പൃഥ്വിരാജിന്‍റെ ആ സ്വഭാവം ഏറെയിഷ്ടമാണെന്ന് മീര ജാസ്മിന്‍! ആ പ്രകൃതം അങ്ങനെയെന്ന് സുപ്രിയയും!

മലയാള സിനിമയിലെ പ്രധാനികളിലൊരാളായി മാറിയിരിക്കുകയാണ് പൃഥ്വിരാജ്. അച്ഛനും അമ്മയ്ക്കും ചേട്ടനും പിന്നാലെയായാണ് പൃഥ്വിരാജ് എത്തിയത്. നായകനായാണ് അരങ്ങേറിയതെങ്കിലും വില്ലത്തരവും തനിക്ക് വഴങ്ങുമെന്നും താരം തെളിയിച്ചിരുന്നു. താരപുത്രന്‍ ഇമേജിനും അപ്പുറത്ത് മലയാള സിനിമയില്‍ സ്വന്തമായ ഇടം നേടിയെടുത്ത് മുന്നേറുകയായിരുന്നു അദ്ദേഹം. ഏത് കാര്യത്തിലായാലും സ്വന്തം നിലപാട് കൃത്യമായി വ്യക്തമാക്കാറുമുണ്ട് താരം. അതിനാല്‍ത്തന്നെ അഹങ്കാരി, നിഷേധി, ജാഡ തുടങ്ങിയ വിശേഷണങ്ങളും അദ്ദേഹത്തിന് പലരും ചാര്‍ത്തി നല്‍കിയിരുന്നു.

അഭിപ്രായപ്രകടനത്തിന്റെ പേരില്‍ താരത്തിന്റെ പേരില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ആഷിഖ് അബുവിനൊപ്പം വാരിയംകുന്നുമായി വരികയാണെന്നറിയിച്ചപ്പോഴും കടുത്ത വിമര്‍ശനങ്ങളും എതിര്‍പ്പുകളുമായിരുന്നു താരത്തിന് ലഭിച്ചത്. വിമര്‍ശനപ്പെരുമഴയ്ക്കിടയില്‍ പതറാതെ മുന്നേറുകയാണ് താരം. ആവശ്യമുള്ളത് മാത്രം മുഖവിലക്ക് എടുത്ത് മുന്നേറുന്ന ആ സ്വഭാവം ഏറെയിഷ്ടമാണെന്ന് വ്യക്തമാക്കി ആരാധകര്‍ മാത്രമല്ല താരങ്ങളും എത്തിയിരുന്നു. പൃഥ്വിരാജിന്റെ നായികമാരിലൊരാളായ മീരാ ജാസ്മിന്‍ മുന്‍പ് പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്.

പൃഥ്വിരാജും മീര ജാസ്മിനും

പൃഥ്വിരാജും മീര ജാസ്മിനും

പൃഥ്വിരാജിന്‍റെ നായികമാരില്‍ പ്രധാനികളിലൊരാളാണ് മീര ജാസ്മിന്‍. സ്വപ്നക്കൂട്, ചക്രം ഈ സിനിമകളിലായിരുന്നു ഇരുവരും ഒരുമിച്ചത്. കുഞ്ഞൂഞ്ഞിന്‍റേയും കമലയുടേയും അഭിനയവും ഡയലോഗും ഇന്നും ആരാധകര്‍ക്ക് മനപ്പാഠമാണ്. കുഞ്ചാക്കോ ബോബനും ജയസൂര്യയും ഭാവനയുമൊക്കെ അണിനിരന്ന ചിത്രം കൂടിയായിരുന്നു സ്വപ്നക്കൂട്. ഗംഭീര പ്രകടനമായിരുന്നു എല്ലാവരും പുറത്തെടുത്തതെങ്കിലും മത്സരിച്ച് അഭിനയിക്കുകയായിരുന്നു പൃഥ്വിയും മീര ജാസ്മിനും.

Recommended Video

പൃഥ്വിരാജിന് വേണ്ടി മകള്‍ ഒരുക്കി വെച്ച കിടിലൻ സമ്മാനം | FilmiBeat Malayalam
അഭിമാനമാണ്

അഭിമാനമാണ്

പൃഥ്വിരാജിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മീരാ ജാസ്മിന്‍ പറഞ്ഞ കാര്യങ്ങള്‍ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. പൃഥ്വിരാജിന്റെ ആറ്റിട്യൂട് വളരെ ഇഷ്‌ടമാണ്‌. തുറന്നു സംസാരിക്കുന്ന ആളാണ്. കള്ളത്തരമില്ല. പുറമെ നിന്ന് അഭിനയിക്കുക, പുറകെ നിന്ന് മറ്റൊന്ന് സംസാരിക്കുന്ന രീതിയില്ല. അതുകൊണ്ടു പൃഥ്വിരാജിനെ കുറിച്ച് ഓർക്കുമ്പോൾ അഭിമാനമാണെന്നായിരുന്നു അന്ന് താരം പറഞ്ഞത്.

സുപ്രിയ പറഞ്ഞത്

സുപ്രിയ പറഞ്ഞത്

ഏത് കാര്യമായാലും തുറന്ന് സംസാരിക്കുന്ന പ്രകൃതമാണ് പൃഥ്വിരാജിന്‍റേത് എന്ന് സുപ്രിയയും പറഞ്ഞിരുന്നു. യാത്ര, സിനിമ, പുസ്തകം ഈ മൂന്ന് കാര്യങ്ങളാണ് തങ്ങളെ ചേര്‍ത്തുനിര്‍ത്തിയതെന്നും ഇരുവരും പറഞ്ഞിരുന്നു. തന്നെ എല്ലാ അവസ്ഥയിലും കണ്ടിട്ടുള്ളയാളാണ് സുപ്രിയ എന്നായിരുന്നു പൃഥ്വി പറഞ്ഞത്. വ്യക്തി ജീവിതത്തിലായാലും സിനിമയിലായാലും എല്ലാ കാര്യങ്ങളും തുറന്ന് സംസാരിക്കാറുണ്ട് പൃഥ്വി.

മല്ലിക സുകുമാരനും

മല്ലിക സുകുമാരനും

അച്ഛനെപ്പോലെയാണ് മകനുമെന്നും ഇന്ദ്രനാണ് തന്‍രെ സ്വഭാവം കിട്ടിയതെന്നുമായിരുന്നു മല്ലിക സുകുമാരന്‍ പറഞ്ഞിരുന്നു. എടുത്തടിച്ച് പോലെ അഭിപ്രായ പ്രകടനം നടത്തുമെങ്കിലും ആള്‍ വളരെ പാവമാണെന്നും എല്ലാവരേയും സഹായിക്കുന്ന പ്രകൃതമാണെന്നും മല്ലിക പറഞ്ഞിരുന്നു. മകനെക്കുറിച്ചും മരുമക്കളെക്കുറിച്ചുമൊക്കെ വാചാലയായി ഇടയ്ക്ക് മല്ലിക എത്താറുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X