ബാലയ്യക്കൊപ്പം എന്താണീ കാട്ടിക്കൂട്ടിയത്, കാരണമുണ്ടെന്ന് മീരയും; കൊടുത്ത പണത്തിന് ഇരട്ടി അഭിനയമോ; സംഭവിച്ചത്

മലയാളികളുടെ മനസിൽ എന്നും വലിയ സ്ഥാനമുള്ള നടിയാണ് മീര ജാസ്മിൻ. 2000 ത്തിന്റെ തുടക്ക വർഷങ്ങളിൽ മലയാളത്തിൽ ഏറ്റവും ഡിമാന്റുണ്ടായിരുന്ന നായിക. വെറുതെ വന്ന് പോകുന്ന ഒരു കഥാപാത്രവും മലയാള സിനിമകളിൽ മീര ജാസ്മിൻ ചെയ്തിട്ടില്ല. അക്കാലത്ത് വളരെ സെലക്ടീവായി ശ്രദ്ധാപൂർവം കരിയറിനെ മുന്നോട്ട് കൊണ്ട് പോകാൻ മീര ജാസ്മിന് കഴിഞ്ഞു. അതിന് സാധിച്ച ചുരുക്കം നടിമാരിൽ ഒരാളാണ് മീര. കൊമേഴ്ഷ്യൽ നായികയായി നിലനിൽക്കുമ്പോൾ തന്നെ നായികാ പ്രാധാന്യമുള്ള സിനിമകളാണ് മീര ചെയ്തത്.

മോഹൻലാൽ, മമ്മൂട്ടി എന്നീ താരങ്ങളുടെ സിനിമകളിൽ പോലും അവരേക്കാൾ മുകളിൽ നിൽക്കുന്ന കഥാപാത്രങ്ങൾ മീര ജാസ്മിന് ലഭിച്ചു. ഒരേ കടൽ, രസതന്ത്രം എന്നീ സിനിമകൾ ഇതിന് ഉദാഹരണമാണ്. എന്നാൽ മറ്റ് ഭാഷകളിലേക്ക് കടന്നപ്പോൾ അതായിരുന്നില്ല സാഹചര്യം. തമിഴിൽ ആയുധ എഴുത്ത്, സണ്ടക്കോഴി തുടങ്ങി ഒരുപിടി നല്ല സിനിമകൾ മീരയ്ക്ക് ലഭിച്ചിട്ടുണ്ട്. എന്നാൽ തെലുങ്കിൽ നടിക്ക് ഇതേ ​ഗ്രാഫ് നിലനിർത്താനായില്ല.

Meera Jasmine

പലതും സൂപ്പർസ്റ്റാറുകളുടെ നിഴലിലുള്ള നായികാ വേഷങ്ങളായിരുന്നു. അഭിനയവും വിമർശിക്കപ്പെട്ടു. ഒരേ കടൽ പോലുള്ള സിനിമകളിൽ അവിസ്മരണീയ പ്രകടനം കാഴ്ച വെച്ച മീരയ്ക്ക് എങ്ങനെ ഇത്ര മോശമായി അഭിനയിക്കാനാകുന്നെന്ന് ആരാധകർ പോലും ചോദിച്ചു. ഇക്കൂട്ടത്തിൽ ഒരു സിനിമയാണ് മഹാരതി. ടോളിവുഡ് സൂപ്പർതാരം നന്ദമൂരി ബാലകൃഷ്ണയാണ് 2007 ൽ പുറത്തിറങ്ങിയ ഈ സിനിമയിൽ നായികയായത്. സിനിമയിലെ മീരയുടെ അഭിനയം കണ്ട പലർക്കും അമ്പരപ്പ് തോന്നി.

ഓവർ ആക്ടിം​ഗിന്റെ അങ്ങേയറ്റമാണിതെന്ന് സോഷ്യൽ മീഡിയ പറയുന്നു. ഈ സിനിമയെക്കുറിച്ച് റോസ്റ്റിം​ഗ് വീഡിയോകളും വന്നിട്ടുണ്ട്. അതേസമയം മറ്റ് ഭാഷകളിൽ തന്റെ അഭിനയം മോശമായതിനെക്കുറിച്ച് മീര തന്നെ ഒരിക്കൽ തുറന്ന് സംസാരിച്ചിട്ടുണ്ട്. താരത്തിളക്കത്തിൽ മുന്നോട്ട് പോയ കാലത്ത് ചെയ്ത പല സിനിമകളും പിന്നീട് കാണാൻ പോലും തോന്നിയിട്ടില്ലെന്നാണ് മീര ജാസ്മിൻ പറഞ്ഞത്. തമിഴിലും തെലുങ്കിലും അഭിനയിച്ച ഒരുപാട് സിനിമകൾ കണ്ടിട്ടില്ലെന്നും നടി വ്യക്തമാക്കി.

Meera Jasmine

ഒന്നാമത് അന്ന് അത്രയും തിരക്കായിരുന്നു. പിന്നെ കാണാൻ താൽപര്യവും തോന്നിയില്ല. എന്തിനാണ് അവിടെ പോയി ടോർച്ചർ അനുഭവിക്കുന്നത്. അതെന്റെ ജോലിയായിരുന്നു. എന്റെ ജോലി ചെയ്തു. പക്ഷെ ചില സിനിമകൾ പാഷനായി മാറും. അത് വിടില്ല. കൂടെ നിൽക്കും. പക്ഷെ ചില സിനിമകൾ നൂറ് ശതമാനവും ജോലിയായി മാത്രമാണ് ചെയ്തത്.

അത് ഇനി കാണുകയും വേണ്ട. ഞാൻ സെലക്ടീവ് ആയിരുന്നു. പക്ഷെ ഒരുപാട് പ്രഷർ ഉണ്ടാകും. സക്സസ്ഫുൾ ആകുമ്പോൾ ഏതാണ് അടുത്ത സിനിമയെന്ന് ചോദിച്ച് കൊണ്ടിരിക്കും. ഇത് തലയിൽ കേറും. സിനിമയില്ലെങ്കിൽ റെസ്റ്റ്ലെസ് ആകും. തുടരെ സിനിമകൾ ചെയ്യുമ്പോൾ മാനസികമായി ക്ഷീണിക്കും. ചിന്തിക്കാനോ തീരുമാനമെടുക്കാനോ പറ്റാതാകും. ഇതെല്ലാം കൊണ്ടാണ് ഒരു ഘട്ടത്തിൽ താൻ സിനിമകൾ കുറച്ചതെന്നും മീര ജാസ്മിൻ വ്യക്തമാക്കി.

Read more about: meera jasmine
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X