മീര ജാസ്മിന്റെ പിറന്നാള്‍ ദിനത്തില്‍ സന്തോഷം പങ്കുവെച്ച് സത്യന്‍ അന്തിക്കാട്, മകള്‍ ഉടന്‍ എത്തും...
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയാണ് മീര ജാസ്മിന്‍. ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരന്‍ എന്ന ചിത്രത്തിലൂടെയാണ് മീര സിനിമയില്‍ എത്തിയത്. ദിലീപിന്റെ നായികയായി അരങ്ങേറ്റം കുറിച്ച് മീര പിന്നീട് മലയാളത്തിലെ മുന്‍നിര നായികയായി മാരുകയായിരുന്നു. ആദ്യ ചിത്രത്തിലൂടെ തന്നെ നടി പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നു. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും സജീവമായിരുന്നു മീര ജാസ്മിന്‍. തെന്നിന്ത്യന്‍ സിനിമ ലോകത്തും തന്റേതായ സ്ഥാനം കണ്ടെത്തിയിരുന്നു.

ഏകദേശം ഒരു 2015 വരെ മീര ജാസ്മിന്‍ സിനിമയില്‍ സജീവമായിരുന്നു. പിന്നീട് അഭിനയത്തിന് ചെറിയ ഇടവേള നല്‍കുകയായിരുന്നു. ഇപ്പോഴിത വിവാഹശേഷം വീണ്ടും അഭിനയത്തിലേയ്ക്ക് മടങ്ങി വരാന്‍ തയ്യാറെടുക്കുകയാണ് ജാസമിന്‍. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് നടി തിരികെ എത്തുന്നത്.പ്രേക്ഷകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുകയാണ്. മകള്‍ എന്നാണ് ചിത്രത്തിന്റെ പേര്.
സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ ജയറാമിന്റെ നായികയായാണ് മീരയുടെ രണ്ടാം വരവ്. ഇന്ന് മീരയുടെ പിറന്നാളാണ്. നടിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് മകളുടെ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ഒരുകുറിപ്പ് പങ്കുവെച്ച് കൊണ്ടാണ് പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്.
''മകള്‍' ഒരുങ്ങുകയാണ്. കോവിഡിന്റെ പെരുമഴ തോര്‍ന്ന് ജനജീവിതം സാധാരണ നിലയിലായിത്തുടങ്ങി.വഴിയോരത്തു വെച്ച് ഒരു സുഹൃത്തിനെ കണ്ടുമുട്ടിയാല്‍ അടുത്തുള്ള കോഫിഷോപ്പില്‍ കയറി ഒരുമിച്ചൊരു കാപ്പി കുടിക്കാനും സല്ലപിക്കാനുമുള്ള സ്വാതന്ത്ര്യമായി. തീയേറ്ററുകളും സജീവമാകുന്നു.കുടുംബത്തോടും കൂട്ടുകാരോടുമൊപ്പം തീയേറ്ററിലിരുന്ന് കണ്ടാലേ ഒരു സിനിമ കണ്ടു എന്ന തോന്നലുണ്ടാകൂ. 'മകള്‍' കാത്തിരുന്നത് അതിനു വേണ്ടിയാണ്.
നമുക്കിടയിലുള്ള ആരുടെയൊക്കെയോ കഥയാണ് ഇതെന്ന് കാണുമ്പോള്‍ തോന്നിയേക്കാം. എങ്കില്‍, 'വടക്കുനോക്കിയന്ത്ര'ത്തിന്റെ തുടക്കത്തില്‍ ശ്രീനിവാസന്‍ പറഞ്ഞത് പോലെ അത് യാദൃശ്ചികമല്ല; മന:പൂര്‍വ്വമാണ്. എന്റെയും നിങ്ങളുടെയും ജീവിതാനുഭവങ്ങളില്‍ നിന്നാണ് 'മകള്‍' രൂപപ്പെടുന്നത്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അവള്‍ നിങ്ങള്‍ക്കു മുന്നിലെത്തും. അതിനുമുന്‍പ് ആദ്യത്തെ പോസ്റ്റര്‍ ഇവിടെ അവതരിപ്പിക്കുന്നു. ഇന്നത്തെ ദിവസത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. മീരാ ജാസ്മിന്റെ ജന്മദിനം. ഒരു ഇടവേളക്കു ശേഷം 'മകളി'ലൂടെ മലയാളത്തിലെത്തുന്ന മീരക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍'', സത്യന്‍ അന്തിക്കാട് ഫേസ്ബുക്കില്‍ കുറിച്ചു. സംവിധായകന്റെ പോസ്റ്റും ചിത്രത്തിന്റെ പോസ്റ്ററും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ട്.
രണ്ടാം വരവിലെ മികച്ച തുടക്കമായിട്ടാണ് ഈ ചിത്രത്തെ മീര കാണുന്നത്.താന്‍ തിരിച്ചെത്തുന്നു എന്നറിഞ്ഞ് ആരാധകര്‍ നല്‍കിയ പിന്തുണ വളരെ വലുതാണ്. ഇനി നല്ല സിനിമകളുടെ ഭാഗമായി താന്‍ ഇവിടെയുണ്ടാവും. തിരിച്ചുവരവ് സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെയായതിനാല്‍ സന്തോഷവതിയാണ് താനെന്നുമായിരുന്നു മീര പറഞ്ഞിരുന്നു മുന്‍പ് ചെയ്ത കഥാപാത്രങ്ങളെ വെച്ച് തന്നെ താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നും മീര പറഞ്ഞിരുന്നു. രണ്ടാംവരവിലെ മികച്ച തുടക്കമായാണ് താന്‍ ഈ സിനിമയെ കാണുന്നതെന്നും മീര വ്യക്തമാക്കിയിരുന്നു.
വിജയ ദശമി ദിനത്തിലാണ് മീര രണ്ടാമതും ക്യാമറയ്ക്ക് മുന്നില്‍ എത്തിയത്. അന്ന് സന്തോഷം പങ്കുവെച്ച് സംവിധായകന്‍ എത്തിയിരുന്നു, . സത്യന്‍ അന്തിക്കാടിന്റെ പ്രിയപ്പെട്ട നായികയാണ് മീര ജാസ്മിന്‍. രസതന്ത്രം, അച്ചുവിന്റെ അമ്മ എന്നീ ചിത്രങ്ങൾ ഇന്നും മിനിസ്ക്രീനിൽ നല്ല കാഴ്ചക്കാരെ നേടാറുണ്ട്.
ഒരു ഇന്ത്യന്‍ പ്രണയകഥ'യും, 'കുടുംബപുരാണ'വും, 'കളിക്കള'വുമൊക്കെ നിര്‍മ്മിച്ച 'സെന്‍ട്രല്‍ പ്രൊഡക്ഷന്‍സാണ്' മകളും നിര്‍മ്മിക്കുന്നത്. ഡോ. ഇക്ബാല്‍ കുറ്റിപ്പുറത്തിന്റേതാണ് രചന. എസ്. കുമാറാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ജയറാം , മീരജാസ്മിന്‍, ഞാന്‍ പ്രകാശനിലൂടെയെത്തി ശ്രദ്ധേയയായ ദേവിക സഞ്ജയ്,ഇന്നസെന്റ്, സിദ്ദിഖ്, കെ പി എ സി ലളിത, ശ്രീനിവാസന്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.


Click it and Unblock the Notifications











