എല്ലാ ഘട്ടങ്ങളിലും മുന്നോട്ട് പോകാൻ സഹായിച്ചു; അദ്ദേഹത്തിന്റെ അനുകമ്പ; ഓർമകൾ പങ്കുവെച്ച് മീര

മലയാള സിനിമയിൽ മഞ്ജു വാര്യർക്ക് ശേഷം ശ്രദ്ധയ സിനിമകളിലൂടെ ജനപ്രീതിയാർജിക്കാൻ കഴിഞ്ഞ നടിയാണ് മീര ജാസ്മിൻ. സൂത്രധാരൻ എന്ന സിനിമയിലൂടെ അഭിനയ രം​ഗത്തേക്ക് കടന്ന് വന്ന മീര വളരെ പെട്ടെന്നാണ് താരമായി മാറിയത്. സിനിമകൾ തെരഞ്ഞെടുക്കുന്നതിലെ മികവാണ് മീരയെ തുണച്ചത്. പ്രാധാന്യമില്ലാത്ത കഥാപാത്രങ്ങൾ ചെയ്യാൻ മലയാളത്തിൽ ഒരിക്കൽ പോലും മീര തയ്യാറായില്ല.

അച്ഛുവിന്റെ അമ്മ, രസതന്ത്രം തുടങ്ങിയ സിനിമകളിൽ മീര ചെയ്ത വേഷം ഇന്നും പ്രേക്ഷക മനസിൽ നിലനിൽക്കുന്നു. തൊട്ടതെല്ലാം ഹിറ്റാക്കി മലയാളത്തിൽ ഏറ്റവും താരമൂല്യമുള്ള നടിയായി ഉയർന്ന മീര പിന്നീട് മറുഭാഷകളിലും ശ്രദ്ധേയ സാന്നിധ്യമായി. തമിഴിൽ സണ്ടക്കോഴി എന്ന ചിത്രമാണ് മീരയെ പ്രശസ്തയാക്കിയത്. തെലുങ്കിൽ സൂപ്പർസ്റ്റാറുകളുടെ നായികയായി മീര തിളങ്ങി. കരിയറിലെ താരത്തിളക്കമെല്ലാം വേണ്ടെന്ന് വെച്ച് സിനിമാ ലോകത്ത് നിന്നും മീര അകലുന്ന കാഴ്ചയാണ് പിന്നീട് സിനിമാ ലോകം കണ്ടത്.

Meera Jasmine

എന്താണ് മീരയുടെ കരിയർ സംഭവിച്ചത് എന്നതിനെക്കുറിച്ച് പല വാദങ്ങളുമുണ്ട്. വ്യക്തിപരമായ ജീവിതത്തിനായി സമയം കണ്ടെത്തിയതാണെന്നാണ് മീര പറയുന്നത്. എന്നാൽ നടിയെ സിനിമാ ലോകം ഒഴിവാക്കിയതാണെന്ന വാദ​വും ഉണ്ട്. മീരയെക്കുറിച്ച് നിരവധി ​ഗോസിപ്പുകൾ അക്കാലത്ത് പ്രചരിച്ചിരുന്നു. ദേഷ്യക്കാരിയാണെന്നും ഷൂട്ടിം​ഗുമായി പലപ്പോഴും സഹകരിക്കില്ലെന്നുമാണ് ഉയർന്ന് വന്ന ആരോപണങ്ങൾ.

എന്നാൽ തന്നോട് നല്ല രീതിയിൽ പെരുമാറുന്നവരോട് ഒരു പ്രശ്നവുമില്ലെന്നും മോശമായി തന്നോട് പെരുമാറുന്നവരോട് തീർച്ചയായും പ്രതികരിക്കുമെന്നും മുമ്പൊരിക്കൽ നൽകിയ അഭിമുഖത്തിൽ മീര വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ന് തിരിച്ച് വരവിന്റെ പാതയിലാണ് മീര.

മകൾ എന്ന സിനിമയ്ക്ക് ശേഷം എലിസബത്ത് ക്യൂൻ ആണ് നടിയുടെ പുറത്തിറങ്ങാനിരിക്കുന്ന മലയാള സിനിമ. തമിഴിൽ ടെസ്റ്റ് എന്ന സിനിമയും അണിയറയിൽ ഒരുങ്ങുന്നു. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ മീര പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

മീര നായികയായി അഭിനയിച്ച ​ഗഡുംബ ശങ്കർ എന്ന തെലുങ്ക് ചിത്രത്തിന്റെ റീ റിലീസിനെക്കുറിച്ചാണ് പോസ്റ്റ്. പവൻ കല്യാൺ നായകനായെത്തിയ ഗഡുംബ ശങ്കർ 2004 ലാണ് റിലീസ് ചെയ്തത്. സിനിമ വീണ്ടും റിലീസ് ചെയ്യവെ ആശംസകളറിയിച്ചാണ് നടി കുറിപ്പ് പങ്കുവെച്ചത്.

'എന്റെ ഹൃദയത്തിലെ നിധിശേഖരത്തിൽ ഭദ്രമായ സൂക്ഷിച്ച് വെച്ചിരിക്കുന്ന വിലമതിക്കാനാകാത്ത ഓർമകളിലേക്കാണ് തിരിഞ്ഞ് നോക്കുന്നത്. എന്നിലെ കലാകാരിയുടെയും വ്യക്തിത്വത്തിന്റെയും കാതൽ തന്നെ മാറ്റി മറിച്ച അനുഭവവും കണ്ടമുട്ടലുമാണിത്. കലയിലും ജീവിതത്തിലും എന്റെ യാത്രയെ രൂപപ്പെടുത്തിയതിൽ ഇത് നിർണായകമാണ്'

Meera Jasmine

'അദ്ദേഹത്തിന്റെ (പവൻ കല്യാൺ) ദയ, സഹാനുഭൂതി, അനുകമ്പ, എല്ലാ കാര്യങ്ങളിലുമുള്ള ദീർഘ വീക്ഷണത്തോടെയുള്ള കാഴ്ചപ്പാടുകൾ എന്നിവ എല്ലാ ഘട്ടങ്ങളിലൂടെയും മുന്നോട്ട് പോകാൻ എന്നെ സഹായിച്ച അളവ് കോലുകളായി. കാലങ്ങൾക്കിപ്പുറവും മാറ്റമില്ലാതെ എന്നോടൊപ്പമുള്ള ഈ ഓർമ്മകൾ പങ്കുവെക്കാൻ കഴിഞ്ഞത് തികച്ചും ആദരവാണ്' അത്ഭുതപ്പെടുത്തിയ ആ മനുഷ്യന് എല്ലാ വിധ ആശംസകളുമെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിച്ചത്.

പവൻ കല്യാണിന്റെ ആരാധകർ കുറിപ്പിന് താഴെ കമന്റുകളുമായെത്തിയിട്ടുണ്ട്. അടുത്തിടെ വിമാനം എന്ന തെലുഹ്ക് ചിത്രത്തിൽ മീര അഭിനയിച്ചിട്ടുണ്ട്. മീരയുടെ ശക്തമായ തിരിച്ച് വരവാണ് ആരാധകർ ആ​ഗ്രഹിക്കുന്നത്. ദുബായിലാണ് നടി ഇന്ന് താമസിക്കുന്നത്.

Read more about: meera jasmine
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X