ദിലീപ് അതിജീവിതയെ ഭീഷണിപ്പെടുത്തിയ ഷോ; അന്നുണ്ടായ മറ്റൊരു സംഭവം, മീര ജാസ്മിന് സംഭവിച്ചത്
2017 ലാണ് കൊച്ചിയിൽ വെച്ച് മലയാളത്തിലെ പ്രമുഖ നടിയെ പൾസർ സുനിയും കൂട്ടരും ആക്രമിക്കുന്നതും ദൃശ്യങ്ങൾ പകർത്തുന്നതും. പ്രോസിക്യൂഷൻ പറയുന്നത് പ്രകാരം ഈ സംഭവത്തിന് കുറച്ച് വർഷങ്ങൾക്ക് മുമ്പേ നടിയെ ആക്രമിക്കാൻ എട്ടാം പ്രതി ദിലീപ് ഗൂഡാലോചന നടത്തിയിരുന്നു. 2013 ൽ നടന്ന സംഭവങ്ങളാണ് ഇതിന് പ്രധാന തെളിവായി പ്രോസിക്യൂഷൻ കാണിക്കുന്നത്. താരസംഘനടയായ അമ്മ നടത്തിയ ഷോയുടെ റിഹേഴ്സൽ ആണ് ഇതിലൊന്ന്. ഷോയുടെ റിഹേഴ്സലിനിടെ ദിലീപും അതിജീവിതയും തമ്മിൽ പ്രശ്നമുണ്ടായിട്ടുണ്ട്.
കാവ്യ മാധവനും ദിലീപും ഒരുമിച്ചുള്ള ഫോട്ടോകൾ അതിജീവിത അന്ന് ദിലീപിന്റെ അന്നത്തെ ഭാര്യ മഞ്ജു വാര്യർക്കയച്ചെന്നും അതിജീവിതയുടെ പ്രവൃത്തികൾ ദിലീപിന് വെെരാഗ്യമുണ്ടാക്കിയെന്നും അന്ന് അതിജീവിതയുമായി പ്രശ്നമുണ്ടായെന്നും പ്രോസിക്യൂഷൻ പറയുന്നു. ഈ സംഭവത്തിന് സാക്ഷിയായ പലരും സിനിമാ രംഗത്തുണ്ട്. ചിലർ കൂറ് മാറി.

മലയാളത്തിലെ താരങ്ങളെല്ലാം അണി നിരന്ന ഷോയായിരുന്നു മഴവിൽ അഴകിൽ അമ്മ. ഷാർജയിൽ വെച്ചാണ് ഈ പ്രോഗ്രാം നടന്നത്. ഇന്ത്യൻ സിനിമാ രംഗം നൂറ് വർഷം പൂർത്തിയാക്കിയതിന്റെ സ്മരണയ്ക്കും ബുദ്ധിമുട്ടുകൾ നേരിടുന്ന ആർട്ടിസ്റ്റുകൾക്കും സഹായം നൽകാനുമാണ് അന്ന് ഷോ നടന്നത്. വലിയ ജനപങ്കാളിത്തം ഈ ഷോയിലുണ്ടായി. ഈ ഷോയുടെ റിഹേഴ്സലിനിടെ മറ്റൊരു സംഭവവും നടന്നിട്ടുണ്ട്.
നടി മീര ജാസ്മിൻ ഷോയിൽ പെർഫോം ചെയ്യാനിരുന്നതാണ്. റിഹേഴ്സലും ചെയ്തു. രണ്ട് പാട്ടുകളിലാണ് മീര പെർഫോം ചെയ്യാനിരുന്നത്. പിന്നീട് ആ നൃത്ത രംഗങ്ങളിൽ റിമ കല്ലിങ്കലും രമ്യ നമ്പീശനും എത്തി. പൃഥ്വിരാജിനും ഇന്ദ്രജിത്തിനുമൊപ്പം മീര ഡാൻസ് റിഹേഴ്സൽ ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതാണ്. എന്നാൽ ഷോയിൽ മീരയില്ല. അന്ന് പല ചോദ്യങ്ങളും വന്നു. മീരയ്ക്ക് സുഖമില്ല എന്നാണ് അന്നത്തെ അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞത്.

അതേസമയം അമ്മ സംഘടനയും മീര ജാസ്മിനുമായുള്ള ബന്ധം ആ കാലഘട്ടത്തിൽ സുഗമമായിരുന്നില്ല. 2009 ൽ ട്വന്റി ട്വന്റി എന്ന സിനിമ ദിലീപ് നിർമ്മിച്ചത് അമ്മ സംഘടനയ്ക്ക് വേണ്ടിയാണ്. ഈ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ആദ്യം മീര ജാസ്മിനെ പരിഗണിച്ചിരുന്നു. എന്നാൽ മീര നായികയായില്ല. പിന്നീട് കുറേക്കാലം മീര മലയാളത്തിൽ സജീവമായിരുന്നില്ല. മീരയ്ക്ക് വിലക്കുണ്ടെന്ന് അക്കാലത്ത് റിപ്പോർട്ടുകൾ വന്നിരുന്നു.


Click it and Unblock the Notifications











