»   » ഒറ്റ നോട്ടത്തില്‍ ഏതോ ഒരു തടിച്ചിയെന്ന് കരുതി! സൂക്ഷിച്ച് നോക്കിയാല്‍ മീര ജാസ്മിന്‍, എന്തൊരു മാറ്റം!

ഒറ്റ നോട്ടത്തില്‍ ഏതോ ഒരു തടിച്ചിയെന്ന് കരുതി! സൂക്ഷിച്ച് നോക്കിയാല്‍ മീര ജാസ്മിന്‍, എന്തൊരു മാറ്റം!

Written By:
Subscribe to Filmibeat Malayalam
മീര ജാസ്മിന്റെ പുതിയ ലുക്ക് വൈറൽ | filmibeat Malayalam

മലയാള സിനിമയ്ക്ക് അഭിമാനമായിരുന്ന നടിയായിരുന്നു മീര ജാസ്മിന്‍. 2001 ല്‍ സൂത്രധാരന്‍ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടി വിവാഹശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. എന്നാല്‍ അടുത്തിടെ മോഹന്‍ലാലിന്റെ നായികയായി മീര ജാസ്മിന്‍ മടങ്ങി വരുന്നുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

ട്രോളന്മാരെ, അഡാറ് ലവിനെ കൊല്ലരുത് പ്ലീസ്.. ഒമര്‍ ലുലു കോപ്പിയടിച്ചതല്ല, സത്യം ഇങ്ങനെയാണ്!

എന്നാല്‍ ചിത്രത്തില്‍ മീര അഭിനയിക്കുന്നില്ലെന്ന് വാര്‍ത്ത അണിയറ പ്രവര്‍ത്തകര്‍ തന്നെ പുറത്ത് വിട്ടിരുന്നു. അതിനിടെ മീരയുടെ ഏറ്റവും പുതിയ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരിക്കുകയാണ്. തടിച്ചുരുണ്ട് സുന്ദരിയായിട്ടാണ് നടിയുടെ ഫോട്ടോസ് വന്നിരിക്കുന്നത്.

തടിച്ചുരുണ്ട് മീര ജാസ്മിന്‍

നടി മീര ജാസ്മിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. സാരിയുടുത്ത് നില്‍ക്കുന്ന മീരയുടെ ചിത്രമായിരുന്നു വൈറലായത്. മീരയ്ക്ക് മുന്‍പത്തെക്കാള്‍ ഒത്തിരിയധികം തടി വെച്ചിരിക്കുകയാണ്.

സഹോദരിയും

ദുബായില്‍ ഒരു ജ്വല്ലറിയിലെത്തിയ മീരയുടെയും സഹോദരിയുടെയും ചിത്രമായിരുന്നു ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വന്നത്. പുതിയ ലുക്കില്‍ നടിയെ കണ്ടാല്‍ ഒറ്റ നോട്ടത്തില്‍ ആര്‍ക്കും മനസിലാവില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

മോഹന്‍ലാലിന്റെ നായികയാവുന്നു..

ഏറെ കാലങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും മീര ജാസ്മിനും ഒന്നിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. മോഹന്‍ലാലിന്റെ വരാനിരിക്കുന്ന നീരാളി എന്ന സിനിമയിലൂടെ മീര ജാസ്മിന്‍ നായികയായി അഭിനയിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ മീര സിനിമയില്‍ ഇല്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ തന്നെ വ്യക്തമാക്കിയിരുന്നു.

മീരയുടെ തിരിച്ചു വരവ്

മീര ജാസ്മിന്‍ വിവാഹശേഷം പൂര്‍ണമായും സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ നടിയുടെ മടങ്ങി വരവ് ആരാധകരും കാത്തിരിക്കുകയാണ്. എന്നാല്‍ അതിനെ കുറിച്ച് കൂടുതല്‍ കാര്യമൊന്നും നടി പുറത്ത് വിട്ടിട്ടില്ല.

#meerajasmine #latestclick

A post shared by kalakeraralm (@kalakeralam) on Feb 13, 2018 at 9:58am PST

English summary
Meera Jasmine's latest photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam