ആ ബന്ധം തകർന്നതോടെ മീര അകന്നു; പിന്നാലെ വിവാഹം; ഒരുമിച്ചുള്ള ജീവിതമെന്ന സ്വപ്നം തകർന്നപ്പോൾ
തെന്നിന്ത്യൻ സിനിമാ ലോകത്ത് തരംഗം സൃഷ്ടിച്ച മീര ജാസ്മിൻ വലിയ ഇടവേളയ്ക്ക് ശേഷം ഇപ്പോൾ വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ്. മീര ജാസ്മിനെക്കുറിച്ച് സംവിധായകൻ ആലപ്പി അഷ്റഫ് കഴിഞ്ഞ ദിവസം പറഞ്ഞ വാക്കുകൾ ഏറെ ചർച്ചയായി. സിനിമാ രംഗത്ത് മീര ജാസ്മിനെ ചുറ്റിപ്പറ്റിയുണ്ടായ വിവാദങ്ങളെക്കുറിച്ചാണ് ആലപ്പി അഷ്റഫ് സംസാരിച്ചത്. ഇടയ്ക്ക് വ്യക്തി ജീവിതവും പരാമർശിച്ചു. ആലപ്പി അഷ്റഫിന്റെ വീഡിയോ വെെറലായതോടെ മീര ജാസ്മിന്റെ സ്വകാര്യ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളാണിപ്പോൾ ചർച്ചയാകുന്നത്.
ദുബായിൽ എഞ്ചിനീയറായ അനിൽ ജോൺ ടെെറ്റസിനെയാണ് മീര ജാസ്മിൻ വിവാഹം ചെയ്തത്. 2014 ലായിരുന്നു വിവാഹം. അനിൽ ജോണിന്റെ ആദ്യ ഭാര്യ ഈ വിവാഹത്തിനെതിരെ രംഗത്ത് വന്നതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടായിരുന്നു. മീര ഇപ്പോഴും വിവാഹിതയാണോ എന്ന് വ്യക്തമല്ല. സ്വകാര്യ ജീവിതത്തെക്കുറിച്ച് നടി അധികം സംസാരിക്കാറുമില്ല. മീരയും അനിലും വിവാഹമോചിതരാകുന്നു എന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.

മീര ആത്മാർത്ഥമായി സ്നേഹിച്ച വ്യക്തിയായിരുന്നു മാൻഡലിൻ പ്ലേയറായ യു രാജേഷ്. മാൻഡലിൻ രാജേഷ് എന്നാണ് ഇദ്ദേഹം അറിയപ്പെട്ടത്. മ്യൂസീഷനായ രാജേഷുമായുള്ള ബന്ധത്തെക്കുറിച്ച് മീര ജാസ്മിൻ തുറന്ന് സംസാരിച്ചിട്ടുണ്ട്. പല തവണ രാജേഷ്-മീര പ്രണയ ഗോസിപ്പുകൾ വന്നപ്പോഴെല്ലാം മീര മൗനം പാലിക്കുകയാണുണ്ടായത്. എന്നാൽ 2012 ൽ താനും രാജേഷും പ്രണയത്തിലാണെന്ന് മീര തുറന്ന് പറഞ്ഞു.
അക്കാലത്ത് തിരക്കുള്ള നടിയാണ് മീര. കരിയറിലെ വിവാദങ്ങൾ വേറെയും. ഈ പ്രശ്നങ്ങളിലും ബഹളങ്ങളിലും മീരയുടെ ആശ്വാസമായിരുന്നു രാജേഷ്. ഒരു അഭിമുഖത്തിൽ രാജേഷുമായുള്ള ബന്ധത്തെക്കുറിച്ച് മീര തുറന്ന് സംസാരിച്ചിട്ടുണ്ട്. എന്റെ ഇന്നത്തെ ജീവിതത്തിൽ അദ്ദേഹത്തിന്റെ പ്രസൻസ് ഭയങ്കരമായി ആവശ്യമുണ്ട്. എനിക്കെപ്പോഴും ഒരു പുരുഷന്റെ തണലിൽ ഇരിക്കാനാണ് താൽപര്യം. ഇഷ്ടാനിഷങ്ങളും മൂഡ് വേരിയേഷനുമുള്ള ആളായതിനാൽ തന്റെ വിവാഹ ജീവിതം എങ്ങനെയായിരിക്കുമെന്ന പേടി തോന്നാറുണ്ടെന്നും മീര ജാസ്മിൻ അന്ന് തുറന്ന് പറഞ്ഞു.

അങ്ങനെ പേടി തോന്നാറുണ്ട്. അപ്പോൾ ഞാൻ രാജേഷിനോട് ചോദിക്കും. കാരണം ഞാൻ മാത്രമല്ല, ആ കക്ഷിയും അത് പോലെ തന്നെയാണ്.വളരെ ഇമോഷണലാണ്. ഞാനിങ്ങനെ ഇമോഷണലായതിൽ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് ഞാൻ ചോദിക്കാറുണ്ട്. എന്തിനാണ് അതിനെക്കുറിച്ചൊക്കെ ചിന്തിക്കുന്നത്, നീ എങ്ങനെയാണോ നീ അങ്ങനെ ജീവിക്കൂ എന്നാണ് പറയാറ്. എവിടെ എങ്ങനെ നിൽക്കണം എന്നെനിക്ക് അറിയാം.
കുടുംബ ജീവിതം നയിക്കണമെങ്കിൽ അവിടെ അങ്ങനെ നിന്നേ പറ്റൂ. അവിടെ വേണ്ട പക്വത നമുക്ക് വേണം. എല്ലാത്തിനെയും പ്രാക്‌ടിക്കലായി കാണണം. കുടുംബ ജീവിതമാകുമ്പോൾ പാലിക്കേണ്ട കാര്യങ്ങളുണ്ട്. അവരുടെ പാരന്റ്സിനെ ശ്രദ്ധിക്കണം, അവരെ ബഹുമാനിക്കണം. അവരുടെ കരിയറിന് കൊടുക്കേണ്ട ശ്രദ്ധ കൊടുക്കണം. കൺസേർട്ടിന് പോയി തിരിച്ച് വന്നാൽ എങ്ങനെയുണ്ടായിരുന്നെന്ന് ചോദിച്ചില്ലെങ്കിൽ രാജേഷിന് വിഷമം വരുമെന്നും മീര ജാസ്മിൻ അന്ന് പറഞ്ഞു.
ഒരു ഘട്ടത്തിൽ ഇരുവരും ബ്രേക്കപ്പായെന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ റിപ്പോർട്ടുകളെ തള്ളിക്കൊണ്ട് മീരയുടെ പാട്ടിന്റെ പാലാഴി എന്ന സിനിമയുടെ സെറ്റിൽ രജേഷ് എത്തി. നടിയുടെ പിറന്നാൾ ദിനം ആഘോഷിക്കാനായിരുന്നു സന്ദർശനം. ഇരുവരും വിവാഹിതരാകുമെന്നാണ് ഏവരും കരുതിയതെങ്കിലും എന്തൊക്കെയോ കാരണങ്ങളാൽ രണ്ട് പേരും അകന്നു. സിനിമാ ലോകത്ത് അടുത്ത സുഹൃത്തുക്കൾ മീരയ്ക്ക് കുറവാണ്. തന്റേതായ ലോകത്തേക്ക് ഒതുങ്ങാനായിരുന്നു മീരയ്ക്കിഷ്ടം. രാജേഷുമായുള്ള ബന്ധം തകർന്നത് മീരയെ വല്ലാതെ ബാധിച്ചിരുന്നന്നാണ് സൂചന. കരിയറിൽ പാളിച്ചകളുണ്ടാകുന്നതും നടി സിനിമാ ലോകത്ത് നിന്നും അകലുന്നതും ഈ കാലഘട്ടത്തിലാണ്.


Click it and Unblock the Notifications