അമിതമായി അറ്റാച്ച്ഡ് ആകരുത്, സിനിമയല്ല ജീവിതം; ഞാൻ പഠിച്ച പാഠം; തുറന്ന് പറഞ്ഞ് മീര ജാസ്മിൻ

മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിൻ. ശ്രദ്ധേയമായ നിരവധി സിനിമകളുടെ ഭാ​ഗമാകാൻ കഴിഞ്ഞ മീരയ്ക്ക് മികച്ച കഥാപാത്രങ്ങൾ തുടരെ ലഭിച്ചു. അച്ചുവിന്റെ അമ്മ, രസതന്ത്രം, ഒരേ കടൽ, കസ്തൂരിമാൻ തുടങ്ങിയ സിനിമകളിൽ അവിസ്മരണീയ പ്രകടനം മീര കാഴ്ച വെച്ചു. രണ്ടായിരത്തിന്റെ തുടക്ക വർഷങ്ങളിൽ മലയാളത്തിലെ ഏറ്റവും തിരക്കേറിയ നടിയായിരുന്നു മീര ജാസ്മിൻ. എന്നാൽ വിവാദങ്ങൾ അക്കാലത്ത് നടിയെ തേടി തുട‌രെ വന്നു.

ദേഷ്യക്കാരിയാണെന്ന പ്രതിച്ഛായ ആയിരുന്നു മീരയ്ക്ക് സിനിമാ ലോകത്ത്. സംവിധായകൻ കമൽ ഉന്നയിച്ച ആരോപണവും ഇതിന് ആക്കം കൂട്ടി. പതിയെ സിനിമകളിൽ നിന്ന് മീര അകന്നു. ഇടയ്ക്ക് വന്ന് ചില സിനിമകൾ ചെയ്തെങ്കിലും പഴയ ജനപ്രീതി ലഭിച്ചില്ല. ഒരു ഘട്ടത്തിൽ മീര ലൈം ലൈറ്റിൽ നിന്നും പൂർണമായും മാറി നിന്നു. ദുബായിൽ തന്റെ സ്വകാര്യ ജീവിതത്തിലേക്ക് താരം ശ്രദ്ധ നൽകി.

Meera Jasmine

വർഷങ്ങൾക്കിപ്പുറം സിനിമാ രം​ഗത്ത് വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ് മീര ജാസ്മിൻ. പാലും പഴവുമാണ് നടിയുടെ പുതിയ സിനിമ. ഇപ്പോഴിതാ മലയാള സിനിമാ രം​ഗത്തെക്കുറിച്ചും തന്റെ കരിയർ ​ഗ്രാഫിനെക്കുറിച്ചും സംസാരിക്കുകയാണ് താരം. റെഡ് എഫ്എം മലയാളത്തോടാണ് പ്രതികരണം.

മലയാള സിനിമാ രം​ഗത്ത് ഇപ്പോൾ നായികാ പ്രാധാന്യമുള്ള സിനിമകൾ കുറവാണെന്നും മീര പറയുന്നു. ഇന്ത്യൻ സിനിമ മൊത്തത്തിൽ നോക്കുമ്പോൾ നായികയ്ക്ക് പ്രാധാന്യമുള്ള സിനിമകളുണ്ട്. പക്ഷെ മലയാളത്തിൽ കഴിഞ്ഞ ഒരു വർഷത്തിൽ ഇറങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളിൽ പ്രേമലുവിൽ ഒഴിച്ച് നായികയ്ക്ക് പ്രാധാന്യമില്ലെന്ന് മീര ചൂണ്ടിക്കാട്ടി.

Meera Jasmine

സിനിമയിൽ നിന്ന് ലഭിച്ച ഏറ്റവും നല്ല ഉപദേശം എന്തെന്ന ചോദ്യത്തിനും മീര ജാസ്മിൻ മറുപടി നൽകി. സിനിമയ്ക്കപ്പുറം ഒരു ജീവിതമുണ്ട്. യഥാർ‌ത്ഥ ജീവിതം സിനിമയല്ല. തനിക്കെപ്പോഴും സിനിമയിൽ നിന്ന് മാറി ഒരു ജീവിതമുണ്ടെന്നും മീര ജാസ്മിൻ വ്യക്തമാക്കി. സിനിമ ചെയ്യുമ്പോൾ അറ്റാച്ച്മെന്റ് ഉണ്ടാകണം. സിനിമ ചെയ്യുമ്പോൾ പൂർണമായും കീഴടങ്ങി നൂറ് ശതമാനം നൽകി ചെയ്യണം. ശേഷം ബൈ പറഞ്ഞ് പോകാൻ പറ്റണം.

അമിതമായി അറ്റാച്ച്ഡ് ആകരുതെന്നാണ് ജീവിതത്തിൽ പഠിച്ച ഏറ്റവും വലിയ പാഠം. ഒരു കാര്യത്തോടും അമിതമായി അറ്റാച്ച് ആകരുത്. ഒരു വ്യക്തിയോട് പോലും. ജോലി ചെയ്ത് ബൈ പറയേണ്ട സമയത്ത് ബൈ പറയണം. അത് താൻ ജീവിതത്തിൽ പഠിച്ച പാഠമാണെന്നും മീര ജാസ്മിൻ വ്യക്തമാക്കി. വികെ പ്രകാശ് സംവിധാനം ചെയ്ത പാലും പഴവും തിയറ്ററുകളിൽ പ്രദർശനം തു‌‌ടരുകയാണ്.

അശ്വിൻ ജോസ് ആണ് ചിത്രത്തിലെ നായകൻ. ക്യൂൻ എലിസബത്ത് എന്ന സിനിമയ്ക്ക് ശേഷം പുറത്തിറങ്ങിയ മീര ജാസ്മിൻ ചിത്രമാണ് പാലും പഴവും. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും മീര വീണ്ടും സജീവമാകുകയാണ്. ടെസ്റ്റ് എന്ന തമിഴ് ചിത്രം പുറത്തിറങ്ങാനുണ്ട്. നയൻതാര, മാധവൻ, സിദ്ധാർത്ഥ് എന്നിവർക്കൊപ്പമാണ് ചിത്രത്തിൽ മീര അഭിനയിക്കുന്നത്.

Read more about: meera jasmine
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X