മീര ശരിക്കും അന്ന് മോഹൻലാലിനെ ദേഷ്യം പിടിപ്പിച്ചോ? സെറ്റിലുണ്ടായത്; വർഷങ്ങൾക്ക് ശേഷം ഒന്നിക്കുമ്പോൾ...

തരുൺ മൂർത്തി സംവിധാനം ചെയ്ത് മോഹൻലാൽ നായകനായെത്തുന്ന പുതിയ പ്രൊജക്ട് മോളിവുഡിൽ ചർച്ചയാകുകയാണ്. റിപ്പോർട്ടുകൾ പ്രകാരം മോഹൻലാൽ ഒരു പൊലീസ് ഓഫീസറുടെ വേഷമാണ് ചിത്രത്തിൽ ചെയ്യുന്നത്. സിനിമയുടെ പേര് പ്രഖ്യാപിച്ചിട്ടില്ല. മീര ജാസ്മിനാണ് ചിത്രത്തിൽ നായികയായെത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. ഒരു കാലത്തെ ശ്രദ്ധേയ ജോഡിയായിരുന്നു മീരയും മോഹൻലാലും. രസതന്ത്രം, ഇന്നത്തെ ചിന്താവിഷയം, ലേഡീസ് ആന്റ് ജെന്റിൽമാൻ എന്നീ സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചു.

രസതന്ത്രം മികച്ച വിജയം നേടിയ സിനിമയാണ്. ഇന്നും പ്രേക്ഷകർ മനസിൽ സൂക്ഷിക്കുന്ന സത്യൻ അന്തിക്കാട് ചിത്രം. മോഹൻലാലിനൊപ്പം അഭിനയിക്കുമ്പോൾ താൻ വളരെയധികം കംഫർട്ടബിൾ ആണെന്ന് മീര പറയാറുണ്ട്. ലാലേട്ടനോടൊപ്പം വർക്ക് ചെയ്യാൻ പറ്റിയത് ഒരു അനു​ഗ്രഹമാണ്. ലാലേട്ടനൊപ്പം വർക്ക് ചെയ്യുമ്പോൾ എന്തോ എന്റെയുള്ളിൽ നടക്കുന്നു.

Meera Jasmine  Mohanlal

എനിക്ക് ഒരുപാട് നല്ല സിനിമകൾ ഇനിയും ലാലേട്ടനോ‌ടൊപ്പം ചെയ്യണമെന്നുണ്ട്. മോഹൻലാൽ എന്ന നടൻ ലോകത്തിലെ തന്നെ ടോപ് 5 ആക്ടേർസിൽ ഒരാളാണ്. ബോളിവുഡിനെ ഭയങ്കരമായി ഹെെപ്പ് ചെയ്യുന്നു. എനിക്കും അമിതാഭ് ബച്ചനെയും മറ്റും വളരെ ഇഷ്ടമാണ്. പക്ഷെ എനിക്ക് മോഹൻലാൽ കഴിഞ്ഞേയുള്ളൂ ആരും എന്ന് മീര ജാസ്മിൻ ഒരിക്കൽ പറയുകയുണ്ടായി.

മീരയും മോഹൻലാലും വീണ്ടും ഒരുമിച്ച് സ്ക്രീനിലെത്തുന്നതിൽ മറ്റൊരു പ്രസക്തി കൂടിയുണ്ട്. ഒരിക്കൽ മീരയെക്കുറിച്ച് വ്യാപകമായി സിനിമാ ലോകത്ത് കഥകൾ പ്രചരിച്ചിരുന്നു. സെറ്റിൽ വെെകിയെത്തുന്നു, തോന്നുമ്പോൾ ഇറങ്ങിപ്പോകുന്നു, സഹപ്രവർത്തകരോട് ദേഷ്യപ്പെ‌ടുന്നു എന്നമിങ്ങനെ ​ഗോസിപ്പുകൾ പരന്നു. മീരയെ നാല് സിനിമളിൽ നായികയാക്കിയ കമൽ കൂടി ഈ ആരോപണവുമായി രം​ഗത്ത് വന്നതോടെ ഈ പ്രചരണത്തിന് ആക്കം കൂടി.

മോഹൻലാലും മീര ജാസ്മിനും ഒരുമിച്ച് അഭിനയിച്ച് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സിനിമയാണ് ഇന്നത്തെ ചിന്താവിഷയം. ഈ സിനിമയുടെ സെറ്റിൽ ന‌ടന്ന സംഭവമെന്ന പേരിൽ മീരയ്ക്കെതിരെ പ്രചരണമുണ്ടായി. സെറ്റിൽ മീര വെെകിയെത്തി. മോഹൻലാലിന് വരെ പതിനൊന്ന് മണി വരെ മീരയെ സെറ്റിൽ കാത്തിരിക്കേണ്ടി വന്നു. വെെകിയെത്തിയ മീര ഒന്നുമറിയാത്തത് പോലെ മോഹൻലാലിന്റെ കയ്യിലുള്ള പൂ നോക്കി ഇതേത് പൂവാണെന്ന് ചോദിച്ചു. ഇതാണ് മോളേ ക്ഷമയുടെ പൂവ് എന്ന് മോ​ഹൻലാൽ പറഞ്ഞെന്നുമാണ് പ്രചരിച്ച വാർത്ത. അതേസമയം ഈ വാർത്ത സത്യമായിരുന്നെങ്കിൽ വീണ്ടും മോഹൻലാലിന്റെ നായികയായി എങ്ങനെ മീര ജാസ്മിൻ അഭിനയിച്ചു എന്ന ചോദ്യമുണ്ട്.

മീര ജാസ്മിനെക്കുറിച്ച് പ്രചരിച്ച വാർത്തകൾക്ക് പിന്നിൽ ആസൂത്രിത നീക്കങ്ങളുണ്ടായിരുന്നു എന്ന വാദവും അക്കാലത്ത് വന്നിരുന്നു. ഒരിക്കൽ ഇതേക്കുറിച്ച് മീര തന്നെ സംസാരിച്ചിട്ടുമുണ്ട്. അച്ചടക്കം പാലിക്കാത്ത നടിയല്ല ഞാൻ. എന്നോട് എന്തെങ്കിലുമൊക്കെ ഉദ്ദേശ്യം അവർക്കുണ്ടായിരിക്കാം. അവരുടെ ഉദ്ദേശ്യത്തിന് നിൽക്കാതെ വരുമ്പോൾ പറഞ്ഞ് പ്രചരിപ്പിക്കുന്ന കാര്യങ്ങളാണ്. ഒരിക്കലും അച്ചടക്കം പാലിക്കാത്ത കുട്ടിയല്ല ഞാൻ. എന്നെ അച്ചടക്കത്തോടെ തന്നെയാണ് എന്റെ മാതാപിതാക്കൾ വളർത്തിയത്.

മോശമായി എന്നോട് പെരുമാറാൻ വന്നാൽ ഞാൻ പ്രതികരിക്കും. റിയാക്ട് ചെയ്യാതെ പാവം പോലെ അയ്യോ എന്ന് പറഞ്ഞ് നിൽക്കുന്ന കുട്ടിയല്ല ഞാൻ. അവർക്കിട്ട് തട്ടിക്കളിക്കാനുള്ള പന്തല്ല ഞാൻ. മുതിർന്ന നടിമാരിൽ നിന്നുൾപ്പെടെ ആദ്യ കാലത്ത് പല രീതിയിലുള്ള മോശം അനുഭവം ഉണ്ടായിട്ടുണ്ട്. ചില സംവിധായകരിൽ നിന്നും ഉണ്ടായിട്ടുണ്ട്. ഒന്നോ രണ്ടോ സംവിധായകരെന്ന് പറയാം. എനിക്ക് ആ സമയത്ത് ഒത്തിരി വിഷമം തോന്നിയിട്ടുണ്ടെന്ന് മീര ജാസ്മിൻ ഒരിക്കൽ തുറന്ന് പറഞ്ഞു.

More from Filmibeat

Read more about: meera jasmine mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X