മിന്റെ തിരക്ക്
മലയാളത്തിലൂടെ തുടക്കം കുറിച്ച് പിന്നീട് തെന്നിന്ത്യയുടെ സ്വന്തം താരമായി മാറുകയായിരുന്നു മീര ജാസ്മിന്‍. അന്യഭാഷയില്‍ നിന്നും മികച്ച അവസരങ്ങളായിരുന്നു താരത്തെ തേടിയെത്തിയത്. മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പമായി താരമെത്തിയപ്പോഴെല്ലാം ഗംഭീര പിന്തുണയായിരുന്നു ലഭിച്ചത്. പ്രേക്ഷകര്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന തരത്തില്‍ നിരവധി കഥാപാത്രങ്ങളാണ് താരത്തെ തേടിയെത്തിയത്. വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു.

ഇങ്ങോട്ട് ആവശ്യപ്പെട്ടത്
ദിലീപ് പറഞ്ഞതിനാല്‍ ഞാന്‍ ചെയ്ത സിനിമയാണ് കുബേരന്‍. ഒരു ഹിറ്റ് അനിവാര്യമാണ് എന്ന് ദിലീപ് പറഞ്ഞു. എന്റെ ശൈലിയിലുള്ള സിനിമയായിരുന്നില്ല കുബേരന്‍. അതിലെ സ്ലാപ്സ്റ്റിക് തമാശയൊക്കെ എനിക്ക് അത്ര ദഹിക്കാത്തതായിരുന്നുവെന്നും സംവിധായകന്‍ പറയുന്നു.

ജനം സ്വീകരിച്ചു
ഇന്ദ്രന്‍സിന്റെ സെര്‍വന്റ് കഥാപാത്രത്തോട് ദിലീപിന്റെ കഥാപാത്രം പുക വലിക്കുന്ന പൈപ്പ് ചോദിക്കുമ്പോള്‍ ഷവര്‍ ഓടിച്ചു കൊണ്ട് വന്നു കൊടുക്കുന്ന രംഗമൊക്കെ എനിക്ക് ചിത്രീകരിക്കാന്‍ നല്ല മടിയായിരുന്നു കാരണം അതൊക്കെ കോമഡിയിലും പരിധി കടന്നതായിരുന്നു. പക്ഷെ അതൊക്കെ തിയേറ്ററില്‍ വന്നപ്പോള്‍ ജനം സ്വീകരിച്ചു.
Recommended Video

ഉമ ശങ്കരിയിലേക്ക്
കുബേരനിലെ നായികയായി ഞങ്ങള്‍ മനസ്സില്‍ കണ്ടത് മീര ജാസ്മിനെയായിരുന്നു. പക്ഷേ അന്ന് മീര തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും തിരക്കുള്ള നായിക നടിയായിരുന്നു. അങ്ങനെയാണ് ഞങ്ങള്‍ ഉമ ശങ്കരിയിലേക്ക് എത്തിയത്. ഉമയെ ഫിക്സ് ചെയ്തു കഴിഞ്ഞും ചിലപ്പോള്‍ മീര ജാസ്മിനെ കിട്ടിയാലോ എന്ന ചിന്തയില്‍ ഉമയുടെ ചിത്രത്തിലെ രംഗങ്ങള്‍ ഞങ്ങള്‍ മാറ്റിവെച്ചു കൊണ്ടിരുന്നു. പക്ഷേ മീര വരില്ലെന്ന് ഉറപ്പായതോടെ ഉമയെ വച്ചുള്ള ഷോട്ടെടുത്തുവെന്നും സുന്ദര്‍ദാസ്


Click it and Unblock the Notifications











