ആദ്യം എങ്ങനെ നിരസിക്കുമെന്ന് കരുതി മദ്യം കുടിക്കും, പക്ഷെ പിന്നീടുണ്ടാകുക; എനിക്ക് തുണയായത്: മീര പറഞ്ഞത്

മീര ജാസ്മിൻ മലയാളികളുടെ മനസിൽ എന്നും വലിയ സ്ഥാനമുണ്ട്. അത്രയേറെ ശ്രദ്ധിക്കപ്പെട്ട സിനിമകൾ തുടരെ ലഭിച്ച നടിയാണ് മീര ജാസ്മിൻ. മീരയ്ക്ക് ശേഷം വന്ന മറ്റൊരു നടിക്കും മലയാളത്തിൽ തുടരെ ഇത്രയും ജനപ്രീതി നേടിയ റോളുകൾ ലഭിച്ചിട്ടില്ല. പലർക്കും രണ്ടോ മൂന്നോ ഹിറ്റുകൾ ലഭിച്ച ശേഷം പുതുമുഖ നടിക്ക് വഴിമാറി കൊടുക്കേണ്ടി വരുന്നു. എന്നാൽ രണ്ടായിരത്തിന്റെ തുടക്ക വർഷങ്ങളിൽ മീര ഒന്നിന് പിറകെ ഒന്നായി ഹിറ്റുകൾ സൃഷ്ടിച്ചു. അക്കാലത്ത് ലോഹിതദാസ് മീരയ്ക്ക് ​​ഗോഡ്ഫാദറായിരുന്നു.

സിനിമാ പശ്ചാത്തലമുള്ള കുടുംബത്തിൽ നിന്ന് വന്നയാളല്ല മീര. അതിനാൽ മീരയ്ക്ക് വഴികാട്ടിയായി ഇദ്ദേഹം ഒപ്പമുണ്ടായിരുന്നു. ഒരിക്കൽ ഇതേക്കുറിച്ച് മീര സംസാരിച്ചിട്ടുണ്ട്. സംരക്ഷണമില്ലാതെ സിനിമാ രം​ഗത്തേക്ക് ഇറങ്ങുന്ന പെൺകുട്ടിക്ക് അപകട സാധ്യതകൾ ഉണ്ടെന്ന് മീര ജാസ്മിൻ അന്ന് തുറന്ന് പറഞ്ഞു. ഞാൻ പെട്ട ചില അവസ്ഥകളുണ്ട്. എനിക്കത് പറയണമെന്നില്ല. പല സന്ദർഭങ്ങളിലും നമ്മൾ ചെന്ന് പെട്ടിട്ടുണ്ട്. അവിടയൊക്കെ ആ ശക്തി എനിക്ക് തന്നത് ലോഹിയങ്കിൾ ആണെന്ന് മീര അന്ന് വ്യക്തമാക്കി. ലോഹിതദാസ് നൽകിയ ഒരു ഉപദേശവും മീര അന്ന് പങ്കുവെച്ചു.

Meera Jasmine

നാളെ നീ വലിയ നടിയാകും. പല ഭാഷകളിൽ അഭിനയിക്കും. പക്ഷെ ഒരിക്കലും നീ മദ്യത്തിന് അടിമയാകാൻ പാടില്ല. ആദ്യം നേരം പോക്ക് പോലെ മദ്യം കുടിക്കും. വലിയ ആളുകളല്ലേ ഓഫർ ചെയ്യുന്നത്, എങ്ങനെ നിരസിക്കുമെന്ന് കരുതി കമ്പനി കൊടുക്കും. പക്ഷെ നാളെ നിനക്കൊരു മോശം സമയം വരുമ്പോൾ നീ ആശ്രിയിക്കാൻ പോകുന്നത് ഇതായിരിക്കും അങ്ങനെ ജീവിതം നശിച്ച പല നടിമാരുമുണ്ട്.

എഴുതി വെച്ച് തരാം എന്ന് അദ്ദേഹം പറഞ്ഞു. ഇങ്ങനെ പറഞ്ഞ് തന്നൊരാൾ തനിക്ക് ദെെവമാണ്. ആരൊക്കെ ​ഗോസിപ്പ് പറഞ്ഞാലും കളിയാക്കിയാലും ലോഹിതദാസ് തന്റെ ​ഗുരുസ്ഥാനത്തുള്ളയാളാണെന്നും അതിൽ മാറ്റമില്ലെന്നും അന്ന് മീര ജാസ്മിൻ വ്യക്തമാക്കി. പലരും എന്നെ കളിയാക്കിയിട്ടുണ്ട്. ഒരു ​ഗുരുവും ശിഷ്യയും, വലിയ ഷോ ഓഫ് എന്ന് പറഞ്ഞു. സിനിമാ രം​ഗത്തേക്ക് വന്നപ്പോൾ തനിക്ക് നല്ല ഉപദേശങ്ങൾ തന്നത് അദ്ദേഹമാണ്. അതുകൊണ്ടായിരിക്കാം താൻ വലിയ പ്രശ്നങ്ങളില്ലാതെ കരിയറിൽ നിലനിന്നതെന്നും മീര ജാസ്മിൻ പറഞ്ഞു.

More from Filmibeat

Read more about: meera jasmine
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X